5ജി കിടിലനാകുമ്പോൾ സ്മാർട്ട്ഫോണും കിടിലനാകണം!; 30000 രൂപയിൽ താഴെ വിലയുള്ള നാല് 5ജി സ്മാർട്ട്ഫോണുകൾ

|

ഏറെ നാളായുള്ള കാത്തിരിപ്പിനു പിന്നാലെ ഔദ്യോഗികമായി ഇന്ത്യയിൽ 5ജി(5G) സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഭാവിയുടെ വഴി എന്ന് വിലയിരുത്തപ്പെടുന്ന 5ജിയുടെ ഇന്റർനെറ്റ് ​വേഗത ആസ്വദിക്കാനുള്ള നീക്കങ്ങൾ എല്ലാവരും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. നിലവിൽ വിരലിൽ എണ്ണാവുന്ന നഗരങ്ങളിൽ മാത്രമാണ് 5ജി പരീക്ഷണ അ‌ടിസ്ഥാനത്തിലെങ്കിലും ലഭ്യമായിരിക്കുന്നത്. എന്നാൽ അ‌ധികം ​വൈകാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 5ജി എത്തും.

 

മികച്ച 5ജി സേവനം

അ‌തിനുള്ള നടപടിക്രമങ്ങൾ സർക്കാരും ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികളും നടത്തിവരുന്നുണ്ട്. അ‌ടുത്ത വർഷം ഓഗസ്റ്റ് 15 ന് 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലും നീക്കങ്ങൾ നടത്തിവരികയാണ്. ഇങ്ങനെ 5ജിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ പുരോഗമിക്കേ മികച്ച 5ജി സേവനം ആസ്വദിക്കണമെങ്കിൽ അ‌തിനൊത്തൊരു 5ജി സ്മാർട്ട്ഫോൺ കൂടി വേണം.

ക്യാമറയാണ് സാറേ ഇവന്റെ മെയിൻ; സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 200 എംപി ക്യാമറ ചർച്ചയാകുന്നുക്യാമറയാണ് സാറേ ഇവന്റെ മെയിൻ; സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 200 എംപി ക്യാമറ ചർച്ചയാകുന്നു

മികച്ച പെർഫോമൻസ്

പ്രമുഖ ​മൊ​ബൈൽ നിർമാതാക്കളെല്ലാം നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ കൂടുതലായി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നുണ്ട്. രാജ്യത്താകെയുള്ള 5ജി തരംഗത്തിനൊത്ത് മുന്നേറാനുള്ള നീക്കമാണ് കമ്പനികൾ നടത്തുന്നത്. 10000 രൂപയ്ക്ക് മുകളിൽ മുതൽ വിലവരുന്ന മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. എങ്കിലും അ‌തിവേഗ 5ജിക്ക് ഒ​പ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കാനും മികച്ച പെർഫോമൻസ് നൽകാനും കഴിയുന്ന സ്മാർട്ട്ഫോണുകൾക്ക് വില അ‌ൽപ്പം കൂടും. മികച്ച 5ജി സേവനം കൂടി സാധ്യമാക്കുന്ന 30000 രൂപയിൽ താഴെ വിലവരുന്ന ഏതാനും സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

റെഡ്മി നോട്ട് 11 പ്രോ + 5ജി
 

റെഡ്മി നോട്ട് 11 പ്രോ + 5ജി

റെഡ്മി നോട്ട് സീരീസിൽ ഉൾപ്പെടുന്ന മികച്ചൊരു മോഡലാണ് റെഡ്മി നോട്ട് 11 പ്രോ. 7-ബാൻഡ് 5ജി സപ്പോർട്ടുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ സുരക്ഷിതമായൊരു ഭാവിവാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്. 6 ജിബി റാം+ 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ റെഡ്മി നോട്ട് 11 പ്രോ + ലഭ്യമാണ്.

പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾപതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾ

സ്മാർട്ട് ക്യാമറ

108 എംപി (വൈഡ്) + 8 എംപി (അൾട്രാവൈഡ്) + 2 എംപി (മാക്രോ), 16 എംപി (വൈഡ്) മുൻ ക്യാമറ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ സ്മാർട്ട്ഫോണിന്റെ സ്മാർട്ട് ക്യാമറ വിഭാഗം. ക്വാൽകോം എസ്എം375 സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റാണ് ​റെഡ്മി നോട്ട് 11 പ്രോ + 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ, ആൻഡ്രോയിഡ് 11, എംഐയുഐ 13, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് എടുത്തുപറയേണ്ട മറ്റു ഫീച്ചറുകൾ.

സാംസങ് ഗ്യാലക്സി എസ്20 എഫ്ഇ

സാംസങ് ഗ്യാലക്സി എസ്20 എഫ്ഇ

ഇന്റർനെറ്റ് പ്രകടനം മെച്ചപ്പെടുത്തുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസർ(ഒപ്പം X55 5G മോഡം) ആണ് സാംസങ് ഗ്യാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. 128 ജിബിയുടെ ഇൻബിൽറ്റ് സ്റ്റോറേജ് കപ്പാസിറ്റി (മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബിയിലേക്ക് വികസിപ്പിക്കാം), 8 ജിബി റാം, 12MP + 8MP + 12MP ട്രിപ്പിൾ ബാക്ക്, 32MP ഫ്രണ്ട് ക്യാമറകൾ, 4500 എംഎഎച്ച് ബാറ്ററി, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ10+ ഉള്ള 6.5-ഇഞ്ച് സൂപ്പർ അ‌മോലെഡ് ഡിസ്‌പ്ലെ, ആൻഡ്രോയിഡ് 12-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന ആൻഡ്രോയിഡ് 10 ഒഎസ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഓഫറുകളോടെ 30000 രൂപയിൽ താഴെ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

മാറ്റത്തിനൊത്ത് മുന്നേറാം; 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾമാറ്റത്തിനൊത്ത് മുന്നേറാം; 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

സാംസങ് ഗ്യാലക്സി എം32 5ജി

സാംസങ് ഗ്യാലക്സി എം32 5ജി

12 ബാൻഡ് 5ജി, ഒക്ടാകോർ മീഡിയടെക് ​ഡൈമെൻസിറ്റി 720 ചിപ്സെറ്റ് എന്നിവയുടെ കരുത്തിൽ ഉയർന്ന ഇന്റർനെറ്റ് ​വേഗത തടസങ്ങളില്ലാതെ ഉറപ്പായും നൽകാൻ കഴിയുന്ന സ്മാർട്ട്ഫോൺ ആണ് സാംസങ് ഗ്യാലക്സി എം32 5ജി. 6.5 ഇഞ്ച് ടിഎഫ്ടി എൽസിഡി സ്ക്രീൻ, 5000 എംഎഎച്ചിന്റെ ലി-പൊ ബാറ്ററി, ​128 ജിബി ഇന്റേണൽ സ്റ്റോറേജ് (മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബിയിലേക്ക് വികസിപ്പിക്കാം), 8ജിബി റാം, യുഐ 3.1, ആൻഡ്രോയിഡ് 11 എന്നിവയാണ് സാംസങ് ഗ്യാലക്സി എം32 5ജിയുടെ പ്രധാന ഫീച്ചറുകൾ.

ഓപ്പോ എ74 5ജി

ഓപ്പോ എ74 5ജി

ക്വാൽകോം സ്നാപ്ഡ്രാഗൺ 480 എസ്ഒസി ചിപ്സെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണുകളിലൊന്നാണ് ഓപ്പോ എ74 5ജി. 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം, 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 90ഹെർട്സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ചിന്റെ ലി-പൊ ബാറ്ററി, ആൻഡ്രോയിഡ് 11 എന്നിവയാണ് മുഖ്യ ഫീച്ചറുകൾ. 48എംപി + 8എംപി + 2എംപി + 2എംപി റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി ഫ്രണ്ട് ക്യാമറയും ഈ ഓപ്പോ സ്മാർട്ട്ഫോണിലുണ്ട്. ദിവസം മുഴുവൻ കോളിങ് ആവശ്യമുള്ളവർക്കായി ഡ്യുവൽ സിമ്മിൽ 5G + 5G ഡ്യുവൽ സ്റ്റാൻഡ്‌ബൈ ഓപ്ഷനും ലഭ്യമാണ്.

നിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂനിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂ

Best Mobiles in India

English summary
The best smartphones are available on the market starting from Rs 10,000 onwards. However, the smartphones that can keep up to speed with 5G and provide better performance will cost a little more. Let's take a look at some of the smartphones under Rs. 30000 that offer the best 5G service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X