ഫെയ്‌സ്ബുക്ക് ഫോണ്‍ ഇങ്ങനെ മതിയോ?

Posted By:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

facebook-concept-phone

facebook-concept-phone

camera

camera

design

design

display

display

docking-station

docking-station
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ് ലോകത്ത് സ്വന്തമായൊരിടം കണ്ടെത്തിയ ഫെയ്‌സ്ബുക്ക് അടുത്തതായി സ്മാര്‍ട്‌ഫോണ്‍ മേഖലയെയാണ് ലക്ഷ്യമിടുന്നതെന്ന വാര്‍ത്തകള്‍ കുറേ മുമ്പേ കേട്ടിട്ടുണ്ടാകും. ഫെയ്‌സ്ബുക്ക് സ്വന്തമായി ഒരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം വന്നുകഴിഞ്ഞു.

ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിന്ന് ഇതിനായി മികച്ച ഹാര്‍ഡ്‌വെയര്‍ പ്രൊഫഷണലുകളെ ഫെയ്‌സ്ബുക്ക് നിയമിച്ചു തുടങ്ങിയതായും 2013ല്‍ ഈ ഉത്പന്നം പുറത്തിറക്കുമെന്നുമാണ് ഏറ്റവും അവസാനമായി വന്ന വാര്‍ത്ത. എന്തായാലും കൃത്യമായ ഒരു തിയ്യതിയൊന്നും സ്മാര്‍ട്‌ഫോണ്‍ അവതരണത്തിന്റെ കാര്യത്തില്‍ പറയാനാകില്ലെങ്കിലും ഈ ഊഹാപോഹങ്ങളിലൊന്നും ഒട്ടും കഴമ്പില്ലെന്ന് പറയാമോ?

മൈക്കല്‍ ബോനികോവ്‌സ്‌കി എന്ന ഡിസൈനറിന്റെ ആശയത്തില്‍ വിരിഞ്ഞ ഒരു ഫെയ്‌സ്ബുക്ക് ഫോണ്‍ കാണാം. ഇതേ മോഡല്‍ തന്നെയാകും ഫെയ്‌സ്ബുക്ക്  സ്വീകരിക്കുകയെന്നില്ല. എങ്കിലും അദ്ദേഹം ഭാവനയില്‍ കണ്ട ഫെയ്‌സ്ബുക്ക് ഫോണിനെ കണ്ടുനോക്കാം.

നീല നിറത്തിലെത്തുന്ന ഫോണില്‍ ഫെയ്‌സ്ബുക്ക്  ലോഗോയും ഉണ്ട്. ലോഹം കൊണ്ടുണ്ടാക്കിയ ഫോണിന് 4.2 ഇഞ്ച് ഡിസ്‌പ്ലെയാണ് വരുന്നത്. ക്യാമയുടെ കാര്യത്തില്‍ ഡിസൈനര്‍ അല്പം ധാരാളിത്തം കാണിച്ചുവെന്ന് തോന്നുന്നു. 8 മെഗാപിക്‌സല്‍ റെയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയും. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ഡോക്കിംഗ് സ്‌റ്റേഷനും കാണാം.

എന്താ നിങ്ങള്‍ ഈ ഡിസൈന്‍ ഇഷ്ടപ്പെടുന്നോ? മറ്റെന്തെങ്കിലും ആശയം ഇതില്‍ ചേര്‍ക്കാനുണ്ടോ?

 

കടപ്പാട്: യാങ്കോ ഡിസൈന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot