സാംസംഗ് ഗാലക്‌സി IIIന്റെ ഫീച്ചറുകള്‍ ബ്ലോഗില്‍

Posted By:

സാംസംഗ് ഗാലക്‌സി IIIന്റെ ഫീച്ചറുകള്‍ ബ്ലോഗില്‍

പുതിയ ഗാഡ്ജറ്റുകള്‍ ഇറങ്ങാന്‍ പോകുന്നു എന്നറിയുമ്പോള്‍ തന്നെ ആളുകള്‍ അവയെ കുറിച്ച് അന്വേഷിച്ചു തുടങ്ങും.  സ്വാഭാവികമായും ഇന്നത്തെ കാലത്ത് അന്വേഷണം നേരെ എത്തുക വെബ്‌സൈറ്റുകളിലാണ്.

എന്നാല്‍ എത്രത്തോളം ആളുകള്‍ ഇവയെ കുറിച്ച് അറിയാന്‍ താല്‍പര്യം കാണിക്കുന്നുവോ, അതിനേക്കാള്‍ ശുഷ്‌കാന്തിയാണ് നിര്‍മ്മാണ കമ്പനികള്‍ക്ക് ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നതില്‍.  ഈയവസരങ്ങളില്‍ ആളുകള്‍ക്ക് സഹായകമാകുന്നത് ബ്ലോഗര്‍മാരാണ്.

കാരണം, പല ബ്ലോഗര്‍മാരും വ്യത്യസ്ത സ്രോതസ്സുകളിലൂടെ പുതിയ ഉല്‍പന്നങ്ങളെ കുറിച്ച് പരമാവധി വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ഏറ്റവും വിശ്വാസ്യയോഗ്യമായവ അവരുടെ വായനക്കാരില്‍ എത്തിക്കുകയും ചെയ്യുന്നു.

ഇത്തരം ബ്ലോഗര്‍മാരില്‍ പ്രമുഖനാണ് റഷ്യക്കാരനായ എല്‍ദര്‍ മര്‍റ്റാസിന്‍.  പലപ്പോഴും ഇദ്ദേഹം പോസ്റ്റ് ചെയ്യുന്ന ഇത്തരം വിവരങ്ങള്‍ കുപ്രസിദ്ധവുമാണ്.  കാരണം മറ്റൊന്നുമല്ല, ഇവയുടെ വിശ്വാസ്യത തന്നെ.

ഈയിടെ അദ്ദേഹം സാംസംഗ് ഗാലക്‌സി എസ്III ഏപ്രിലോടെ വിപണിയിലെത്തും എന്നു പ്രഖ്യാപിക്കുകയുണ്ടായി.  അടുത്തമാസം ബാര്‍സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആണത്രെ ഈ ഹാന്‍ഡ്‌സെറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുക.

ഇങ്ങനെ ഔദ്യോഗികമായി അവതിപ്പിച്ചതിനു ശേഷം രണ്ടു മാസം കൊണ്ട് ലോകത്തിന്‍രെ വിവിധ ഭാഗങ്ങളില്‍ എത്തിക്കും.  സാംസംഗ് ഗാലക്‌സി III ഫോണ്‍ നേരിട്ട് ഉപയോഗിച്ചു നോക്കിയിട്ടുണ്ടത്രെ അദ്ദേഹം.  ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ ആണത്രെ ഈ വരാനിരിക്കുന്ന സാംസംഗ് ഫോണിന്.  ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.  12 മെഗാപിക്‌സല്‍ ക്യാമറയുണ്ടായിരിക്കും ഇതില്‍.

ഇത്രയും ഫീച്ചറുകള്‍ സാംസംഗ് ഗാലക്‌സി IIIല്‍ ഉണ്ടായിരിക്കും എന്നതില്‍ ഒരു അസ്വാഭാവികതയും ഇല്ല.  എന്നാല്‍ 1.5 മുതല്‍ 1.6 ജിഗാഹെര്‍ഡ്‌സ് വരെ ക്ലോക്ക് സ്പീഡുള്ള ക്വാഡ്‌കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും എന്നു പറയുമ്പോള്‍ ചെറിയൊരു അവിശ്വസനീയത വരുന്നുണ്ട്.

ഏതായാലും അടുത്ത മാസം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വരെ കാത്തിരിക്കാം നമുക്ക്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot