സാംസങ്ങ് ഗാലക്‌സി നോട്ട് 8: വലിയ സ്‌ക്രീന്‍ ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം!

Written By:

സാംസങ്ങിന്റെ ' വലിയ സ്മാര്‍ട്ട്‌ഫോണ്‍' ഗാലക്‌സി നോട്ട് 8 നിങ്ങള്‍ കാത്തിരുന്നതു പോലെ അവസാനം ഇവിടെ എത്തി. സാംസങ്ങ് ഇതു വരെ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി നോട്ട് 8. സെപ്തംബര്‍ 15ന് യുഎസ് റീട്ടെയില്‍ ഷോപ്പുകളില്‍ ഈ ഫോണ്‍ ലഭ്യമാകും.

2017ലും ആകര്‍ഷിക്കുന്ന ക്ലാസിക് ഫോണുകള്‍!

സാംസങ്ങ് ഗാലക്‌സി നോട്ട് 8: വലിയ സ്‌ക്രീന്‍ ഫോണിനെ കുറിച്ച് അറിയാം!

എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ ഗാലക്‌സി നോട്ട് 8 എത്തും എന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്നിരുന്നാലും രാജ്യത്ത് ഇതേ സമയം തന്നെ ഈ ഫോണ്‍ ലഭ്യമാകാന്‍ സാധ്യത ഏറെയാണ്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണ്‍

സാംസങ്ങ് ഇതു വരെ ഇറക്കിയിട്ടുളളതില്‍ വച്ച് ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സ് നോട്ട് 8. യുഎസ്ല്‍ നോട്ട് 8ന്റെ ബേസ് വേരിയന്റിന് 60,000 രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

500 രൂപയ്ക്ക് ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ഇന്നു 5PM മുതല്‍: വേഗമാകട്ടേ!

6.3 ഇഞ്ച് ഡിസ്‌പ്ലേ

സാംസങ്ങ് ഗാലക്‌സി എസ് 8ന് 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ ആണ്. അതായത് ഗാലക്‌സി എസ്8 പ്ലസിനേക്കാളും വലുപ്പമുളള ഡിസ്‌പ്ലേ. മറ്റു സവിശേഷതകള്‍ എല്ലാം തന്നെ ഏകദേശം ഒരു പോലെ തന്ന.

ആകര്‍ഷിക്കുന്ന പ്രോസസര്‍

ഗാലക്‌സി എസ്8ന് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം എന്നിവയാണ്. ചില രാജ്യങ്ങളില്‍ ഫാബ്ലറ്റിനാണ് ഒക്ടാകോറും സാംസങ്ങിന്റെ ഓണ്‍ എക്‌സിനോസ് സീരീസ് പ്രോസസറും. ഇന്ത്യന്‍ വേരിയന്റില്‍ എക്‌സിനോസ് പ്രോസസറാണ്.

ആദ്യത്തെ ഡ്യുവല്‍ ക്യാമറ ഫോണ്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ആണ് സാംസങ്ങിന്റെ ആദ്യത്തെ ഡ്യുവല്‍ ക്യാമറ ഫോണ്‍. റിയര്‍ ക്യാമറ സെറ്റപ്പില്‍ രണ്ട് 12എംപി സെന്‍സറുകള്‍ ഉണ്ട്. മുന്നില്‍ 8എംപിയും.

3300എംഎഎച്ച് ബാറ്ററി

3300എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി നോട്ട് 8 അവതരിപ്പിക്കുന്നത്. വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയാണ് ഈ ഫോണില്‍. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഗാലക്‌സി നോട്ട് 7നേക്കാള്‍ 200എംഎഎച്ച് ബാറ്ററി കപ്പാസിറ്റി കുറവാണ് ഈ ഫോണിന്.

സ്‌റ്റോറേജ് വേരിയന്റുകള്‍

മൂന്നു സ്‌റ്റോറേജ് വേരിയന്റുകളായ 64ജിബി, 128ജിബി, 256ജിബി എന്നിങ്ങനെയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

എസ് പെന്‍- പുതിയ ഫീച്ചര്‍

സാംസങ്ങ് എസ് 8ല്‍ മെച്ചപ്പെടുത്തിയ എസ് പെന്‍ മോഡാണ്. സ്‌ക്രീന്‍ ഓഫ് മെമ്മോയില്‍ കുറിപ്പുകള്‍ എടുക്കാം അല്ലെങ്കില്‍ പെട്ടന്ന് ഡ്യോക്യുമെന്റുകളും ഫോട്ടോകളും വ്യാഖ്യാനിക്കാം.

ഈ ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍! വേഗമാകട്ടേ!

പുതിയ ലൈവ് ഫീച്ചര്‍

പ്രത്യേക ഇഫക്ടുകള്‍ ചേര്‍ത്ത് ലൈവ് മെസേജുകള്‍ ആക്കാം, അത് അനിമേറ്റഡ് ജിഫ് ആയി അയക്കുകയും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the all-new Samsung Galaxy Note 8, the company aims to lay the ghost of Galaxy Note 7 to rest.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot