ഭാവിയിലെ സ്മാര്‍ട്‌ഫോണുകള്‍!!!

By Bijesh
|

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വലിയ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. അനുദിനം പുതിയ പരീക്ഷണങ്ങളുമായി ഫോണുകള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്.

 

കോളുകള്‍ ചെയ്യാന്‍ മാത്രം സാധിച്ചിരുന്ന ആദ്യകാല സ്മാര്‍ട്‌ഫോണുകളില്‍ നിന്നു വ്യത്യസ്തമായി ഇന്ന് പാട്ടുകേള്‍ക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും വീഡിയോ ചാറ്റിംഗിനും വരെ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഫോണുകള്‍ തന്നെ.

പിന്നെയും കടന്ന് ഡി.എസ്.എല്‍.ആര്‍. ക്യാമറകളോടു കിടപിടിക്കുന്ന, ഉയര്‍ന്ന പിക്‌സലുള്ള ക്യാമറകളും പൊടിയും വെള്ളവും കടക്കാത്ത സംവിധാനങ്ങളുമെല്ലാമായി ഫോണുകള്‍ ഇറങ്ങി. ഏറ്റവും ഒടുവില്‍ കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണാണ് എത്തിയിരിക്കുന്നത്.

ഇനി ഒരു പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ എങ്ങനെയായിരിക്കും സ്മാര്‍ഡട്‌ഫോണുകള്‍ ഉണ്ടാവുക. അത്തരമൊരു സങ്കല്‍പമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വിവിധ ഡിസൈനര്‍മാര്‍ രൂപകല്‍പന ചെയ്തതും ഭാവിയില്‍ ഇറങ്ങാന്‍ സാധ്യതയുള്ളതുമായ ഏതാനും സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. കാണുക.

#1

#1

മൂന്നു മടക്കാക്കി പേഴ്‌സ് പോലെ പോക്കറ്റിലാടവുന്ന ഫോണാണ് ഇത്.

 

#2

#2

തീര്‍ത്തും വ്യത്യസ്തമായ ഡിസൈന്‍ ആണ് ഇത്. സ്ലൈഡിംഗ് ടച്ച് സ്‌ക്രീന്‍, ഡിസ്‌പ്ലെക്കു താഴെയായി QWERTY കീ പാഡ്, 4.3 എം.പി. ക്യാമറ എന്നിവ ഇതിലുണ്ട്.

 

#3

#3

ടച്ച് സ്‌ക്രീനും ഫിസിക്കല്‍ കീപാഡുമുള്ള സ്ലൈഡ് ഫോണാണ് ഇത്. പ്രത്യേക തരത്തിലുള്ള ഡിസൈന്‍ ഗ്രിപ് കൂടുതല്‍ ലഭിക്കുന്നതിനു വേണ്ടിയാണ്.

 

#4
 

#4

ഏതുതരത്തിലുള്ള വെളിച്ചത്തില്‍ കാണിച്ചാലും ചാര്‍ജ് ആവുന്ന സംവിധാനമുള്ള ഫോണ്‍ ആണ് ഇത്. കൂടാതെ 5 എം.പി ക്യാമറ, ബില്‍റ്റ് ഇന്‍ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ എന്നിവയുമുണ്ട്.

 

#5

#5

ഇയര്‍ഫോണായി ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്‌ഫോണാണ് ഇത്.

 

#6

#6

ചിത്രത്തില്‍ കാണുന്ന വിധത്തില്‍ മടക്കാനും നിവര്‍ത്താനും കഴിയുന്ന സ്മാര്‍ട്‌ഫോണാണ് ഇത്്

 

#7

#7

ബെല്‍റ്റ് പോലെ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ഡിസൈനാണ് ഇത്.

 

#8

#8

ബ്രേസ്‌ലെറ്റ് പോലെ കൈയില്‍ കെട്ടാവുന്ന ഫോണ്‍

 

#9

#9

സംസാരത്തിനൊപ്പം സ്‌കാന്നര്‍, RFID, ക്രെഡിറ്റ് കാര്‍ഡ് റീഡിംഗ് സംവിധാനം എന്നിവയുള്ള സ്മാര്‍ട്‌ഫോണാണ് ഇത്. സെന്‍സറുകള്‍ ഉപയോഗിച്ചാണ് ിത് സാധ്യമാക്കുന്നത്.

#10

#10

പരിസ്ഥിതി സൗഹൃദ പദാര്‍ഥങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച സ്മാര്‍ട്‌ഫോണാണ് ഇത്.

 

#11

#11

ഇതും ബ്രേസ്‌ലെറ്റ് പോലെ ധരിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ സങ്കല്‍പം

 

ഭാവിയിലെ സ്മാര്‍ട്‌ഫോണുകള്‍!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X