സാംസംഗ് ഗാലക്‌സി എസ്2, ഗാലക്‌സി നോട്ട് എന്നിവ ഐസിഎസിലേക്ക്

Posted By:

സാംസംഗ് ഗാലക്‌സി എസ്2, ഗാലക്‌സി നോട്ട് എന്നിവ ഐസിഎസിലേക്ക്

സാംസംഗ് ഗാലക്‌സി എസ്2, ഗാലക്‌സി നോട്ട് എന്നിവ ഉടന്‍ തന്നെ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും എന്ന് സാംസംഗ് ഉറപ്പു നല്‍കി.  സാംസംഗിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഈ അപ്‌ഡേഷനെ കുറിച്ച് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.  ഏപ്രിലിനു മുമ്പായി ആന്‍ഡ്രോയിഡ് 4.0 പ്ലാറ്റ്‌ഫോമിലേക്ക് ഈ ഗാഡ്ജറ്റുകള്‍ അപ്‌ഡേറ്റു ചെയ്യപ്പെടും എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.

ഇതുവരെ വളരെ കുറച്ച് ഹാന്‍ഡ്‌സെറ്റുകള്‍ മാത്രമേ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടൂ.  വളരെ മികച്ച ഫീച്ചറുകളും ആപ്ലിക്കേഷനുകളും ആണ് ഗൂഗിളിന്റെ ഈ പുതിയ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ അധികം വൈകാതെ അവരുടെ എല്ലാ ഹാന്‍ഡ്‌സെറ്റുകളും ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉയര്‍ത്തും എന്നുതന്നെ പ്രതീക്ഷിക്കാം.  ഗാലക്‌സി ഉപയോക്താക്കളെല്ലാം പുതിയ അപ്‌ഡേഷനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

കഴിഞ്ഞ ഡിസംബറില്‍ തന്നെ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്കുള്ള ഈ അപ്‌ഡേഷനെ കുറിച്ച് സാംസംഗ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.  എന്നാല്‍ എന്നായിരിക്കും ഈ അപ്‌ഡേഷന്‍ നടക്കുക എന്നു പറഞ്ഞിരുന്നില്ല.

ഗാലക്‌സി എസ്2, ഗാലക്‌സി നോട്ട് എന്നിവ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതോടെ കൂടുതല്‍ മികച്ച ഫീച്ചറുകളും ആപ്ലിക്കേഷനുകളും രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലഭിക്കും.

ചില ഉപയോക്താക്കളെങ്കിലും നേരത്തെ ഐസിഎസ് റോം സാംസംഗ് ഗാലക്‌സി എസ്2 ഫോണില്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.  അവരെല്ലാം തന്നെ ഈ അപ്‌ഡേഷനില്‍ തൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ട്.

ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും സാംസംഗ് ഗാലക്‌സി എസ്2 ഫോണ്‍ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടാല്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot