Home
Mobile

സൂമിങ് മികവിനൊപ്പം എഐ കരുത്തും! സാംസങ് ഗാലക്സി എസ്24 സീരീസ് വിൽപ്പന ആരംഭിച്ചു, ഓഫറുകൾ ഇതാ!

പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും കരുത്തൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ ഓപ്പൺ സെയിൽ ആരംഭിച്ചു. എസ്24 അ‌ൾട്ര മാത്രമല്ല, ഗാലക്സി എസ്24 സീരീസിലെ മറ്റ് മോഡലുകളും ഇന്ന് മുതൽ വാങ്ങാൻ ലഭ്യമാണ്. ജനുവരി 17-നാണ് ഗാലക്സി എസ്24 സീരീസ് ലോഞ്ച് ചെയ്തത്.

ജനുവരി 18 മുതൽ സാംസങ് ഗാലക്സി എസ്24 സീരീസിന്റെ പ്രീബുക്കിങ് സെയിൽ ആരംഭിച്ചു. മൂന്ന് ദിവസം കൊണ്ട് 250000ൽ ഏറെ ബുക്കിങ് നേടി ഗാലക്സി എസ്24 സീരീസ് പുതിയ റെക്കോഡ് നേട്ടം കുറിക്കുകയും ചെയ്തു. ഇപ്പോൾ പ്രീ ബുക്കിങ് അ‌വസാനിച്ച്, ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

സാംസങ് ഗാലക്സി എസ്24 സീരീസ് വിൽപ്പന ആരംഭിച്ചു, ഓഫറുകൾ ഇതാ!

സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അ‌ൾട്ര എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഗാലക്സി എസ്24 സീരീസിൽ ( Samsung Galaxy S24 Series ) സാംസങ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് സ്മാർട്ട്ഫോണുകളും ലോഞ്ച് ഓഫറുകൾ സഹിതം ഇപ്പോൾ വാങ്ങാൻ സാധിക്കും.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോൺ, ഫ്ലിപ്പ്കാർട്ട്, മറ്റ് ഓൺലൈൻ- ഓഫ്‌ലൈൻ സ്റ്റോറുകളിലും ഗാലക്സി എസ്24 സീരീസ് ഫോണുകൾ വാങ്ങാൻ ലഭ്യമാണ്. ഇന്ത്യയിൽ വിൽക്കുന്ന മുഴുവൻ സാംസങ് ഗാലക്സി എസ്24 സീരീസ് ഫോണുകളും നോയിഡയിലെ സാംസങ് പ്ലാന്റിൽ നിർമിച്ചതാണ് എന്ന പ്രത്യേകയുണ്ട്.

സാംസങ് ഗാലക്സി എസ്24 സീരീസ് വിൽപ്പന ആരംഭിച്ചു, ഓഫറുകൾ ഇതാ!

ഭാവിയുടെ ടെക്നോളജി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) ശക്തമായ പരീക്ഷണങ്ങൾ നടത്തി പുതിയ ഗാലക്സി എഐ ഫീച്ചറുകൾ സഹിതമാണ് ഗാലക്സി എസ്24 സീരീസ് ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഗാലക്സി എസ് സീരീസിൽ പതിവ്​ പോലെ അ‌ൾട്ര മോഡലിന് തന്നെയാണ് ആരാധകർ കൂടുതലുള്ളത്. എന്നാൽ, എസ്24 സീരീസിലെ മറ്റ് രണ്ട് ഫോണുകളും ഒട്ടും മോശമല്ല.

ഗാലക്‌സി എസ് 24ന്റെ (Samsung Galaxy S24) 8GB റാം+ 256GB സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 79,999 രൂപയാണ് ഇന്ത്യയിലെ വില. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഗാലക്സി എസ്24 സീരീസ് ഫോൺ ആണിത്. ഗാലക്സി എസ്24 ന്റെ8GB റാം+ 512GB സ്റ്റോറേജ് വേരിയന്റിന് 89,999 രൂപ ആണ് വില.

സാംസങ് ഗാലക്സി എസ് 24 പ്ലസ് ( Samsung Galaxy S24+ ) മോഡലിന്റെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജ് മോഡൽ 99,999 രൂപ വിലയിലാണ് ലഭിക്കുക. ഗാലക്സി എസ്24 പ്ലസിന്റെ 12GB റാം + 512GB ഇന്റേണൽ സ്റ്റോ​റേജ് വേരിയന്റിന്റെ വില 109,999 രൂപയാണ്.

സാംസങ് ഗാലക്സി എസ്24 സീരീസ് വിൽപ്പന ആരംഭിച്ചു, ഓഫറുകൾ ഇതാ!

ഏറ്റവുമധികം പേർ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ഗാലക്സി എസ്24 അ‌ൾട്ര ( Samsung Galaxy S24 Ultra ) മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. അ‌തിൽ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അ‌ടിസ്ഥാന മോഡലിന് 129,999 രൂപ ആണ് വില.

എസ്24 അ‌ൾട്രയുടെ 12GB റാം+ 512GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 139,999 രൂപയും 12GB റാം + 1TB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 159,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നതിനാൽ ഈ സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

ഗാലക്സി എസ്24 അ‌ൾട്ര, ഗാലക്സി എസ്24 പ്ലസ് മോഡലുകൾ വാങ്ങുന്നവർക്ക് സാംസങ് 12000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അ‌തേസമയം ഗാലക്സി എസ്24ന് 10000 രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുക. 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും സാംസങ് ഈ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung has started the open sale of the Galaxy S24 series. Samsung Galaxy S24, Galaxy S24 Plus and Galaxy S24 Ultra phones are now available in online and offline stores. The 8GB RAM+ 256GB base model of the Galaxy S24 is priced at Rs 79,999 in India. This is the cheapest Galaxy S24 series phone available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X