ഐ ഫോണ്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാക് ചെയ്തതായി ജര്‍മന്‍ ഹാക്കര്‍ ഗ്രൂപ്

Posted By:

ആപ്പിള്‍ ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ ഐ ഫോണ്‍ 5 എസിലെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഹാക് ചെയ്തതായി ഒരു സംഘം ജര്‍മന്‍ ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. കൈവിരലിന്റെ അടയാളം ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക് ആക്കാന്‍ കഴിയുന്ന സംവിധാനം ഏറെ സുരക്ഷിതമാണെന്നാണ് ആപ്പിള്‍ അവകാശപ്പെട്ടിരുന്നത്.

ചാവോസ് കമ്പ്യൂട്ടിംഗ് ക്ലബ് (സി.സി.സി.) എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്ക് ചെയ്തതായി അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വീഡിയോയും സി.സി.സി അവരുടെ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഹാക്ക് ചെയ്തതെന്നതിന്റെ വിശദ വിവരങ്ങള്‍ ഇതിലുണ്ട്.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഐ ഫോണ്‍ 5 എസ് ഉപയോക്താവിന്റെ വിരലിന്റെ ചിത്രമെടുക്കുകയും അത് സുതാര്യമായ പേപ്പറിലേക്ക് പകര്‍ത്തുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ വിവിധ ഉപകരണങ്ങളുടെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഹാക് ചെയ്യാന്‍ കഴിയുമെന്നും ഹാക്കര്‍മാര്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇതേകുറിച്ച് ആപ്പിള്‍ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം ഫിംഗര്‍പ്രിന്റ് സംവിധാനം അത്ര സുരക്ഷിതമല്ലെന്ന് വിവിധ ഹാക്കര്‍മാരും സുരക്ഷാ ഗവേഷകരും സമ്മതിക്കുന്നുമുണ്ട്.

ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണുന്നതിനും ഫിംഗര്‍പ്രിന്റ് ടെക്‌നോളജി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയുന്നതിനുമായി താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌


ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌

ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌


ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌

ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌


ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌

ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌


ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌

ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌


ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌

ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌


ഫിംഗര്‍പ്രിന്റ് ടെക്‌നോളജി ഹാക്കിംഗ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐ ഫോണ്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാക് ചെയ്തതായി ഹാക്കര്‍ ഗ്രൂപ്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot