റാകുറാകു എഫ്-12ഡി; മുതിര്‍ന്നവര്‍ക്കായുള്ള ഫ്യുജിറ്റ്‌സു സ്മാര്‍ട്‌ഫോണ്‍

Posted By: Super

റാകുറാകു എഫ്-12ഡി; മുതിര്‍ന്നവര്‍ക്കായുള്ള ഫ്യുജിറ്റ്‌സു സ്മാര്‍ട്‌ഫോണ്‍

മുതിര്‍ന്ന പൗരന്മാരെ മുന്നില്‍ കണ്ടുകൊണ്ട് ഫ്യുജിറ്റ്‌സു പരിചയപ്പെടുത്തുന്ന സ്മാര്‍ട്‌ഫോണാണ് റാകുറാകു എഫ്-12ഡി. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലെത്തുന്ന ഈ ഫോണ്‍ പ്രായം ചെന്നവരുടെ ആവശ്യങ്ങളെ മനസ്സിലാക്കിക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പ്രധാന സവിശേഷതകള്‍

  • 4 ഇഞ്ച് മള്‍ട്ടി-ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • ഗോറില്ല ഗ്ലാസ് സ്‌ക്രീന്‍

  • ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം

  • ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8255ടി പ്രോസസര്‍

  • 1 ജിബി റാം

  • 32 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ

  • 8 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സര്‍ ക്യാമറ

  • ജിപിആര്‍എസ്, എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോയുഎസ്ബി പോര്‍ട്ട് കണക്റ്റിവിറ്റികള്‍

  • 1800mAh ലിഥിയം അയണ്‍ ബാറ്ററി

 

മുതിര്‍ന്നവര്‍ക്ക് കാണാനും വായിക്കാനും പറ്റുന്ന തരത്തില്‍ വലിയ അക്ഷരങ്ങളെ പിന്തുണക്കുന്ന ടെക്സ്റ്റ് യൂസര്‍ ഇന്റേര്‍ഫേസാണ് ഇതിലേത്. ഇതിലെ സ്‌ക്രീനില്‍ തെളിയുന്ന ബട്ടണുകളും (വെര്‍ച്വല്‍ ബട്ടണ്‍) വലുപ്പം കൂടിയതാണ്. അറിയാതെ സ്പര്‍ശിക്കുന്നതും അറിഞ്ഞുകൊണ്ട് സ്പര്‍ശിക്കുന്നതും തിരിച്ചറിയാന്‍ സ്‌ക്രീനിന് സാധിക്കും. ഓഗസ്റ്റ് മധ്യത്തോടെ ജപ്പാന്‍ വിപണിയില്‍ എത്തുന്ന എഫ്-12ഡി എന്നാകും ഇന്ത്യയുള്‍പ്പടെയുള്ള വിദേശവിപണികളിലേക്ക് പ്രവേശിക്കുകയെന്ന് വ്യക്തമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot