വൺപ്ലസ് ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; നിങ്ങളുടെ ഫോണിൽ നിങ്ങൾക്കറിയാത്ത ചില രഹസ്യ ഫീച്ചറുകൾ പരിചയപ്പെടാം
ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. നിരവധിപേര് ഇതിനോടകം തന്നെ വൺപ്ലസിന്റെ നിരവധി മോഡൽ ഫോണുകൾ സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ അധികം ഉപഭോക്താക്കൾക്ക് അറിയാത്ത ചില രഹസ്യ ഫീച്ചറുകൾ പല വൺപ്ലസ് ഫോണുകളിലും ഉണ്ട്. പ്രധാനമായും നാല് രഹസ്യ ഫീച്ചറുകളാണ് ഫോണുകളിൽ ഉള്ളത്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഉപഭോക്താക്കളുടെ സ്വകാര്യതയെ മുൻനിർത്തിയാണ് രഹസ്യ ഫീച്ചറുകൾക്ക് വൺപ്ലസ് ഇടം നൽകിയിരിക്കുന്നത്. ആദ്യത്തെ രഹസ്യ ഫീച്ചർ എന്നത് നിങ്ങൾക്ക് ഏതെങ്കിലും ആപ്ലിക്കേഷനുകൾ മറച്ചുവെക്കാൻ സാധിക്കും എന്നതാണ്. അതായത് മറ്റ് ആളുകൾ ഫോൺ നോക്കുമ്പോൾ ആ ആപ്പ് കാണാൻ സാധിക്കില്ല. നിങ്ങൾക്ക് മാത്രം കാണാനാകുന്ന രീതിയിൽ മറച്ചുവെക്കാൻ സാധിക്കും.

വൺപ്ലസ് ഫോണിന്റെ സെറ്റിംഗ്സ് മെനുവിൽ ഇതിനായുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇവിടെ നിങ്ങൾ മാത്രം അറിയാവുന്ന രഹസ്യ പിൻ ഉപയോഗിച്ച് ആപ്പ് മറച്ചുവെക്കാവുന്നതാണ്. ഫോണിന്റെ ഡയൽപാഡിൽ രഹസ്യ പിൻ അടിച്ചാൽ മാത്രമാണ് ഈ ആപ്പ് ഫോണിൽ കാണാൻ സാധിക്കു. കുറച്ചു സമയത്തേക്ക് നിങ്ങളുടെ ഫോൺ മറ്റാർക്കെങ്കിലും കൈമാറേണ്ടി വന്നാൽ ഈ സൗകര്യം നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കുന്നതാണ്.
വൺപ്ലസിലെ മറ്റൊരു രഹസ്യ ഫീച്ചറാണ് ആപ്പ് ലോക്ക്. നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ ഈ ഫീച്ചർ കൊണ്ട് ലോക്ക് ചെയ്തു വെക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അനുവാദം ഇല്ലാതെ ആർക്കും ഈ ആപ്പുകൾ തുറക്കാൻ സാധിക്കില്ല. ഈ ഫീച്ചർ ലഭിക്കാനായി സെർച്ച് ബാറിൽ ആപ്പ് ലോക്ക് എന്ന് ടൈപ്പ് ചെയ്താൽ മതി. ഇതിനായുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.

ശേഷം പാസ്വേർഡോ ഫിംഗർപ്രിന്റോ വെച്ച് ആപ്പുകൾ ലോക്ക് ചെയ്യാം. പിന്നീട് ഈ പാസ്വേഡോ, ഫിംഗർപ്രിന്റോ ലഭിച്ചാൽ മാത്രമാണ് ഈ ആപ്പുകൾ തുറക്കാൻ സാധിക്കു. മറ്റ് ഫോണുകളിൽ ഇത്തരം സൗകര്യങ്ങൾക്കായയി പ്ലേറ്റോറിൽ നിന്ന് വേറെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. എന്നാൽ വൺപ്ലസിൽ കമ്പനി തന്നെ ഇതിനുള്ള സൗകര്യം നൽകുന്നു.
സിസ്റ്റം ക്ലോൺ എന്ന ഒരു ഫീച്ചറും രഹസ്യമായി വൺപ്ലസ് ഫോണുകളിൽ ഉണ്ട്. ഇത് ആപ്പുകളും ഡേറ്റകളും ക്ലോൺ ചെയ്യാൻ സഹായിക്കും അതായത് മറ്റൊരാൾ നിങ്ങളുടെ ഫോൺ നോക്കുമ്പോൾ ആയാൾ കാണുന്ന വാട്ട്സ്ആപ്പ് ആയിരിക്കില്ല നിങ്ങൾ ഉപയോഗിക്കുന്ന വാട്ട്സ്ആപ്പ് അത് ഡുപ്ലിക്കേറ്റ് പോലെ രണ്ട് ആപ്പുകളാക്കി ഒരെണ്ണം മറച്ചുവെക്കാൻ സാധിക്കും. മറച്ചുവെക്കുന്നത് നിങ്ങൾക്ക് സ്വകാര്യതയോടെ ഉപയോഗിക്കാൻ സാധിക്കും.
സിസ്റ്റം ക്ലോൺ ചെയ്യണമെങ്കിലും നിങ്ങൾക്ക് ഫിംഗർപ്രിന്റോ, രഹസ്യ പിന്നോ നൽകേണ്ടി വരും. വൺപ്ലസ് ഫോണിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഫീച്ചറാണ് പ്രൈവറ്റ് സേഫ് എന്ന ഫീച്ചർ. സ്വകാര്യത സംരക്ഷിക്കാൻ ഈ ഫീച്ചർ ഉപയോഗിക്കാം. ഇതൊരു പ്രത്യേക ഫോൾഡർ പോലെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ കൈയ്യിലുള്ള രഹസ്യമോ പ്രധാനപ്പെട്ടതോ ആയ ഫയൽ ഈ ഫോൾഡറിൽ നിക്ഷേപിക്കാം. ഈ ഫോൾഡർ തുറക്കാൻ നിങ്ങൾക്ക് ഫിംഗർപ്രിന്റ് ലോക്ക് സജ്ജീകരിക്കാം.
ഫോട്ടോകൾ, ഓഡിയോ, വീഡിയോ, ഡോക്യുമെന്റുകൾ അങ്ങനെ എല്ലാത്തരം ഫയലുകളും ഇതിലൂടെ രഹസ്യമായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഈ ഫോൾഡർ എൻക്രിപ്റ്റ് ചെയ്തതാണെന്നും അതിനാൽ നിങ്ങൾ അല്ലാതെ മറ്റാർക്കും ഈ ഫോൾഡർ ആക്സസ് ചെയ്യാൻ സാധിക്കില്ലെന്നും വൺപ്ലസ് അവകാശപ്പെടുന്നു. ഈ നാല് ഫീച്ചറുകളാണ് വൺപ്ലസ് ഫോണിൽ രഹസ്യമായി ലഭിക്കുന്ന പ്രധാന രഹസ്യ ഫീച്ചറുകൾ.


Click it and Unblock the Notifications








