ഗാലക്‌സി J7 Duo ഇപ്പോൾ വെറും 12,990 രൂപക്ക് വാങ്ങാം! വിലകുറച്ച് സാംസങ്!

By GizBot Bureau
|

സാംസങ് ഗാലക്‌സി J7 Duo മോഡലിന്റെ വില കുറച്ചുകൊണ്ട് സാംസങ്. ഏപ്രിലിൽ പുറത്തിറക്കിയപ്പോൾ 16,990 രൂപയായിരുന്നു ഫോണിന് ഇന്ത്യയിൽ വില വന്നിരുന്നത്. എന്നാൽ കഴിഞ്ഞ മാസം 13,999 രൂപയാക്കി കുറച്ചിരുന്നു. അതിലാണ് ഇപ്പോൾ വീണ്ടും കുറവ് വരുത്തി 12,990 ആക്കിയിരിക്കുന്നത്. ആമസോൺ ഇന്ത്യ വെബ്സൈറ്റിലും സാംസങ് വെബ്സൈറ്റിലും ഈ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലും ഈ വില കുറയുമെന്ന് പ്രതീക്ഷിക്കാം.

കുറയാൻ കാരണം

കുറയാൻ കാരണം

അസൂസ് സെൻഫോൺ Max Pro M1, ഓപ്പോ റിയൽ മി 1 എന്നീ മോഡലുകളും ഒപ്പം ഷവോമിയുടെ റെഡ്മി നോട്ട് 5 അടക്കമുള്ള ഒരുപിടി മോഡലുകളും ഈ വിലയിൽ മികച്ച സവിശേഷതകളോട് കൂടിയ ഫോണുകൾ ഇറക്കുമ്പോൾ എന്തുകൊണ്ടും സാംസങും ആ നിരയിൽ ഒരു ഫോൺ ഇറക്കൽ അനിവാര്യമായ സാഹചര്യം വന്നപ്പോഴാണ് ഈ രീതിയിൽ ഒരു കുറവ് വിലയിൽ കമ്പനി പ്രഖ്യാപിച്ചത് എന്ന് അനുമാനിക്കാം.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ഇനി സാംസങ് ഗാലക്‌സി J7 Duoയുടെ പ്രധാന സവിശേഷതകൾ ഒറ്റനോട്ടത്തിൽ നോക്കാം. ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ ആണ് ഫോൺ എത്തുന്നത്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 720x1280 പിക്സൽ റെസൊല്യൂഷൻ, ഒക്ട കോറിൽ Exynos 7 പ്രൊസസർ, 4 ജിബി റാം, 32 ജിബി ഇൻബിൽട്ട് മെമ്മറി, 3000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ക്യാമറ

ക്യാമറ

ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണുള്ളത്. 13 മെഗാപിക്സലിന്റെ പ്രാഥമിക സെൻസറും 5 മെഗാപിക്സലിന്റെ രണ്ടാമത്തെ സെൻസറും ആണുള്ളത്. 12 മെഗാപിക്സലിന്റെ സെൻസറിലും 5 മെഗാപിക്സലിന്റെ സെൻസറിലും f/ 1.9 അപ്പേർച്ചർ ഉണ്ട്. ഒപ്പം എൽഇഡി ഫ്ലാഷും ക്യാമറക്ക് കരുത്ത് പകരും. മുൻവശത്ത് 8 മെഗാപിക്സലിന്റെ ഒരു ക്യാമറ നമുക്ക് കാണാം. f/1.9 അപ്പേർച്ചർ, എൽഇഡി ഫ്ലാഷ് എന്നിവയോട് കൂടിയാണ് ഈ ക്യാമറ എത്തുന്നത്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, രണ്ട് സിം കാർഡുകൾ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി പോർട്ട് എന്നിവയാണ് ഫോണിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

ഏറ്റവും മികച്ച വിആര്‍ ഗെയിമുകള്‍!ഏറ്റവും മികച്ച വിആര്‍ ഗെയിമുകള്‍!

Best Mobiles in India

Read more about:
English summary
Galaxy J7 Duo Price Drop in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X