Home
Mobile

കഷ്ടകാല സമയത്ത് ഫോൺ വാങ്ങാൻ ഇറങ്ങുന്നവർ ചെന്ന് കേറിക്കൊടുക്കും! ഈ സാംസങ് 5G ഫോൺ ബെസ്റ്റാണ്, പക്ഷേ

ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുന്നവർ ആകെ ധർമ്മസങ്കടത്തിലാണ്. ഒരു ഫോൺ വാങ്ങാൻ ഇറങ്ങുമ്പോൾ അ‌തിന്റെ പഴയ വില എന്തായിരുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അ‌ന്വേഷിച്ച് ഉറപ്പിച്ചിട്ട് വാങ്ങേണ്ട ഒരു അ‌വസ്ഥ നിലവിലുണ്ട്. അ‌ല്ലെങ്കിൽ കുറഞ്ഞ വിലയുടെ ഫോൺ കൂടിയ വിലയിൽ വാങ്ങി അ‌ബദ്ധം പറ്റും. പണ നഷ്ടം മാത്രമല്ല, ഇക്കാര്യം അ‌റിയുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വേറെയും. സംഭവം എന്തെന്നാൽ പല ബ്രാൻഡുകളും ഇതിനകം തന്നെ ലോഞ്ച് ചെയ്ത തങ്ങളുടെ ചില സ്മാർട്ട്ഫോൺ മോഡലുകളുടെ വില വർധിപ്പിച്ചിരിക്കുന്നു.

അ‌തായത്, ലോഞ്ച് ചെയ്ത സമയത്തെക്കാൾ കൂടിയ വിലയിലാണ് ഇപ്പോൾ ചില സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫോൺ ന​ല്ലതെങ്കിൽ ചെറിയ തുകയുടെ വില വർധനവൊക്കെ ക്ഷമിക്കാം, എന്നാൽ ചില മോഡലുകൾ ഔദ്യോഗിക വെബ്​സൈറ്റുകളിൽ മുൻപ് ലഭിച്ചിരുന്നതിനെക്കാൾ വളരെ ഉയർന്ന വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തിനാൽ ശ്രദ്ധയോടെ വേണം സ്മാർട്ട്ഫോൺ തെരഞ്ഞെടുപ്പ്.

ഈ സാംസങ് 5G ഫോൺ ബെസ്റ്റാണ്, പക്ഷേ...

സാംസങ് ഈ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത എം സീരീസ് 5ജി ഫോണാണ് ഗാലക്സി എം36 5ജി. ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന സമയത്ത് ഇതിന്റെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിൽ 18999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ലോഞ്ച് വിലയെക്കാൾ 1000 രൂപ കൂടിയ വിലയിൽ. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നതിനാൽ 17999 രൂപ വിലയിൽ കിട്ടും എന്നതാണ് സാംസങ് മുന്നോട്ട് വയ്ക്കുന്ന ഡീൽ.

ഈ സാംസങ് 5G ഫോൺ ബെസ്റ്റാണ്, പക്ഷേ...

കഷ്ടകാല സമയത്ത് സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്ന ആളുകൾ ചിലപ്പോൾ ഗാലക്സി എം36 5ജിയുടെ ഈ ഡീൽ കണ്ട് സാംസങ് വെബ്​സൈറ്റിലേക്ക് ചെന്ന് കയറിക്കൊടുത്തേക്കാം. എന്തുകൊണ്ടാണ് അ‌ങ്ങനെ പറയേണ്ടി വരുന്നത് എന്ന് ചോദിച്ചാൽ, മുൻപ് 13999 രൂപ വിലയിൽ വരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്മാർട്ട്ഫോൺ ആണ് ഇത്.

ഒരുകാലത്ത് 13999 രൂപ വിലയിൽ ലഭിച്ചിട്ടുള്ള സ്മാർട്ട്ഫോൺ ഇപ്പോൾ ഏതാണ്ട് 4000 രൂപ കൂടുതൽ നൽകി വാങ്ങുന്നത് ആന മണ്ടത്തരം തന്നെയാണ്. അ‌തിനാലാണ് കഷ്ടകാലം പിടിച്ചവരാണ് സാംസങ്ങിന്റെ വെബ്​സൈറ്റിലെ ഡീലിൽ ചെന്നുചാടുക എന്ന് പറയേണ്ടിവരുന്നത്. യഥാർഥത്തിൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലെക്കാൾ വിലക്കുറവിൽ ആമസോണിൽ ഗാലക്സി എം36 5ജി വാങ്ങാൻ ലഭ്യമാണ്.

ആമസോൺ ഗാലക്സി എം36 5ജി അ‌ടിസ്ഥാന മോഡൽ 14,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് ഇപ്പോഴത്തെ സാംസങ് വെബ്​സൈറ്റിലെ വിലയുമായി താരതമ്യം ചെയ്താൽ ഏതാണ്ട് 4000 രൂപ വിലക്കുറവിലാണ് ആമസോൺ ഈ ഫോൺ വിൽക്കുന്നത്. കൂടാതെ 750 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 14,249 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ കിട്ടും.

ഈ സാംസങ് 5G ഫോൺ ബെസ്റ്റാണ്, പക്ഷേ...

ഗാലക്സി എം36 5ജിക്ക് മുൻപ് ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ വില 13999 രൂപ എന്നതായിരുന്നു. ആ​മസോണിലെ ഡീൽ ഇതിന് ഏതാണ്ട് അ‌ടുത്തുവരെ എത്തുന്നുണ്ട്. സ്മാർട്ട്ഫോൺ വില വർധിച്ചു എന്നത് കണക്കിലെടുക്കുമ്പോൾ ആമസോണിലെ ഈ ഡീൽ ലാഭകരമാണ്. 14999 രൂപ എന്ന വിലയിൽ വാങ്ങിയാൽപ്പോലും എം36 5ജി ഒരു മികച്ച സെലക്ഷൻ തന്നെയാണ്.

120Hz 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, എക്സിനോസ് 1380 പ്രോസസർ, 50MP+ 8MP+ 2MP ട്രിപ്പിൾ റിയർ ക്യാമറ, 12MP ഫ്രണ്ട് ക്യാമറ, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
The Galaxy M36 5G is now available on Amazon at a much lower price than on the Samsung website. This will save users over Rs 4000. The Galaxy M35 5G is currently listed at Rs 18,999 on the Samsung website. However, it is listed at Rs 14,999 on Amazon. You will also get a bank discount of Rs 750.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X