സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

Written By:

ഈ കൊല്ലം കൊറിയന്‍ ഭീമന്‍ ഗ്യാലക്‌സി നോട്ട് 5 അവതരിപ്പിക്കാന്‍ ഇരിക്കുകയാണ്. തങ്ങളുടെ പുതിയ ഫ്ളാഗ്ഷിപ്പ് ഡിവൈസിനെക്കുറിച്ച് സാംസങ് ഇതുവരെ കാര്യമായ സൂചനകളൊന്നും നല്‍കിയിട്ടില്ല.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

എന്നാല്‍ ഗ്യാലക്‌സി നോട്ട് 5-നെക്കുറിച്ച് വിശ്വാസയോഗ്യമായ പല സൂചനകളും ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. സാംസങിന്റെ പുതിയ ഫ്ളാഗ്ഷിപ്പിനെക്കുറിച്ച് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

5.7ഇഞ്ചിന്റെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ റെസലൂഷന്‍ ആണ് ഗ്യാലക്‌സി നോട്ട് 5-ന് ഉണ്ടാകുക എന്നാണ് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നു.

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

ഗ്യാലക്‌സി എസ്6-ന്റേത് പോലെ തന്നെ നോട്ട് 5-ഉം മെറ്റലുകൊണ്ടും, ഗ്ലാസ് കൊണ്ടും കടഞ്ഞെടുത്തതായിരിക്കും. എതിരാളികള്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ മുന്തിയ ഇനം തുകലും സാംസങ് ഫോണില്‍ ഉപയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

പ്രൊജക്ട് സെന്‍ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന നോട്ട് 5-ന്റെ ഇരട്ട അരികുകളുളള ഡിസ്‌പ്ലേ പതിപ്പും സാംസങ് ഇതോടൊപ്പം പുറത്തിറക്കുമെന്ന് കരുതപ്പെടുന്നു.

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

ആന്‍ഡ്രോയിഡ് എം എന്ന് നിലവില്‍ അറിയപ്പെടുന്ന ഗൂഗിളിന്റെ ഏറ്റവും പുതിയ ഒഎസ് ആയിരിക്കും ഫോണില്‍ ഉണ്ടാകുക.

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

സിപിയു, ജിപിയു, റാം, സ്റ്റോറേജ്, മോഡം എന്നിവ ഒറ്റ ചിപില്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന എക്‌സിനോസ് 7422 ആയിരിക്കും ചിപ് സെറ്റ് എന്ന് കരുതപ്പെടുന്നു.

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

16എംപി-യുടെ ക്യാമറയായിരിക്കും ഫോണില്‍ ഉണ്ടാകുക.

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

ഗ്യാലക്‌സി നോട്ട് 5-നോടൊപ്പം സാംസങിന്റെ ആദ്യത്തെ വൃത്താകൃതിയിലുളള സ്മാര്‍ട്ട്‌വാച്ച് ആയ ഗിയര്‍ എ-യും പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.

സാംസങ് നോട്ട് 5-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

2015 അവസാനത്തോടെ ഗ്യാലക്‌സി നോട്ട് ലോഞ്ച് ചെയ്യുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും സാംസങ് മൂശയില്‍ ആരാധകരെ അമ്പരപ്പിക്കുന്ന ഒരു ഫ്ളാഗ്ഷിപ്പ് ഡിവൈസിനാണ് തീ കൊളുത്തിയിരിക്കുന്നതെന്ന് തീര്‍ച്ചയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Galaxy Note 5 Rumour Roundup: Release Date, Features, Specifications and More.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot