ഫ്ലാഷ് ചാർജിങ് മുതൽ കിടിലൻ ഡിസൈൻ വരെ മികച്ച ഫീച്ചറുകളുമായി ഓപ്പോ എഫ്19

|

ഇന്ത്യൻ വിപണിയിൽ വരുന്ന സ്മാർട്ഫോണുകൾ പ്രധാനമായും 20,000 രൂപ വില വിഭാഗത്തിലാണ് വരുന്നത്. നല്ല വിലയിൽ സ്മാർട്ഫോണുകൾ വാങ്ങുന്നവർ സവിശേഷതകളിലും പ്രകടനത്തിലും വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ വിലയിലും സവിശേഷതയിലും വളരെയേറെ ശ്രദ്ധ പുലർത്തി കൂടുതൽ മികച്ച സവിശേഷതകൾ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നു. 20,000 രൂപയിൽ താഴെ വില വരുന്ന വിവിധ സ്മാർട്ട്‌ഫോണുകളിൽ ഒന്നായ ഓപ്പോ എഫ് 19 ഏറ്റവും വൈവിധ്യമാർന്ന ഒരു ഹാൻഡ്‌സെറ്റാണ്. ഈ ഹാൻഡ്‌സെറ്റ് സാധാരണയായി പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കാണുന്ന സവിശേഷതകളുമായി വരുന്നു. 18,990 രൂപയാണ് കമ്പനി ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്ന വില.

20,000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ഫോണുകളിൽ ഒന്നാണ് ഓപ്പോ എഫ് 19 സ്മാർട്ഫോൺ, എന്തുകൊണ്ട് ?

20,000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ഫോണുകളിൽ ഒന്നാണ് ഓപ്പോ എഫ് 19 സ്മാർട്ഫോൺ, എന്തുകൊണ്ട് ?

മികച്ച ഫാസ്റ്റ് ചാർജിംഗിനായി 33W ഫ്ലാഷ് ചാർജ്

ഓപ്പോ എഫ് 19 യുടെ 33W ഫാസ്റ്റ് ചാർജിംഗ് സവിശേഷത ഒരു മികച്ച ഫീച്ചർ ആയതിനാൽ യാത്രാകൾക്കിടയിൽ ചെറിയ ഇടവേളകളിൽ ഈ സ്മാർട്ഫോൺ പെട്ടന്ന് തന്നെ ചാർജ് ചെയ്യാനാകും. ഈ ചാർജർ ബാറ്ററി 30% വളരെ ചെറിയ സമയം കൊണ്ടുതന്നെ ആക്കി മാറ്റുന്നു. ഇത് വളരെ തിരക്കുള്ള ദിനചര്യയിൽ ഏറ്റവുമധികം ഉപകാരപ്പെടുന്ന ഒന്നായിരിക്കും. 5 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 5.5 മണിക്കൂർ ടോക്ക് ടൈമും അല്ലെങ്കിൽ ഏകദേശം 2 മണിക്കൂർ യൂട്യൂബ് സ്ട്രീമിംഗ് സമയവും നൽകുന്നു. കൂടാതെ, 30 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ നിങ്ങൾക്ക് 54% വരെ ബാറ്ററി ചാർജ് നൽകുന്നു. ഈ ഹാൻഡ്‌സെറ്റിൽ വരുന്ന 5,000 എംഎഎച്ച് ബാറ്ററി 100 ശതമാനം വരെ 72 മിനിറ്റിനുള്ളിൽ റീചാർജ് ചെയ്യുന്നു. 20,000 രൂപയുടെ ഒരു മികച്ച സ്മാർട്ട്‌ഫോണിനായി ഇത് തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം ചാർജിംഗ് വേഗത തന്നെയാണ്.

5,000mAh ബാറ്ററിയുള്ള ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോൺ
 

5,000mAh ബാറ്ററിയുള്ള ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോൺ

നിങ്ങൾ ചാർജ് നന്നായി ഉപയോഗിക്കുന്നില്ലെങ്കിൽ ബാറ്ററി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കുന്നു. അതായത്, ഓപ്പോ എഫ്‌ 19 രണ്ട് തരത്തിലുള്ള സ്മാർട്ഫോൺ ഉപയോഗത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. ഭാരമേറിയ ബാറ്ററി സെൽ പൂർണ്ണമായി ചാർജ് ചെയ്യ്താൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും നീണ്ടുനിൽക്കുന്നു. ഓപ്പോ എഫ് 19 ലെ ബാറ്ററി ആയുസ്സ് മെച്ചപ്പെടുത്തുന്നതിൽ കളർഒഎസിന് നിർണായക പങ്ക് വഹിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ഇന്റലിജന്റ് സോഫ്റ്റ്‌വെയർ കഴിയുന്നയിടത്ത് ബാറ്ററി ഡ്രെയിനേജ് കുറയ്ക്കുകയും ചെയ്യുന്നു. പ്രധാന ആപ്ലിക്കേഷനുകൾ സ്ലീപ്പ് മോഡിൽ ഉൾപ്പെടുത്താതെ തന്നെ രാത്രിയിലെ അൾട്രാ പവർ സേവിംഗ് ഒപ്റ്റിമൈസേഷൻ കൂടുതൽ സമയം നിലനിൽക്കുന്നു.

കൂടാതെ, വ്യവസായത്തിലെ പ്രമുഖ ബാറ്ററി സാങ്കേതികവിദ്യയായ എഐ നൈറ്റ് ചാർജും ഓപ്പോ എഫ് 19 ൽ വരുന്നു. ഇത് ഇടവേളകളിൽ 5,000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യുന്നു. ഇത് കൂടുതൽ മണിക്കൂർ പ്ലഗ് ചെയ്താൽ ഡിവൈസ് തുടർച്ചയായി ചാർജ് ചെയ്യുന്നതിൽ നിന്നും തടയുന്നു. പ്രത്യേകിച്ചും നിങ്ങൾ രാത്രി ഉറങ്ങുമ്പോൾ ഫോൺ ചാർജ് ചെയ്യുവാൻ ഇടുമ്പോൾ ഈ അവസ്ഥ ഒഴിവാക്കുന്നു. ബാറ്ററി അമിതമായി ചൂടാകുന്നതും ഫോണിന്റെ ബാറ്ററികളുമായി ബന്ധപ്പെട്ട മറ്റ് അപകടസാധ്യതകളും കുറയ്ക്കുന്നതിന് നിങ്ങളുടെ ഉറക്കവും ചാർജിംഗ് ശീലവും അടിസ്ഥാനമാക്കി ചാർജിംഗ് സൈക്കിൾ എഐ നൈറ്റ് ചാർജ് സ്വയമേവ കസ്റ്റമൈസ് ചെയ്യുന്നു. ഈ സവിശേഷത ദീർഘകാലാടിസ്ഥാനത്തിൽ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കുന്നു.

ഫുൾ എച്ച്ഡി + അമോലെഡ് പഞ്ച് ഹോൾ ഡിസ്പ്ലേ

ഫുൾ എച്ച്ഡി + അമോലെഡ് പഞ്ച് ഹോൾ ഡിസ്പ്ലേ

മൾട്ടിമീഡിയ കണ്ടെന്റ് ഉപയോഗിക്കുന്ന എന്റെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റായി ഓപ്പോ എഫ്‌ 19 മാറി. 6.4 ഇഞ്ച് ഹോൾ-പഞ്ച് അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേ ഏറ്റവും മികച്ച കാഴ്ചാനുഭവം നൽകുന്നു. ശ്രദ്ധേയമായ 90.8% സ്‌ക്രീൻ-ടു-ബോഡി റേഷിയോയും മികച്ച ക്ലാസ് 600 നിറ്റ്സ് പീക്ക് ബുറൈറ്നെസ്സും നൽകുന്നു. ഇതിൽ വരുന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉയർന്നതാണ്. ഏറ്റവും ചെറിയ വാട്ടർ ഡ്രോപ്പ് ക്യാമറകളും (3.688 മില്ലിമീറ്റർ) സ്‌ക്രീനിന് ചുറ്റുമുള്ള ഏറ്റവും കുറഞ്ഞ ബെസലുകളും (1.60 മില്ലീമീറ്റർ) നൽകിയിട്ടുണ്ട്. നൂതനമായ ഹോൾ-പഞ്ച് ലൈറ്റ് റിംഗും വാട്ടർ ഡ്രോപ്പ് നോച്ചിൽ സവിശേഷതയുണ്ട്. ഇത് നിങ്ങൾ സെൽഫി ക്യാമറ കത്തിക്കുമ്പോഴും ഒരു കോൾ ലഭിക്കുമ്പോഴും പ്രകാശിക്കുന്നു. ഇൻകമിംഗ് കോളുകളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിനായി കൂൾ ലൈറ്റ് റിംഗ് ഇഫക്റ്റ് സഹായിക്കുന്നു.

മികച്ച വീഡിയോ പ്ലേബാക്കും ഗെയിമിംഗ് അനുഭവവും

മികച്ച വീഡിയോ പ്ലേബാക്കും ഗെയിമിംഗ് അനുഭവവും

ജനപ്രിയ ഓടിടി ആപ്ലിക്കേഷനുകളിലെ നിങ്ങളുടെ പ്രിയപ്പെട്ട സിനിമയോ സീരീസോ, ഏറ്റവും ഗ്രാഫിക്സ് തീവ്രമായ ഗെയിമുകളോ, അല്ലെങ്കിൽ ഏറ്റവും മികച്ച വീഡിയോ പ്ലേബാക്കിനും ഗെയിമിംഗ് എക്സ്പിരിയൻസിനും അമോലെഡ് എഫ്എച്ച്ഡി + പാനൽ ഇവിടെ ഒരു ഘടകമായി മാറുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് 3.0 സ്‌കാനർ 0.5 സെക്കൻഡിനുള്ളിൽ ഫോൺ അൺലോക്കുചെയ്യുന്നു. ഇത് വളരെയധികം കൃത്യതയേറിയ ഒരു ഫീച്ചറാണ്. പ്രധാനമായും, ഓപ്പോ എഫ് 19 യുടെ ഡിസ്പ്ലേയിൽ കസ്റ്റമൈസ് ചെയ്യ്ത സ്മാർട്ട് ബാക്ക്ലൈറ്റ് സവിശേഷതയുണ്ട്. അത് കണ്ണുകൾ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നു. ഇതിൽ നൽകിയിട്ടുള്ള ഇന്റലിജന്റ് ഡിസ്‌പ്ലേ സമയത്തിനനുസരിച്ച് 'മൈ യൂസേജ് പാറ്റേൺ' സപ്പോർട്ട് ചെയ്യുന്നതിനാൽ ബറൈറ്നെസ്സ് സ്വമേധയാ ക്രമീകരിക്കേണ്ടതില്ല. കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടാതെ എഫ് 19 ൽ ഒരു സീരീസ് മുഴുവൻ കാണാൻ കഴിഞ്ഞതായി ഉപയോക്താക്കൾ വെളിപ്പെടുത്തുന്നു. വീഡിയോകൾ കാണുമ്പോഴും ഇ-ബുക്കുകൾ വായിക്കുമ്പോഴും ഗെയിമുകൾ കളിക്കുമ്പോഴും കണ്ണിന് കാരണമാകുന്ന സ്‌ക്രീൻ ഫ്ലിക്കറിങ് സ്മാർട്ട് ബറൈറ്നെസ്സ് അൽ‌ഗോരിതം കുറയ്‌ക്കുന്നു. ചുരുക്കത്തിൽ, എഫ് 19, 20,000 രൂപ വില വിഭാഗത്തിൽ വരുന്ന ഒരു പ്രീമിയം ഡിസ്പ്ലേ യൂസർ എക്സ്‌പീരിയൻസ് നൽകുന്നു.

മികച്ച എർണോണോമിക്സ് ഉറപ്പാക്കുന്ന പ്രീമിയം ഡിസൈൻ

മികച്ച എർണോണോമിക്സ് ഉറപ്പാക്കുന്ന പ്രീമിയം ഡിസൈൻ

ഓപ്പോ പ്രീമിയം ഡിസൈനിന് പേരുകേട്ടതാണ്. ഓപ്പോ രൂപകൽപ്പന ചെയ്ത സ്മാർട്ട്‌ഫോണുകൾ എർണോണോമിക്സും അടിസ്ഥാനകാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാതെ ഉപയോക്താക്കൾക്കിടയിൽ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് സൃഷ്ടിക്കുന്നു. വ്യതിരിക്തവും പ്രവർത്തനപരവുമായ രൂപകൽപ്പന കൊണ്ടുവരുന്നതിനായി സാങ്കേതികമായി വളരെയധികം പുരോഗമിച്ച പ്രക്രിയകൾക്കും എഫ് 19 വിധേയമായി. ഇത് മെലിഞ്ഞതും ഭാരം കുറഞ്ഞതുമാക്കി മാറ്റുന്നതിനായി ഓപ്പോ എഞ്ചിനീയർമാരും ഡിസൈനർമാരും ഡൈ-കാസ്റ്റിംഗ് അലുമിനിയം അലോയ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. അതിനാൽ മദർബോർഡ് കവറിൻറെ ഏറ്റവും കനം കുറഞ്ഞ ഭാഗത്തിന് കനം വരുന്നത് വെറും 0.21 മില്ലീമീറ്റർ മാത്രമാണ്.ബാറ്ററിയുടെ ഇരുവശങ്ങളിലുമുള്ള മെറ്റീരിയലുകൾ‌ കൂടുതൽ‌ ശക്തിയേറിയതാണ്. ഈ ഹാൻഡ്‌സെറ്റിൻറെ വശങ്ങൾ‌ കൂടുതൽ‌ ഇടുങ്ങിയതാക്കാൻ‌ ഇത്‌ സഹായിക്കുന്നു. ഇതിന് 175 ഗ്രാം ഭാരം, 7.95 മിലിമീറ്റർ കനം വരുന്നു. 3 ഡി കർവ്ഡ് ബോഡി ആയതിനാൽ ഈ സ്മാർട്ട്‌ഫോൺ കാണാൻ വളരെയധികം മനോഹരവും രൂപകൽപ്പന പിടിക്കാൻ എളുപ്പമുള്ളതും ആക്കുന്നു. ഒരു വലിയ ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഇതിൽ വരുന്നതെങ്കിലും 'വൺ-ഹാൻഡ് യൂസ്' സിന് മികച്ചതാണ്. പ്രിസം ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ എഫ് 19 ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിന് വാക്വം പ്ലേറ്റിംഗ് പ്രോസസർ ചെയ്തതിനാൽ ഇതിൻറെ പാനലിൽ നിന്നും വരുന്ന പ്രതിഫലനത്തെ മികച്ചതാക്കി മാറ്റുന്നു. ഈ ഹാൻഡ്സെറ്റിൻറെ പുറകിൽ വരുന്ന പാനൽ വ്യത്യസ്ത കോണുകളിൽ വീഴുമ്പോൾ പ്രകാശകിരണങ്ങൾ മനോഹരമായി പ്രതിഫലിപ്പിക്കുന്നു.

കൂടാതെ, ചതുരാകൃതിയിലുള്ള ട്രിപ്പിൾ എഐ ക്യാമറ മൊഡ്യൂളിൽ പ്രീമിയം ശൈലിയിൽ ക്രമീകരിച്ചിരിക്കുന്ന വ്യത്യസ്ത ക്യാമറ സെൻസറുകൾ, മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനായി സ്ഥാപിച്ചിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ്, ഫ്യൂച്ചറിസ്റ്റിക് ഇൻ സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനർ, പ്രിയപ്പെട്ട 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാൽ സവിശേഷവും പ്രീമിയം രൂപകൽപ്പനയും പൂർത്തീകരിക്കുന്നു. മൊത്തത്തിൽ, എഫ് 19 ൻറെ മികച്ച രൂപകൽപ്പന അതിൻറെ രൂപവും ഫോം ഫാക്ടറും ഉപയോഗിച്ച് ശരിക്കും അത്ഭുതപ്പെടുത്തുന്നു.

മികച്ച 48 എംപി എഐ ട്രിപ്പിൾ ക്യാമറകൾ

മികച്ച 48 എംപി എഐ ട്രിപ്പിൾ ക്യാമറകൾ

മികച്ച ഫോട്ടോഗ്രഫിക്കായി എഐ ട്രിപ്പിൾ ലെൻസ് ക്യാമറ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ട്രിപ്പിൾ ലെൻസ് ക്യാമറയിൽ 48 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ട്രിപ്പിൾ ലെൻസ് ക്യാമറ ഡസൻ കണക്കിന് രംഗങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനും അതിശയകരമായ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നതിന് അനുയോജ്യമായ ഫിൽട്ടറുകൾ നൽകുന്നതിനും നൂതന മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിക്കുന്നു. ക്യാമറ 2 എംപി ഡെപ്ത് സെൻസർ ഉപയോഗിച്ച് നന്നായി ചിത്രങ്ങൾ പകർത്തുവാൻ സഹായിക്കുന്നു. മികച്ച ഡേയ് ലൈറ്റ് ഷോട്ടുകൾ പകർത്താൻ ഈ ഫോണിൽ വരുന്ന 48 എംപി പ്രൈമറി സെൻസർ നിങ്ങളെ സഹായിക്കുന്നു.

ക്യാമറ ഇന്റർ‌ഫേസ് നിങ്ങൾ പകർത്തിയ ചിത്രങ്ങൾക്ക് ഒരു വ്യക്തയേറിയതും കണ്ണഞ്ചിപ്പിക്കുന്ന രൂപം നൽകുന്നതിന് ഉപയോഗിക്കുവാൻ കഴിയുന്ന 15 ഫിൽ‌റ്ററുകൾ‌ നൽകുന്നു. ഒരു ടച്ച് കൊണ്ട് ഉപയോഗപ്പെടുത്താവുന്ന ഫിൽട്ടറുകൾ ചിത്രങ്ങൾക്ക് മുകളിൽ കളർ-ഗ്രേഡുള്ള മനോഹരമായ ലെയറുകൾ ചേർക്കുന്നു. നിങ്ങൾ പകർത്തുന്ന ചിത്രങ്ങൾ പരീക്ഷിക്കാൻ ഇതിൽ നൽകിയിട്ടുള്ള 15 ഫിൽട്ടറുകൾ നിങ്ങൾക്ക് തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്. എഐ ബ്യൂട്ടിഫിക്കേഷൻ 2.0 കൊണ്ട് ക്രമീകരിച്ചിരിക്കുന്ന 16 എംപി മുൻ ക്യാമറ ഉപയോഗിച്ച് എഫ് 19 മികച്ചതും ഹൈ-റെസൊല്യൂഷൻ വരുന്ന സെൽഫികൾ ഉറപ്പാക്കുന്നു.

കട്ടിംഗ് എഡ്‌ജ് ഹാർഡ്‌വെയറും ഏറ്റവും പുതിയ സോഫ്റ്റ്വെയറും

കട്ടിംഗ് എഡ്‌ജ് ഹാർഡ്‌വെയറും ഏറ്റവും പുതിയ സോഫ്റ്റ്വെയറും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റാണ് എഫ് 19 സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഒക്ടാ കോർ പ്രോസസർ വരുന്ന ഇതിൻറെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പെർഫോമൻസ് 30% -40% വരെ മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ ഉപയോഗങ്ങൾക്കായി ശരിയായ ഡിവൈസ് തിരഞ്ഞെടുക്കാൻ മൂന്ന് വ്യത്യസ്ത റാം + റോം കോൺഫിഗറേഷനുകളുമായി (എൽപിഡിഡിആർ 4 എക്സ് മെമ്മറി, യുഎഫ്എസ് 2.1 സ്റ്റോറേജ്) ഈ ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നു. ഓപ്പോ എഫ് 19 ഇന്ത്യയിൽ 6 ജിബി + 128 ജിബി വേരിയന്റിൽ ലഭ്യമാണ്.

ഡ്യൂവൽ-ചാനൽ ആക്‌സിലറേഷൻ ഉൾപ്പെടുന്ന ഈ സ്മാർട്ട്‌ഫോണിൽ വൈ-ഫൈ, മൊബൈൽ നെറ്റ്‌വർക്ക് എന്നിവ ഒരേസമയം പ്രവർത്തിക്കുന്നു. ഇത് കൂടുതൽ സുസ്ഥിരവും സുഗമവുമായ ഇന്റർനെറ്റ് അനുഭവം നൽകുന്നു. മോശം വൈ-ഫൈ കണക്റ്റിവിറ്റി മനസിലാക്കുന്നതിനും തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രകടനത്തിനായി സിം കാർഡിന്റെ ഡാറ്റ സേവനങ്ങൾ ഉപയോഗിക്കാൻ ഈ ഹാൻഡ്സെറ്റിനെ അനുവദിക്കുന്നതിനും, നെറ്റ്‌വർക്ക് ബൂസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതിനും ഈ ഫോൺ മികച്ച ഒന്നാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഏറ്റവും പുതിയ കളർ ഒഎസ് 11 പ്രവർത്തിപ്പിക്കുന്ന ചുരുക്കം ചില സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് എഫ് 19.

ഓപ്പോ എഫ് 19 വില, ലഭ്യത, ആദ്യ വിൽപ്പന

ഓപ്പോ എഫ് 19 വില, ലഭ്യത, ആദ്യ വിൽപ്പന

ഓപ്പോ എഫ് 19 6 ജിബി + 128 ജിബി 18,990 രൂപയ്ക്ക് മെയിൻലൈൻ റീട്ടെയിലർമാർ, ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട്.കോം, മറ്റ് ഓൺലൈൻ റീട്ടെയിലർമാർ എന്നിവയിലുടെ വിൽപ്പനയ്‌ക്കെത്തിക്കുന്നു. ഓപ്പോ എഫ് 19 വാങ്ങുമ്പോൾ ഓഫ്‌ലൈൻ ഉപഭോക്താക്കൾക്ക് ആകർഷകമായ കിഴിവുകളും ഓഫ്‌ലൈൻ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

അതിശയകരമായ ഓഫറുകൾ

അതിശയകരമായ ഓഫറുകൾ

ഓഫ്‌ലൈൻ ഉപഭോക്താക്കൾ‌ക്ക് ഓപ്പോ ഡിസ്‌കൗണ്ടുകൾ നൽകുന്നു. ഇതിന് എൻ‌കോ ഡബ്ല്യു 11, 1299 രൂപയ്ക്കും (എം‌ആർ‌പി 3,999), ഓപ്പോ എൻ‌കോ ഡബ്ല്യു 31 എന്നിവ 2499 രൂപയ്ക്കും (എം‌ആർ‌പി 5,900) ലഭ്യമാണ്. കൂടാതെ, ബാങ്കുകൾ വഴിയും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിച്ച് ഓപ്പോ എഫ് 19 നായി ആകർഷകമായ ഡിസ്‌കൗണ്ടുകളും ഓഫ്‌ലൈൻ ക്യാഷ്ബാക്കും ആസ്വദിക്കാൻ കഴിയും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് എന്നിവയിൽ നിന്നുള്ള ഇഎംഐ ഇടപാടുകൾക്ക് 7.5% ക്യാഷ്ബാക്ക് ലഭിക്കുന്നു.

പേടിഎം വഴി 11% തൽക്ഷണ ക്യാഷ്ബാക്ക്, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയുമായുള്ള ട്രിപ്പിൾ സീറോ സ്കീം ലഭിക്കും. ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സീറോ ഡൗൺ പേയ്‌മെന്റ് ലഭിക്കും. ഓപ്പോയുടെ നിലവിലുള്ള വിശ്വസ്ത ഉപയോക്താക്കൾക്ക് വൺ-ടൈം സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഓഫറും, പുതുതായി വാങ്ങിയതും ആക്ടിവ് ചെയ്യ്തതുമായ എഫ് 19 സീരീസിൽ 180 ദിവസത്തേക്ക് വാറണ്ടിയും ലഭിക്കും.

ഇത് മാത്രമല്ല ഓൺലൈൻ ഉപഭോക്താക്കൾക്കും ആകർഷകമായ നിരവധി ഓഫറുകൾ ഉണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ ഇഎംഐ എന്നിവയിൽ 1500 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. ഉപയോക്താക്കൾക്ക് ആമസോണിലും ഫ്ലിപ്കാർട്ടിൽ ഒരു രൂപയിൽ സമ്പൂർണ്ണ മൊബൈൽ സുരക്ഷാ ലഭിക്കും. നിലവിലുള്ള ഓപ്പോ ഉപയോക്താക്കൾക്ക് അവരുടെ ഓപ്പോ ഫോണുകൾ അപ്ഗ്രേഡ് ചെയ്യാനും എക്സ്ചേഞ്ചിൽ 1000 രൂപ അധികമായി നേടാനും കഴിയും. ഓപ്പോ എൻ‌കോ ഡബ്ല്യു 11, ഓപ്പോ എൻ‌കോ ഡബ്ല്യു 31 എന്നിവയിലും ഓഫറുകൾ ഉണ്ട്. ഇത് എഫ് 19 ഉപയോഗിച്ച് വാങ്ങിയാൽ യഥാക്രമം 1,299 രൂപയ്ക്കും (നിലവിലെ എം‌ഒ‌പി 1,999 രൂപ) 2,499 രൂപയ്ക്കും (നിലവിലെ എം‌ഒ‌പി 3,499 രൂപ) ലഭ്യമാണ്. മേൽപ്പറഞ്ഞവ കൂടാതെ, ഓപ്പോ ബാൻഡ് സ്റ്റൈലിൽ ആമസോണിൽ മാത്രമായി ഒരു ബണ്ടിൽ ഓഫറും ഉണ്ട്. ഇത് ഓപ്പോ എഫ് 19 ഉപയോഗിച്ച് 2,499 രൂപയ്ക്ക് (നിലവിലെ എംഒപി 2,799 രൂപ) നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

ഏറ്റവും പുതിയ എഫ്-സീരീസ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഓപ്പോൾ വീണ്ടും വിപണിയിൽ സജീവമായി. സവിശേഷതകളുടെയും പ്രകടനത്തിന്റെയും കാര്യത്തിൽ വിപണിയിൽ ലഭ്യമായ മറ്റ് സ്മാർട്ട്‌ഫോണുകളേക്കാൾ എഫ് 19 വളരെ മുന്നിലാണ്. നിങ്ങൾ ഒരു പ്രീമിയം-ഗ്രേഡ് സ്മാർട്ഫോൺ വാങ്ങുന്നെങ്കിൽ ഓപ്പോ എഫ് 19 ഒരു മികച്ച ഓപ്ഷനാണ്.

Best Mobiles in India

English summary
The OPPO F19 is unquestionably one of the most powerful smartphones we've checked in the sub-$20,000 price range. The handset, which costs Rs. 18,990, includes features usually found in premium smartphones that cost almost twice as much as the all-new OPPO F19.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X