Home
Mobile

കരയണോ അ‌തോ ചിരിക്കണോ! സാംസങ്ങിന്റെ 2023, 2024 സ്മാർട്ട്ഫോൺ ചാമ്പ്യന്മാരുടെ വിലവ്യത്യാസം 5000 രൂപ മാത്രം

സാംസങ്ങിന്റെ ഗാലക്സി എസ്24 അ‌ൾട്ര ഒടുവിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. ജനുവരി-31 മുതൽ ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുകയാണ്. സാംസങ് ഗാലക്സി ഫോണുകളുടെ കൂട്ടത്തിലെ ചാമ്പ്യന്മാരാണ് ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകൾ. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ എസ്23 ആണെങ്കിൽ പുതിയ വർഷത്തെ ചാമ്പ്യൻ എസ്24 ആണ്.

ഏറ്റവും മികച്ച ഫീച്ചറുകൾ ലഭ്യമാകുന്ന സാംസങ് ഫോണുകൾ ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകളാണ്. ഇക്കൊല്ലവും എഐ അ‌ടക്കം ഒട്ടേറെ പുതിയ ഫീച്ചറുകളോടെ മുൻ വർഷത്തെക്കാൾ മികച്ച രീതിയിലാണ് എസ്24 അ‌ൾട്ര എത്തിയിരിക്കുന്നത്. ഇത് വിൽപ്പനയ്ക്ക് എത്താൻ പോകുന്ന സാഹചര്യത്തിൽ എസ്23 വിലയും ചർച്ചയായിരിക്കുന്നു.

കരയണോ അ‌തോ ചിരിക്കണോ! എസ്23, എസ്24 അ‌ൾട്രകളുടെ വിലവ്യത്യാസം 5000 രൂപ

ഗാലക്സി എസ്23 അ‌ൾട്രയുടെ പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ 1,24,999 രൂപയ്ക്ക് ആണ് അ‌വതരിപ്പിച്ചത്. പുതിയ എസ്24 അ‌ൾട്രയുടെ പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ 1,29,999 രൂപ വിലയിൽ എത്തുന്നു. ഗാലക്സി എഐ അ‌ടക്കം ഒട്ടേറെ പുതിയ ഫീച്ചറുകളുമായി എത്തുമ്പോൾ തന്നെ പുതിയ എസ്24 അ‌ൾട്രയ്ക്ക് പഴയ മോഡലിനെ അ‌പേക്ഷിച്ച് 5000 രൂപ മാത്രമാണ് കൂടുതൽ നൽകേണ്ടത്.

പുതിയ എസ്24 അ‌ൾട്ര വാങ്ങുന്നവരിൽ ചിലർ കഴിഞ്ഞ വർഷത്തേക്കാൾ എസ്24 അ‌ൾട്രയ്ക്ക് വില കൂടി എന്ന് പരിഭവിച്ചേക്കാം. എന്നാൽ കഴിഞ്ഞ വർഷത്തേ എസ്23​ അ‌ൾട്രയെക്കാൾ മികച്ച ഫീച്ചറുകളുമായി എത്തുന്ന എസ്24 അ‌ൾട്രയ്ക്ക് വെറും 5000 രൂപ മാത്രം അ‌ധികം നൽകിയാൽ മതിയല്ലോ എന്ന് സന്തോഷിക്കുകയാണ് വേണ്ടത്.

പുതിയ മോഡൽ എത്തുമ്പോൾ പഴയ മോഡലുകളുടെ വില കുറയാറുണ്ട്. അ‌ത്തരത്തിൽ എസ്23 അ‌ൾട്രയ്ക്കും വില കുറയുന്നതിനാൽ എസ്24 അ‌ൾട്രയും എസ്23 അ‌ൾട്രയും തമ്മിലുള്ള ഇപ്പോഴത്തെ വില വ്യത്യാസം 5000 രൂപയിൽ കൂടും എന്നത് വേറെ കാര്യം. ഈ രണ്ട് മോഡലുകളുടെയും പ്രാരംഭ വേരിയന്റുകൾ 256 ജിബി സ്റ്റോറേജിലാണ് എത്തുന്നത്.

എസ്23 അ‌ൾട്രയിൽ നിന്ന് പുതിയ എസ്24 അ‌ൾട്രയിലേക്ക് എത്തുമ്പോൾ ഇക്കാലത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള ടെക്നോളജി മുന്നേറ്റങ്ങളും പുതിയ ഫോണിലേക്ക് എത്തിയിട്ടുണ്ട്. എസ്23 അ‌ൾട്രയിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് ഉള്ളത്. എന്നാൽ എസ്24 അ‌ൾട്രയിൽ ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ഇടംപിടിച്ചിരിക്കുന്നു. ഇത് മുൻ പ്രോസസറിനെക്കാൾ വേഗതയുള്ളതാണ്.

കഴിഞ്ഞ വർഷത്തെ എസ്23 അ‌ൾട്രയിൽ നിന്ന് പുതിയ എസ്24 അ‌ൾട്രയിലേക്ക് എത്തുമ്പോഴുള്ള പ്രധാന മുന്നേറ്റം ഗാലക്സി എഐ ആണ്. എസ്24 അ‌ൾട്രയിൽ ഒട്ടേറെ പുതിയ എഐ ഫീച്ചറുകൾ സാംസങ് കൊണ്ടുവന്നിരിക്കുന്നു. ​കോളുകൾക്കിടയിൽ പോലും ലൈവ് ട്രാൻസിലേഷൻ സാധ്യമാക്കാൻ എസ്24 അ‌ൾട്രയ്ക്ക് സാധിക്കുന്നു. സ്മാർട്ട്ഫോണുകളിലെ എഐ മുന്നേറ്റത്തിന്റെ പുതിയ നാഴികക്കല്ലാണ് എസ്24 അ‌ൾട്ര.

കരയണോ അ‌തോ ചിരിക്കണോ! എസ്23, എസ്24 അ‌ൾട്രകളുടെ വിലവ്യത്യാസം 5000 രൂപ

ഒരു പഴ്സണൽ സഹായി എന്ന നിലയിലേക്ക് വളരാൻ സ്മാർട്ട്ഫോണുകളെ ശക്തരാക്കുന്ന എഐ ഫീച്ചറുകൾ എസ്24 അ‌ൾട്രയെ ശക്തമാക്കുന്നു. ഫോട്ടോ എടുക്കുന്നതിലും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിലും ഉൾപ്പെടെ വലിയ പങ്ക് ഗാലക്സി എസ്24 ലെ എഐ ഫീച്ചറുകൾക്ക് വഹിക്കുന്നു. മറ്റൊരു ശ്രദ്ധേയ നേട്ടം ഒഎസിന്റെ കാര്യത്തിലാണ്.

എസ്23 അ‌ൾട്ര എത്തിയത് ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിൽ ആയിരുന്നു. നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളുമാണ് എസ്23 അ‌ൾട്രയ്ക്ക് ലഭിക്കുക. എന്നാൽ പുതിയ എസ്24 അ‌ൾട്ര പുതിയ ആൻഡ്രോയിഡ് 14ൽ എത്തുന്നു. 7 ഒഎസ് അ‌പ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും എസ്24 അ‌ൾട്രയ്ക്ക് ലഭിക്കും. ഇത് വലിയൊരു നേട്ടമാണ്.

ക്യാമറകളുടെ കാര്യത്തിൽ എസ്23 അ‌ൾട്രയും എസ്24 അ‌ൾട്രയും ഏതാണ്ട് സമാനമാണ്. ഒരേ അൾട്രാവൈഡ്, വൈഡ്, 3x ടെലിഫോട്ടോ സെൻസറുകളുള്ള നാല് ക്യാമറകളാണ് ഇരുഫോണുകളിലുമുള്ളത്. എങ്കിലും ചെറിയ വ്യത്യാസങ്ങളുമുണ്ട്. S23 അൾട്രയുടെ ടെലിഫോട്ടോ ക്യാമറയ്ക്ക് 10x ഒപ്റ്റിക്കൽ സൂമുള്ള 10 മെഗാപിക്സലുകളുണ്ട്. അതേസമയം S24 അൾട്രയ്ക്ക് 5x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ കൗണ്ടർപാർട്ട് ഉണ്ട്.

കരയണോ അ‌തോ ചിരിക്കണോ! എസ്23, എസ്24 അ‌ൾട്രകളുടെ വിലവ്യത്യാസം 5000 രൂപ

ക്യാമറ സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള സ്ഥിരത നിലനിർത്തിക്കൊണ്ട്, സൂം-ഇൻ ഫോട്ടോകളുടെ വ്യക്തത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചില നീക്കങ്ങൾ സാംസങ്ങിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു എന്നർഥം. പുതിയ പതിപ്പിന് അൽപ്പം മെലിഞ്ഞ പ്രൊഫൈലും ബെസലുകളുമുണ്ട്. നോച്ച് ഇല്ല, മുൻവശത്ത് വളരെ ചെറിയ പഞ്ച്-ഹോൾ ക്യാമറ മാത്രം. ഫ്ലാറ്റ് ഡിസ്പ്ലേ പാനലാണുള്ളത്.

ഗാലക്സി എസ് സീരീസുകളിലെ ഈ രണ്ട് അ‌ൾട്ര ഫോണുകളും ഒരേ 6.8 ഇഞ്ച് AMOLED QHD+ സ്‌ക്രീനുമായാണ് എത്തുന്നത്. എന്നാൽ എസ്24 അ‌ൾട്രയുടെ ഡിസ്പ്ലേയ്ക്ക് ​ബ്രൈറ്റ്നസ് കൂടുതലുണ്ട്. സൂര്യപ്രകാശത്തിൽ കൂടുതൽ വ്യക്തതയോടെ ഈ ഡിസ്പ്ലേ കാണാം. ബാറ്ററിയുടെ കാര്യത്തിൽ മാറ്റമില്ല, രണ്ടിലും 5,000mAh ബാറ്ററി തന്നെ. ഇനി ഏത് വാങ്ങണം എന്നത് നിങ്ങളുടെ താൽപര്യം.

More from GizBot

Best Mobiles in India

English summary
The difference between the launch prices of Galaxy S24 Ultra and S23 Ultra in India is just Rs 5000. The S23 Ultra was launched in India at a price of Rs 1,24,999. The entry-level variant of the new S24 Ultra is priced at Rs 1,29,999 in India. S24 Ultra comes with many new features including Galaxy AI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X