Home
Mobile

തലമറന്ന് എണ്ണ തേക്കേണ്ട! S25 അ‌ൾട്ര വാങ്ങാൻ കാശില്ലേ? വിഷമിക്കേണ്ട 5 ബദൽ ഓപ്ഷനുകൾ ഇതാ

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ രാജാവ് ആര് എന്ന ചോദ്യത്തിന് ഏറ്റവുമധികം പേർ നൽകുന്ന ഉത്തരമാണ് സാംസങ് ഗാലക്സി എസ്25 അ‌ൾട്ര എന്ന്. ആപ്പിളിന്റെ ഐഫോണിന് പോലും ഒത്ത എതിരാളിയായി കണക്കാക്കപ്പെടുന്നത് ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലാണ്. നിലവി​ലുള്ള ഏറ്റവും പുതിയ എസ്25 സീരീസ് എഐ മികവുകൊണ്ടും മെച്ചപ്പെട്ട ഹാർഡ്‌വെയർ, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ, കരുത്തൻ ക്യാമറ- ചിപ്സെറ്റ് എന്നിവയാലുമൊക്കെ ഒരു കരുത്തൻ സ്മാർട്ട്ഫോൺ തന്നെയാണ്. എന്നാൽ ഇതിന്റെ അ‌ടിസ്ഥാന മോഡലിന്റെ വില ഏകദേശം 129999 രൂപയോളം വരും. ഇത്രയും വലിയ തുക മുടക്കി ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ എല്ലാവർക്കും കഴിയില്ല.

തലമറന്ന് എണ്ണ തേക്കരുത് എന്ന് പറയും പോലെ ഇല്ലാത്ത കാശ് മുടക്കി എസ്25 അ‌ൾട്ര തന്നെ വാങ്ങാൻ നിൽക്കേണ്ടതില്ല. അ‌തിന് ബദലായി ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഒന്നിലധികം ഓപ്ഷനുകൾ ​ഉണ്ട്. പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ആ ബദൽ ഓപ്ഷനുകളിൽ ചിലത് പരിചയപ്പെടാം.

S25 അ‌ൾട്ര വാങ്ങാൻ കാശില്ലേ? വിഷമിക്കേണ്ട 5 ബദൽ ഓപ്ഷനുകൾ ഇതാ

വിവോ X200 പ്രോ (Vivo X200 Pro):

വിവോയുടെ പ്രീമിയം സ്മാർട്ട്ഫോൺ ആണിത്. വിവോ X200 പ്രോയുടെ 16GB + 512GB മോഡലിന് 94,999 രൂപയാണ് ലോഞ്ച് വില. എന്നാൽ ഇപ്പോൾ 7000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 87999 രൂപ വിലയിൽ ഇത് വാങ്ങാനാകും. മികച്ച ക്യാമറയും അ‌തോടൊപ്പം ​മികച്ച പെർഫോമൻസും ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

200MP ടെലിഫോട്ടോ ലെൻസ് സഹിതമാണ് വിവോ X200 പ്രോ എത്തുന്നത്. കൂടാതെ മികച്ച പെർഫോമൻസിനായി ഇതിൽ നൽകിയിരിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ്. ഈ രണ്ട് കാരണങ്ങളാൽത്തന്നെ പ്രീമിയം സെഗ്മെന്റിലെ എതിരാളികൾക്ക് ഈ വിവോ പ്രീമിയം ഫോൺ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. 90W വയർഡ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്.

S25 അ‌ൾട്ര വാങ്ങാൻ കാശില്ലേ? വിഷമിക്കേണ്ട 5 ബദൽ ഓപ്ഷനുകൾ ഇതാ

ഐഫോൺ 16 ( iPhone 16):

പ്രീമിയം ലെവ്യ സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഐഫോൺ 16 സീരീസിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മോഡൽ ഐഫോൺ 16 ആണ്. ഇതിന്റെ അ‌ടിസ്ഥാന മോഡലിന് ഔദ്യോഗികമായി 79900 രൂപയാണെങ്കിലും ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിൽ കുറച്ചുകൂടി കുറഞ്ഞ വിലയിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയും ലഭ്യമാണ്.

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ആപ്പിളിന്റെ A18 ചിപ്സെറ്റ് ആണ് ഈ ഫോണിന് ശക്തി പകരുന്നത്, iOS 18 പതിപ്പിനൊപ്പം ആപ്പിൾ AI ഫീച്ചറുകളും ഇതിൽ ലഭിക്കും. മികച്ച ഫോട്ടോകൾ എടുക്കുന്ന ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം ഈ മോഡലിലുണ്ട്. താൽപര്യമുള്ളവർക്ക് ഐഫോൺ 16 പ്ലസ് മോഡലും പരിഗണിക്കാവുന്നതാണ്.

വൺപ്ലസ് 13 (OnePlus 13):

വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോൺ മോഡൽ ആണ് വൺപ്ലസ് 13. ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന ഒരു മോഡൽ എന്ന നിലയിൽ ഈ ഫോണിനെ കാണാനാകും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്തിലാണ് ഇത് എത്തുന്നത്.

വൺപ്ലസ് 13 ന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ആ​മസോണിൽ 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ​64999 രൂപ വിലയിൽ വാങ്ങാനാകും.

റിയർ പാനലിൽ Hasselblad പിന്തുണയോടെ മൂന്ന് 50MP ക്യാമറകളുമായാണ് വൺപ്ലസ് 13 എത്തിയിട്ടുള്ളത്. 100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററിയും ഇതിലുണ്ട്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ LTPO AMOLED ഡിസ്‌പ്ലേ അ‌ടക്കമുള്ള ഫീച്ചറുകളും ഈ വൺപ്ലസ് ഫോൺ നൽകുന്നു.

S25 അ‌ൾട്ര വാങ്ങാൻ കാശില്ലേ? വിഷമിക്കേണ്ട 5 ബദൽ ഓപ്ഷനുകൾ ഇതാ

ഓപ്പോ ​ഫൈൻഡ് X8 പ്രോ (Oppo Find X8 Pro):

ക്യാമറ വിസ്മയം തീർക്കുന്ന പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഓപ്പോ ​ഫൈൻഡ് എക്സ്8 പ്രോ. അ‌തോടൊപ്പം തന്നെ പെർഫോമൻസിലും ഇത് ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 9400 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 5 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

ഓപ്പോ ​ഫൈൻഡ് X8 പ്രോയുടെ മുഖ്യ ആകർഷണം അ‌തിലെ ക്വാഡ്-റിയർ ക്യാമറ സിസ്റ്റമാണ്. 50MP മെയിൻ സെൻസർ, 50MP വൈഡ് ആംഗിൾ ലെൻസ്, 50MP ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ-ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ അ‌ടങ്ങുന്നു. കൂടാതെ, ഐഫോൺ 16 സീരീസിന് സമാനമായി ഒരു ക്യാമറ കൺട്രോൾ ബട്ടണും ഇതിനുണ്ട്.

ഓപ്പോ ഫൈൻഡ് X8 പ്രോയുടെ സിംഗിൾ 16GB + 512GB മോഡലിന് 99,999 രൂപയാണ് ലോഞ്ച് വില. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് ഇഎംഐ ട്രാൻസാക്ഷനുകൾക്ക് 9999 രൂപ ഡിസ്കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 90000 രൂപ വിലയിൽ ഇത് വാങ്ങാം. അ‌തല്ലെങ്കിൽ എസ്ബിഐ കാർഡ് വഴി 5000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുന്ന മറ്റൊരു ഓപ്ഷനും ഉണ്ട്.

ഗൂഗിൾ പിക്‌സൽ 9 പ്രോ (Google Pixel 9 Pro):

ആപ്പിളിന്റെയും സാംസങ്ങിന്റെയും പ്രീമിയം മോഡലുകൾക്കുള്ള ഗൂഗിളിന്റെ മറുപടിയാണ് ഗൂഗിൾ പിക്സൽ സീരീസ് സ്മാർട്ട്ഫോണുകൾ. നിലവിലെ എസ്25 സീരീസ്, ഐഫോൺ 16 സീരീസ് എന്നിവയ്ക്ക് ബദലായി ഗൂഗിൾ പിക്സൽ 9 സീരീസ് ലഭ്യമാണ്. ഈ പിക്സൽ 9 സീരീസിലെ ഏറെ കരുത്തുറ്റ ഒരു സ്മാർട്ട്ഫോൺ മോഡലാണ് പിക്സൽ 9 പ്രോ.

S25 അ‌ൾട്ര വാങ്ങാൻ കാശില്ലേ? വിഷമിക്കേണ്ട 5 ബദൽ ഓപ്ഷനുകൾ ഇതാ

ഇന്ത്യയിൽ പിക്സൽ 9 പ്രോയുടെ 16GB + 256GB മോഡൽ 1,09,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ​ചെയ്തത്. എന്നാലിപ്പോൾ ഇത് 10000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 99,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ടെൻസർ G4 ചിപ്സെറ്റ് കരുത്തിലാണ് ഈ ഗൂഗിൾ ​സ്മാർട്ട്ഫോൺ എത്തിയിട്ടുള്ളത്.

ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഗൂഗിൾ പിക്സൽ 9 പ്രോ മോഡലിൽ ഉണ്ട്. അ‌തിൽ 1/1.31″ സാംസങ് GNK സെൻസറോട് കൂടിയ 50എംപി പ്രൈമറി ക്യാമ, സാംസങ് GN2 സെൻസറോടുകൂടിയ 48എംപി അൾട്രാ വൈഡ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 48എംപി ടെലിഫോട്ടോ ക്യാമറ ( 1/2.51″ സോണി IMX858 സെൻസർ) എന്നിവ ഉൾപ്പെടുന്നു.

42MP 103°ഫ്രണ്ട് ക്യാമറയാണ് പിക്സൽ 9 പ്രോയിൽ ഉള്ളത്. അ‌ത് 1/2.51″ സോണി IMX858 സെൻസർ, ഓട്ടോഫോക്കസ്, f/2.2 അ‌പ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോഡിങ് ഫീച്ചറുകളും ഫെയ്സ് അ‌ൺലേക്കുമായി എത്തുന്നു. സാംസങ് എസ്25 അ‌ൾട്രയ്ക്കും മറ്റും ദീർഘകാല ഒഎസ് പിന്തുണ ലഭിക്കുന്നതുപോലെ 7 വർഷത്തെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ഗൂഗിൾ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
There are premium smartphones available in the market that can be purchased at a lower price than the Galaxy S25 Ultra. OnePlus 13, Oppo Find X8 Pro, iPhone 16, Vivo X200 Pro, and Pixel 9 Pro are smartphones that can be considered as alternative options to the S25 Ultra. These smartphones can be purchased for less than Rs 1 lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X