ഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർ

|

കൊവിഡാനന്തരം സ്മാർട്ട്ഫോൺ വിപണി ഉയർത്തെഴുന്നേറ്റ വർഷമാണ് 2022. മാർക്കറ്റിൽ എണ്ണം പറഞ്ഞ ചില സ്മാർട്ട്ഫോണുകളും ലോഞ്ച് ചെയ്യപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ നാല് ഹൈഎൻഡ് ആൻഡ്രോയിഡ് ഫോണുകൾ ചുവടെ ലിസ്റ്റ് ചെയ്തിരിക്കുന്നു. നല്ല ക്യാമറകൾ, എണ്ണം പറഞ്ഞ പ്രോസസറുകൾ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ബാറ്ററി ശേഷി തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായാണ് ഇവ വിപണിയിൽ എത്തുന്നത്. ഈ സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Samsung Galaxy S22 Ultra: സാംസങ് ഗാലക്സി എസ് 22 അൾട്ര

Samsung Galaxy S22 Ultra: സാംസങ് ഗാലക്സി എസ് 22 അൾട്ര

വില : 93,998 രൂപ


ആൻഡ്രോയിഡ് വിപണിയിലെ എണ്ണം പറഞ്ഞ ക്യാമറ സ്മാർട്ട്ഫോണുകളിലൊന്ന്. മിക്കവാറും ഫ്ലാഗ്ഷിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ട് ഉള്ള 108 എംപി പ്രൈമറി ക്യാമറയാണ് സാംസങ് ഗാലക്സി എസ് 22 അൾട്ര പാക്ക് ചെയ്യുന്നത്. ഒഐഎസ്, 10x ഒപ്റ്റിക്കൽ സൂം എന്നിവ ഫീച്ചർ ചെയ്യുന്ന 10 എംപി പെരിസ്കോപ്പ് ക്യാമറ, ഒഐഎസും 3x ഒപ്റ്റിക്കൽ സൂമും പാക്ക് ചെയ്യുന്ന 10 എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാവൈഡ് ഷൂട്ടർ എന്നിവയാണ് മറ്റ് ക്യാമറകൾ. 40എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിലുണ്ട്.

എസ് 22 അൾട്ര
 

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറാണ് എസ് 22 അൾട്രയുടെ ഹൃദയം. 6.8 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് കർവ്ഡ് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10 പ്ലസ്, 1750 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും ഈ ഡിസ്പ്ലെയിൽ ലഭ്യമാണ്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും എകെജി ട്യൂൺഡ് ഇൻ ബിൽറ്റ് സൗണ്ട് ആംപ്ലിഫയറും എസ് 22 അൾട്ര പാക്ക് ചെയ്യുന്നുണ്ട്. 5000 mAh ബാറ്ററിക്കൊപ്പം 45W വയേർഡ്, 15W വയർലെസ് ചാർജിങ് സപ്പോർട്ടും സാംസങ് ഗാലക്സി എസ് 22 അൾട്രയുടെ സവിശേഷതകളാണ്.

Xiaomi 13 | ക്വാൽകോമിന്റെ പുത്തൻ എഞ്ചിനുമായി ഷവോമിയുടെ കാളക്കൂറ്റൻ; ഷവോമി 13 സീരീസ് വിപണിയിലേക്ക്Xiaomi 13 | ക്വാൽകോമിന്റെ പുത്തൻ എഞ്ചിനുമായി ഷവോമിയുടെ കാളക്കൂറ്റൻ; ഷവോമി 13 സീരീസ് വിപണിയിലേക്ക്

Google Pixel 7 Pro: ഗൂഗിൾ പിക്സൽ 7 പ്രോ

Google Pixel 7 Pro: ഗൂഗിൾ പിക്സൽ 7 പ്രോ

വില : 84,999 രൂപ


പെട്ടെന്ന് വിപണിയിലെത്തി പെട്ടെന്ന് തരംഗമായ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഗൂഗിൾ പിക്സൽ 7 പ്രോ. ക്യാമറകൾ തന്നെയാണ് ഗൂഗിൾ പിക്സൽ 7 പ്രോയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ഒഐഎസ് സപ്പോർട്ട് ലഭിക്കുന്ന 50 എംപി പ്രൈമറി ഷൂട്ടറാണ് ഡിവൈസിലെ റിയർ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. ഒഐഎസ്, 5x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ലഭിക്കുന്ന 48 എംപി ടെലിഫോട്ടോ സെൻസർ, 126 ഡിഗ്രി ഫീൽഡ് വ്യൂവുമായി വരുന്ന 12 എംപി അൾട്ര വൈഡ് ക്യാമറയും ഗൂഗിൾ പിക്സൽ 7 പ്രോയിൽ ലഭ്യമാണ്. 10.8 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിലുണ്ട്.

പിക്സൽ 7 പ്രോ

ഗൂഗിളിന്റ ടെൻസർ ജി2 ചിപ്പ്സെറ്റാണ് പിക്സൽ 7 പ്രോയ്ക്ക് കരുത്ത് പകരുന്നത്. 6.7 ഇഞ്ച് കർവ്ഡ് ക്യൂഎച്ച്ഡി പ്ലസ് എൽടിപിഒ അമോലെഡ് ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ്റേറ്റ്, എച്ച്ഡിആർ 10 പ്ലസ്, 1500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളുമായി വരുന്നു. ഐപി68 ഡസ്റ്റ് / വാട്ടർ റെസിസ്റ്റൻസ്, ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, വൈഫൈ 6ഇ എന്നിവയെല്ലാം ഡിവൈസിന്റെ സവിശേഷതകളാണ്. 5000 mAh ബാറ്ററിക്കൊപ്പം 23W വയേർഡ്, 23W വയർലെസ് ചാർജിങ് സപ്പോർട്ടും ലഭിക്കും.

Motorola Edge 30 Ultra: മോട്ടറോള എഡ്ജ് 30 അൾട്ര

Motorola Edge 30 Ultra: മോട്ടറോള എഡ്ജ് 30 അൾട്ര

വില : 54,999 രൂപ


ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ ഓഫർ ചെയ്യുന്ന 6.7 ഇഞ്ച് കർവ്ഡ് 10 ബിറ്റ് പി-ഒഎൽഇഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10 പ്ലസ്, 1250 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌സെറ്റാണ് മോട്ടറോള എഡ്ജ് 30 അൾട്രയുടെ കരുത്തിന് പിന്നിലുള്ളത്. 4610 mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. 125W ഫാസ്റ്റ് വയേർഡ് ചാർജിങ് സപ്പോർട്ടും 50W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്.

എഡ്ജ് 30 അൾട്ര

ഒഐഎസ് സപ്പോർട്ട് ലഭിക്കുന്ന 200 എംപി പ്രൈമറി ക്യാമറ, 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമായി വരുന്ന 12 എംപി ടെലിഫോട്ടോ സെൻസർ, 50 എംപി അൾട്ര വൈഡ് ക്യാമറ എന്നിവയും മോട്ടറോള എഡ്ജ് 30 അൾട്രയിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ ലഭ്യമാണ്.60 എംപി സെൽഫി സെൻസറും ഡിവൈസ് പാക്ക് ചെയ്യുന്നു. ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ എന്ന് തുടങ്ങിയ ഫീച്ചറുകളും മോട്ടറോള എഡ്ജ് 30 അൾട്ര ഫീച്ചർ ചെയ്യുന്നുണ്ട്.

ചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തിചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തി

OnePlus 10 Pro 5G: വൺപ്ലസ് 10 പ്രോ 5ജി

OnePlus 10 Pro 5G: വൺപ്ലസ് 10 പ്രോ 5ജി

വില : 61,999 രൂപ


6.7 ഇഞ്ച് കർവ്ഡ് ക്യൂഎച്ച്ഡി പ്ലസ് എൽടിപിഒ2 10 ബിറ്റ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെയാണ് വൺപ്ലസ് 10 പ്രോ 5ജി പാക്ക് ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10 പ്ലസ് എന്നീ ഫീച്ചറുകളും ഡിവൈസിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്‌സെറ്റാണ് ഡിവൈസിന് കരുത്ത് പകരുന്നത്.

ഡിവൈസ്

ഒഐഎസ് സപ്പോർട്ടുമായി വരുന്ന 48 എംപി പ്രൈമറി ഷൂട്ടർ, ഒഐഎസ് സപ്പോർട്ടും 3.3x ഒപ്റ്റിക്കൽ സൂമും ഉള്ള ഉള്ള 8 എംപി ടെലിഫോട്ടോ സെൻസർ, 50 എംപി അൾട്രാവൈഡ് ലെൻസ് എന്നിവയാണ് വൺപ്ലസ് 10 പ്രോ 5ജിയിലെ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. 32 എംപി സെൽഫി സെൻസറും ഡിവൈസിൽ ലഭ്യമാണ്. 5000 mAh ബാറ്ററിയും 80W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസ് പാക്ക് ചെയ്യുന്നു.

Best Mobiles in India

English summary
2022 is the year the smartphone market picks up after COVID. A number of smartphones have been launched on the market. Listed below are four high-end Android phones released this year. They come with great features like good cameras, decent processors, fast charging support, and large battery capacities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X