ഫിലിപ്‌സില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

Posted By:

ഫിലിപ്‌സില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

ഫിലിപ്‌സും ആന്‍ഡ്രോയിഡ് തരംഗത്തിലേക്ക്.  പുതിയൊരു ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുമായി എത്തുകയാണ് ഫിലിപ്‌സ്.  ഫിലിപ്‌സ് ഡബ്ല്യു626 എന്നാണ് ഈ പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ പേര്.  ഇതൊരു ഫുള്‍ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ്.  അടുത്തു തന്നെ ഈ ഫോണ്‍ പുറത്തിറങ്ങും എന്നാണ് പ്രതാക്ഷിക്കപ്പെടുന്നത്.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം

 • ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 256 കെ നിറങ്ങള്‍

 • 3.5 ഇഞ്ച് ഡിസ്‌പ്ലേ

 • 180 എംബി ഇന്റേണല്‍ മെമ്മറി

 • 256 എംബി റാം

 • മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

 • ജിപിആര്‍എസ്

 • എഡ്ജ്

 • ഹോട്ട്‌സ്‌പോട്ട് സപ്പോര്‍ട്ട് ഉള്ള വൈഫൈ

 • എ2ഡിപിയുള്ള ബ്ലൂടൂത്ത്

 • യുഎസ്ബി 2.0

 • 3.15 മെഗാപിക്‌സല്‍  ക്യാമറ

 • ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫഌഷ്...

 • വീഡിയോ കോളിംഗിന് സെക്കന്ററി ക്യാമറ

 • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • എച്ച്ടിഎംഎല്‍ ബ്രൗസര്‍

 • എ-ജിപിഎസ് സപ്പോര്‍ട്ട് ുള്ള ജിഒഎസ്

 • ജാവ സംവിധാനം

 • മള്‍ട്ടിമീഡിയ പ്ലെയര്‍

 • 1530 mAh ലിഥിയം അയണ്‍ ബാറ്ററി

 • 437 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 2ജിയില്‍ 10 മണിക്കൂര്‍ 10 മിനിറ്റും, 3ജിയില്‍ 8.5 മണിക്കൂറം ടോക്ക് ടൈം

 • 116 എംഎം നീളം, 62 എംഎം വീതി, 14.3 എംഎം കട്ടി

 • ഭാരം 102 കിലോഗ്രാം
കാണുമ്പോള്‍ അത്യാവശ്യം വലിപ്പക്കൂടുതല്‍ തോന്നുമെങ്കിലും അത്യാവശ്യം ഒതുക്കമുള്ള ഡിസൈന്‍ തന്നെയാണ് ഇതിന്.  3.5 ഇഞ്ച് ഡിസ്‌പ്ലേയ്ക്കു തൊട്ടു താഴേയായി ഫിലിപ്‌സിന്റെ ബ്രാന്റ് നെയിം കാണാം.  സ്‌ക്രീനില്‍ ടച്ച് കണ്‍ട്രോള്‍ സംവിധാനം ഉണ്ട്.

കാഴ്ചയില്‍ ഒരു പ്രൊഫഷണല്‍ ലുക്ക് ഉള്ള ഈ ഹാന്‍ഡ്‌സെറ്റിന് ഭാരം കുറവായതിനാല്‍ കൊണ്ടു നടക്കാന്‍ വളരെ എളുപ്പമാണ് ഇത്.

ഡ്യുവ്# സിം ആണെന്നതും ഈ ഫോണിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിപ്പിക്കാന്‍ കാരണമാകും.  ഇതില്‍ 3ജി ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും ഇരു സിമ്മുകളില്‍ ഏതെങ്കിലും ഒരു സിമ്മിന്റെ 3ജി സേവനം മാത്രമേ ഇവിടെ ഉപയോഗപ്പെടുത്താന്‍ പറ്റൂ.

ബ്ലൂടൂത്ത്, വൈഫൈ എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഒപ്ഷനുകളും ഇതിലുണ്ട്.  3.15 മെഗാപിക്‌സലാണ് ഇതിലെ പ്രധാന ക്യാമറ.  ഫിലിപ്‌സ് ഡബ്ല്യു626ന്റെ വില അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot