നല്ലൊരു 5ജി ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ സമ്മതമാണോ? ഗാലക്സി M15 പ്രീബുക്ക് ചെയ്താൽ രണ്ടുണ്ട് നേട്ടം!
ദിവസവും പുതിയ പുതിയ സ്മാർട്ട്ഫോൺ (Smartphone) ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിലേക്ക് പുതിയ സ്മാർട്ട്ഫോണുകളുമായി കടന്നുവന്നുകൊണ്ടിരിക്കുന്നു. അതിൽ അധികവും ചൈനീസ് ബ്രാൻഡുകളാണ് എന്നത് വേറെ കാര്യം. ഈ സ്മാർട്ട്ഫോണുകൾ എല്ലാമെത്തിയിട്ടും ഇന്നും ഇന്ത്യക്കാർ ഏറെ ഇഷ്ടം പുലർത്തുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് സാംസങ് (Samsung).
ചൈനീസ് ബ്രാൻഡുകളുടെ പ്രളയത്തിനിടയിലും സാംസങ് ഇന്ത്യയിൽ പിടിച്ചുനിൽക്കുന്നത് മികച്ച സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ടാണ്. ബജറ്റ് സ്മാർട്ട്ഫോണുകൾ മുതൽ പ്രീമിയം സ്മാർട്ട്ഫോണുകൾ വരെ വിവിധ വില വിഭാഗങ്ങളിലായി നിരവധി സ്മാർട്ട്ഫോണുകൾ സാംസങ് പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഏത് വില വിഭാഗത്തിലെ ഫോണെടുക്കാൻ ചെന്നാലും അവിടെ ഒരു പുതിയ സാംസങ് ഫോൺ ഉണ്ടാകും.

എല്ലാ സെഗ്മെന്റുകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ സാംസങ് അത്രയേറെ ശ്രദ്ധ പുലർത്തുന്നുണ്ട്. ഇങ്ങനെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമ്പോൾ തന്നെ തങ്ങളാൽ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ അതിൽ ഉൾപ്പെടുത്താൻ സാംസങ് ശ്രദ്ധിക്കാറുമുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇന്നും സാംസങ് ഫോണുകളെ ഒരുവിഭാഗം ആളുകൾ കണ്ണുംപൂട്ടി വിശ്വസിക്കുന്നത്.
ഇപ്പോൾ സാംസങ് ഇന്ത്യയിലെ തങ്ങളുടെ സ്മാർട്ട്ഫോൺ നിര ഒന്നുകൂടി വിപുലപ്പെടുത്താൻ പോകുകയാണ്. അതിന്റെ ഭാഗമായി സാംസങ് ഗാലക്സി എം55 5ജി (Galaxy M55 5G), ഗാലക്സി എം15 5ജി (Galaxy M15 5G) എന്നിവയുടെ ലോഞ്ചും നിശ്ചയിച്ചുകഴിഞ്ഞു. ഏപ്രിൽ 8ന് ഈ രണ്ട് ഫോണുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

ലോഞ്ച് തീയതി ഇതിനകം സ്ഥിരീകരിച്ചത് കൂടാതെ ഇപ്പോൾ ഗാലക്സി എം15 5ജിയുടെ പ്രീ ബുക്കിങ്ങും സാംസങ് ആരംഭിച്ചിരിക്കുന്നു. പ്രീ ബുക്കിങ്ങിന്റെ ഭാഗമായി ഉപയോക്താക്കൾക്കായി മികച്ച ചില ഓഫറുകളും കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. ഫോണിന്റെ ലഭ്യത നേരത്തെ ഉറപ്പാക്കാം എന്നതിനൊപ്പം ആകർഷകമായ ആനുകൂല്യങ്ങളും നേടാം എന്നതാണ് ഈ പ്രീ ബുക്കിങ് കൊണ്ട് ഉപയോക്താക്കൾക്കുള്ള നേട്ടം.
ഗാലക്സി എം15 5ജി പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ ടോക്കൺ തുകയായി 999 രൂപ നൽകണം. ആമസോൺ വഴി പ്രീ ബുക്കിങ് സാധ്യമാണ്. ഇപ്പോൾ പ്രീ ബുക്ക് ചെയ്യുന്നവർക്ക് 1699 രൂപ വിലയുള്ള സാംസങ്ങിന്റെ 25W ട്രാവൽ അഡാപ്റ്റർ വെറും 299 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു.
ഈ ഡീലിൽ താൽപര്യമുള്ളവർ ആദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന ഗാലക്സി-M15 5G കളർ വേരിയൻ്റ് തിരഞ്ഞെടുക്കുക. ശേഷം ആഡ് ആക്സസറീസ് സെക്ഷനിൽ സാംസങ് ഒറിജിനൽ 25W ചാർജർ ആഡ് ചെയ്യുക. സേവ് എക്സ്ട്രാ വിഭാഗത്തിലും ചാർജർ ആഡ് ചെയ്യാം. ഈ രണ്ട് വിഭാഗങ്ങളിലും ഡിസ്കൗണ്ട് ലഭിക്കും. ചാർജർ തിരഞ്ഞെടുത്ത് ചെക്ക് ഔട്ട് ചെയ്ത് നടപടികൾ പൂർത്തിയാക്കാം.

സാംസങ് ഗാലക്സി എം15 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5-ഇഞ്ച് FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ, 4GB / 6GB LPDDR4x റാം, 128GB സ്റ്റോറേജ്.
ക്യാമറ യൂണിറ്റ്: എഫ്/1.8 അപ്പേർച്ചറുള്ള 50എംപി പിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ സെൻസർ, എൽഇഡി ഫ്ലാഷ്, f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറ. സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക, ആൻഡ്രോയിഡ് 14.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി.
ബ്ലൂ ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ നിറങ്ങളിൽ സാംസങ് ഗാലക്‌സി M15 5G ലഭ്യമാകും. ഇതിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 ജിബി + 128 ജിബി മോഡലിന് 13,499 രൂപയും 6 ജിബി + 128 ജിബി മോഡലിന് 14,999 രൂപയുമാണ് വില.


Click it and Unblock the Notifications








