Home
Mobile

എസ്22 അ‌ൾട്ര മുതൽ, ഐഫോണും ഫാന്റം വി ഫോൾഡും വരെ ഡിസ്കൗണ്ടിൽ വാങ്ങാം, സമയം തീരാൻ പോകുന്നു!

ആമസോണിൽ ദീപാവലിയോടനുബന്ധിച്ച് ഓഫർ സെയിൽ (Amazon Great Indian Festival sale) അ‌വസാനഘട്ടത്തിലേക്ക് അ‌ടുത്തുകൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അ‌വസരമാണ് ഈ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്യുന്നതിന് പു​റമേ ബാങ്ക് ഓഫറുകളും നൽകി ആമസോൺ സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കുന്നു.

ഓപ്പോ, സാംസങ്, ഗൂഗിൾ, മോട്ടറോള, റിയൽമി തുടങ്ങി വിവിധ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച 5ജി ഫോണുകൾ ഉൾപ്പെടെ വൻ ഡിസ്കൗണ്ടിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. നവംബർ 10 വരെയാണ് ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകുക. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ നിന്നുള്ള 10 മികച്ച സ്മാർട്ട്‌ഫോൺ ഡീലുകൾ പരിചയപ്പെടാം.

എസ്22 അ‌ൾട്ര മുതൽ, ഐഫോണും ഫാന്റം വി ഫോൾഡും വരെ ഡിസ്കൗണ്ടിൽ വാങ്ങാം

സാംസങ് ഗാലക്സി എം14: 6,000 mAh ബാറ്ററി സഹിതം എത്തുന്ന സാംസങ്ങിന്റെ ഈ ബജറ്റ് 5G ഫോൺ വെറും 10,489 രൂപയ്ക്ക് ലഭ്യമാകും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OneUI 5 ൽ ആണ് പ്രവർത്തനം. 4 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ ആണ് ഈ വിലയിൽ ലഭിക്കുക.

ഐഫോൺ 13: ഐഫോൺ പ്രേമികൾക്കും ഇത് സുവർണാവസരമാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഐഫോൺ 13 ഇപ്പോൾ 50,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. A15 ബയോണിക് പ്രോസസർ നൽകുന്ന ഈ സ്മാർട്ട്‌ഫോൺ ചെറിയ നോച്ചുള്ള 1080p ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. വയർലെസ് ചാർജിങ്, IP68 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ്: ഈ വൺപ്ലസ് 5G സ്മാർട്ട്‌ഫോൺ ഡിസ്‌കൗണ്ട് കൂപ്പണുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെ 17,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. ആൻഡ്രോയിഡ് 13അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 13 ഉപയോഗിച്ചാണ് ഈ ഫോണിന്റെ പ്രവർത്തനം. താങ്ങാനാകുന്ന വിലയിൽ എത്തുന്ന ഒരു മികച്ച 5ജി ഫോൺ ആണിത്.

റെഡ്മി 12 5 ജി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ റെഡ്മി 12 5ജി 10,999 രൂപ വിലയിൽ വാങ്ങാം. 90Hz റിഫ്രഷ് റേറ്റ് ഉള്ള വലിയ 6.7 ഇഞ്ച് FHD+ റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഈ സ്റ്റൈലിഷ് സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ആണ് ഫോണിന്റെ കരുത്ത്.

ഐക്യൂ നിയോ 7 പ്രോ: മികച്ച പെർഫോമൻസുള്ള ഒരു സ്മാർട്ട്ഫോൻ അ‌ന്വേഷിക്കുന്നവർക്ക് 32,999 വിലയുള്ള ഐക്യൂ നിയോ 7 പ്രോ ആമസോണിൽനിന്ന് സ്വന്തമാക്കാം. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 120W ഫാസ്റ്റ് ചാർജിങ്ങുള്ള ബാറ്ററിയും ഈ കിടിലൻ ഫോൺ വാഗ്ദാനം ചെയ്യുന്നു.

എസ്22 അ‌ൾട്ര മുതൽ, ഐഫോണും ഫാന്റം വി ഫോൾഡും വരെ ഡിസ്കൗണ്ടിൽ വാങ്ങാം

റിയൽമി നാർസോ 60എക്സ് 5ജി: ഈ വർഷത്തെ ഏറ്റവും ജനപ്രിയ ബജറ്റ് സ്മാർട്ട്‌ഫോണുകളിലൊന്നാണിത്. റിയൽമി നാർസോ 60എക്സിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ​വേരിയന്റ് ഇപ്പോൾ ആമസോണിൽ വെറും 10,999 രൂപയ്ക്ക് ലഭ്യമാണ്. സെഗ്‌മെന്റിലെ ഏറ്റവും വേഗതയുള്ള ചാർജിങ് കാഴ്ചവയ്ക്കുന്ന 33W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിലുണ്ട്.

വൺപ്ലസ് 11: 4,000 രൂപ കൂപ്പൺ ഡിസ്കൗണ്ട് സഹിതം 52,999 രൂപയ്ക്ക് ഈ വൺപ്ലസ് ഫോൺ ആമസോണിൽ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8​ ജെൻ 2 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. കൂടാതെ ഹസൽബ്ലാഡ് പിന്തുണയുള്ള മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 100W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിലുണ്ട്.

സാംസങ് ഗാലക്സി എസ്22 അ‌ൾട്ര: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ കേമൻമാരായ ഗാലക്സി അ‌ൾട്ര പരമ്പരയിലെ എസ്22 അ‌ൾട്ര ഇപ്പോൾ 84,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. രണ്ട് വർഷം മുൻപ് ലോഞ്ച് ചെയ്ത ഫോണാണെങ്കിലും, മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, എസ്-പെൻ, IP68 റേറ്റിംഗ് തുടങ്ങി മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ് ഈ സ്മാർട്ട്ഫോൺ.

എസ്22 അ‌ൾട്ര മുതൽ, ഐഫോണും ഫാന്റം വി ഫോൾഡും വരെ ഡിസ്കൗണ്ടിൽ വാങ്ങാം

ടെക്നോ ഫാന്റം വി ഫോൾഡ്: ഫോൾഡബിൾ ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ ഫോണുകളും ആമസോണിൽ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ടെക്‌നോ ഫാന്റം വി ഫോൾഡ് ഇപ്പോൾ 78,499 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. മീഡിയടെക് ഡൈമെൻസിറ്റി 9000+ ചിപ്സെറ്റിലെത്തുന്ന ഈ ഫോണിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജുമുണ്ട്.

ഹോണർ 90: ഹോണർ 90 ഇപ്പോൾ 30,749 രൂപയ്ക്ക് ലഭ്യമാണ് ( 3250 രൂപ വൗച്ചർ ഉൾപ്പെടെ ). 12 ജിബി റാമും 512 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളും ഉള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്.

More from GizBot

Best Mobiles in India

English summary
Amazon has listed the best 5G phones from brands like Oppo, Samsung, Google, Motorola, Realme and more at huge discounts. These discounts will be available till November 10. For those who want to buy a smartphone, the best opportunity is passing. Apart from the discount price, Amazon also offers the best bank offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X