സാസംഗ് ഗാലക്‌സി എസ്2 ഒഎംഎപി ഏഷ്യയിലിറങ്ങുന്നു

Posted By:

സാസംഗ് ഗാലക്‌സി എസ്2 ഒഎംഎപി ഏഷ്യയിലിറങ്ങുന്നു

ഗാഡ്ജറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് ഗാലക്‌സി എസ്2 ഒഎംഎപി അവസാനം ഏഷ്യയില്‍ റിലീസിനൊരുങ്ങുന്നു.  കഴിഞ്ഞ മാസം ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റ് വരുന്നു എന്ന വാര്‍ത്ത വന്നതു മുതല്‍ ഗാഡ്ജറ്റ് ലോകം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

കുറച്ചു മുന്‍പ് പുറത്തിറങ്ങിയ സാംസംഗ് ഗാലക്‌സി എസ്2ല്‍ നിന്നും കാര്യമായ വ്യത്യാസമില്ല സാംസംഗ് ഗാലക്‌സി എസ്2 ഒഎംഎപി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മികച്ച പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുന്ന 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ടി1 ഒഎംഎപി4430 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റിനുണ്ട്.  വേഗത്തിലുള്ള മള്‍ട്ടി ടാസ്‌ക്കിംഗ്, കൂടുതല്‍ മികച്ച ബ്രൗസിംഗ് എന്നിവ ഉറപ്പാക്കും ഇത് ഡ്യുവല്‍ കോര്‍ ആണെന്നത്.  ഗ്രാഫിക്‌സ് ഗെയിമുകളും ഇത് സപ്പോര്‍ട്ടു ചെയ്യുന്നു.

4.3 ഇഞ്ച് എഎംഒഎല്‍ഇഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ പുതിയ സാംസംഗ് ഉല്‍പന്നത്തിനുള്ളത്.  ഇത് വ്യക്തവും, മികച്ചതുമായ ഡിസ്‌പ്ലേ ഉറപ്പാക്കുന്നു.  റീഡേഴ്‌സ് ഹബ്, ഒരു പിസിയിലെന്ന പോലെ സുഗമമായ വെബ് ബ്രൗസിംഗ് എന്നിവയും ഈ ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്.

മികച്ച വീഡിയോ അനുഭവം ഉറപ്പാക്കുന്ന എച്ച്എസ്പിഎ.... 21 Mbspയും ഈ ഫോണിന്റെ പ്രത്യേകതയാണ്.  'allshare' തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഈ ഗാഡ്ജറ്റിനെ മറ്റു ഗാഡ്ജറ്റുകളുമായി ഡാറ്റ ഷെയര്‍ ചെയ്യുന്നത് ഉറപ്പാക്കുന്നു.

ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയുമായി വളരെ സുഗമമായി ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റിനു കഴിയും.  ഇതിന്റെ 8 മെഗാപിക്‌സല്‍ ക്യാമറ മികച്ച ചിത്രങ്ങളെടുക്കാന്‍ മാത്രമല്ല, എച്ച്ഡി വീഡിയോ എടുക്കാനും സഹായിക്കും.

വേറൊരു ക്യാമറ വാങ്ങേണ്ട ആവശ്യമേയില്ല എന്ന തരത്തിലാണ് ഇതിലെ ക്യാമറ ഒരുക്കിയിരിക്കുന്നത്.  ഗെയിമിംഗ് ഹബ്, മ്യൂസിക് ഹബ് തുടങ്ങിയവയും ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളാണ്.  ഒപ്പം, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഇതിലുണ്ട്.

മികച്ച ബാറ്ററി ബാക്ക്അപ്പും ഈ ഫോണിനു സ്വന്തം.  സാംസംഗിന്റെ ഗാലക്‌സി സീരീസില്‍ ഇറങ്ങിയിട്ടുള്ള എല്ലാ ഹാന്‍ഡ്‌സെറ്റുകളും ഗാഡ്ജറ്റ് വിപണിയുടെ മനം കവര്‍ന്നവയാണ്.  അതുകൊണ്ടുതന്നെ സാംസംഗ് ഗാലക്‌സി എസ്2 ഒഎംഎപിയും ഏറെ പ്രതീക്ഷയോടെയാണ് ഏഷ്യന്‍ വിപണി ഒന്നാകെ കാത്തിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot