ഇത് ഐഫോൺ17 പ്രോ മോഡലുകൾക്കിട്ടുള്ള പണി തന്നെ! ഗാലക്സി എസ്25 അൾട്ര വെറും 106990 രൂപയ്ക്ക് വിൽക്കുന്നു
സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ്ങും ആപ്പിളും തമ്മിൽ കടുത്ത മത്സരം നടക്കുന്നുണ്ട് എന്നത് പൊതുവിൽ എല്ലാവർക്കും അറിവുള്ള കാര്യമാണ്. പുതിയ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്തതിന് പിന്നാലെ ഐഫോൺ 17 എയർ മോഡലിനെ കളിയാക്കിക്കൊണ്ടുള്ള സാംസങ്ങിന്റെ പ്രതികരണം ഇതിനകം വൈറലായിക്കഴിഞ്ഞു. ഇരു കമ്പനികളും തമ്മിൽ നടക്കാറുള്ള മത്സരത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണത്. യഥാർഥ പോരാട്ടങ്ങൾ വരാൻ പോകുന്നതേ ഉള്ളൂ. അത് കാണണമെങ്കിൽ ഐഫോൺ 17 സീരീസ് വിൽപ്പനയ്ക്ക് എത്തുന്നത് വരെ കാത്തിരിക്കണം. അത്രയ്ക്ക് ക്ഷമയില്ലാത്തവർക്ക് വേണമെങ്കിൽ ആമസോണിലേക്ക് പോയാൽ ഒരു സാമ്പിൾ വെടിക്കെട്ട് കാണാം. അത് എന്താണ് എന്ന് നോക്കാം.
സാംസങ്ങിന്റെ എസ് സീരീസിലെ അൾട്ര മോഡലുകൾ എപ്പോഴും ഐഫോണിന്റെ പ്രോ മോഡലുകളുടെ പ്രധാന എതിരാളികളാണ്. ഈ രണ്ട് മോഡലുകളും മികച്ച ഫീച്ചറുകൾ സഹിതമാണ് എപ്പോഴും എത്തുക. എങ്കിലും ഫീച്ചറുകളുടെ കാര്യം ശ്രദ്ധിക്കുന്നതു പോലെ തന്നെ ഇവയുടെ വിലയും ആരാധകർ കണക്കിലെടുക്കാറുണ്ട്. ഇപ്പോൾ പുതിയ ഐഫോൺ 17 സീരീസ് എത്തിയതിന് പിന്നാലെ ആമസോണിൽ ഗാലക്സി എസ്25 അൾട്ര വൻ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ഐഫോൺ 17 പ്രോ മോഡലുകളുടെ വില
ഐഫോൺ 17 പ്രോയുടെ 256GB പ്രാരംഭ വേരിയന്റ് 134900 രൂപ വിലയിലാണ് എത്തിയിരിക്കുന്നത്. ഇതിന്റെ 512GB വേരിയന്റിന് 154900 രൂപയും 1TB വേരിയന്റിന് 174900 രൂപയും വിലയുണ്ട്. അതേപോലെ ഐഫോൺ 17 പ്രോ മാക്സിന്റെ 256GB വേരിയന്റിന് 149900 രൂപയും 512GB വേരിയന്റിന് 169900 രൂപയും 1TB വേരിയന്റിന് 189900 രൂപയും 2TB വേരിയന്റിന് 229900 രൂപയും ആണ് വില.
പുതിയ ഐഫോണുകളുടെ വില വന്നതിന് പിന്നാലെ തന്നെ ഗാലക്സി എസ്25 അൾട്രയുടെ നിലവിലെ വില എത്രയാണ്, ഏറ്റവും വിലക്കുറവിൽ എസ്25 അൾട്ര ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നൊക്കെയുള്ള അന്വേഷണങ്ങൾ കൂടിയിട്ടുണ്ട്. ഈ അവസരം മുൻകൂട്ടിക്കണ്ട ആമസോൺ ഇപ്പോൾ ഏറ്റവും വിലക്കുറവിൽ ഗാലക്സി എസ്25 അൾട്ര ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സാംസങ് വെബ്സൈറ്റ് വില
ഗാലക്സി എസ്25 അൾട്രയുടെ 12G+ 256GB അടിസ്ഥാന വേരിയന്റിന് 129999 രൂപയാണ് വില. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതിന് 11000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാലും അടിസ്ഥാന മോഡലിന് 1,18,999 രൂപ നൽകേണ്ടിവരും. ഇത് ഐഫോൺ 17 പ്രോയുടെ വിലയുമായി നോക്കുമ്പോൾ വളരെ കുറവാണ്.
ആമസോൺ വക വിലക്കുറവ്
ഗാലക്സി എസ്25 അൾട്ര ഏറ്റവും വിലക്കുറവിൽ എവിടെ ലഭ്യമാകും എന്ന് അന്വേഷിക്കുന്നവർ ഒടുവിൽ എത്തി നിൽക്കുക ആമസോണിൽ ആണ്. കാരണം സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ മികച്ച ഡീൽ ഇവിടെ എസ്25 അൾട്രയ്ക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നു. അതായത് അടിസ്ഥാന മോഡൽ വെറും 1,07,990 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
അതായത് ഏതാണ്ട് 22,000 രൂപ വിലക്കുറവിൽ ആണ് ഗാലക്സി എസ്25 അൾട്ര മോഡൽ ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ, 1250 രൂപ, 1000 രൂപ തുടങ്ങി വിവിധ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. ഇതിൽ 1000 രൂപയുടെ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ തന്നെ 1,06,990 രൂപ വിലയിൽ എസ്25 അൾട്ര സ്വന്തമാക്കാനാകും.

ഐഫോൺ 17 സീരീസും ഗാലക്സി എസ്25 സീരീസും തമ്മിലുള്ള മത്സരത്തിൽ സാംസങ്ങിന് മുൻതൂക്കം നൽകാൻ ഈ വില വ്യത്യാസം ഒരു കാരണമാകുമോ എന്ന് കണ്ടറിയണം. എന്നാൽ ഇത് ആമസോണിന്റെ വക വിലക്കുറവാണ്. സാംസങ്ങിന്റെ വക വിലക്കുറവ് വരാൻ പോകുന്നതേയുള്ളൂ. ഐഫോൺ 17 സീരീസിനിട്ട് ഉള്ള പണി എന്ന നിലയിൽ അവ വിൽപ്പനയ്ക്ക് എത്തുന്ന സമയത്ത് ഗാലക്സി എസ്25 സീരീസ് മോഡലുകൾക്ക് സാംസങ് വൻ വിലക്കുറവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ആപ്പിളും സാംസങ്ങും അത്തരത്തിൽ വില കൊണ്ട് ഒരു മത്സരം നടത്തിയിരുന്നു. ഇത്തവണയും അത് പ്രതീക്ഷിക്കാവുന്നതാണ്. ഐഫോൺ 17 സീരീസിന്റെ പ്രീ-ഓർഡർ സെപ്റ്റംബർ 12ന് 5:30 മുതൽ ആരംഭിക്കും. സെപ്റ്റംബർ 19 മുതൽ ഇവ സ്റ്റോറുകളിൽ ലഭ്യമാകും. ഏതാണ്ട് ഇതിനോട് അടുപ്പിച്ച് തന്നെ സാംസങ് വൻ വിലക്കുറവും ബാങ്ക് ഡിസ്കൗണ്ടുകളും എസ്25 സീരീസ് മോഡലുകൾക്ക് ലഭ്യമാക്കാൻ സാധ്യത കൂടുതലാണ്.


Click it and Unblock the Notifications








