വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റിപബ്ലിക് ദിന സെയില്‍

|

റിപബ്ലിക് ദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുമായി വിവോ. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയും ഫ്‌ളിപ്കാര്‍ട്ടിലൂടെയുമാണ് വില്‍പ്പന നടക്കന്നത്. എന്നുതൊട്ട് സെയില്‍ ആരംഭിക്കും ഏതൊക്കെ മോഡലുകള്‍ക്കാണ് ഓഫറുള്ളത് എന്നെല്ലാമുള്ള വിവരങ്ങള്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ ഇതിനോടകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു.

 

ആകര്‍ഷക ഓഫറുകളാണ്

ആകര്‍ഷക ഓഫറുകളാണ്

നിരവധി ആകര്‍ഷക ഓഫറുകളാണ് വിവോ തങ്ങളുടെ തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി നല്‍കുന്നത്. ഫ്‌ളാഗ്ഷിപ്പ് മോഡലുകളായ വിവോ നെക്‌സ്, വിവോ വി11 പ്രോ, വിവോ വി9, വിവോ വൈ91 എന്നിങ്ങനെ നീളുന്നു മോഡലുകളുടെ നിര. ഓരോന്നിനും ഏര്‍പ്പെടുത്തിയിരിക്കുന്ന അത്യാകര്‍ഷണീയ ഓഫറുകള്‍ ഏവരെയും ഇരുത്തിചിന്തിപ്പിക്കുമെന്നുറപ്പ്.

ബോണസും ലഭിക്കും.

ബോണസും ലഭിക്കും.

കിടിലന്‍ മോഡലായ വിവോ വി9പ്രോയുടെ 4ജി.ബി റാം വേരിയന്റ് 13,990 രൂപയ്ക്ക് സെയിലിലൂടെ ലഭ്യമാകും. 6ജി.ബി റാം വേരിയന്റിന് 15,990 രുപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ 1,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ആമസോണിലും ഈ മോഡല്‍ ഇതേ വിലയ്ക്ക് ലഭ്യമാണ്. നോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനും മോഡലിനുണ്ട്.

എക്‌സ്‌ചേഞ്ചിലൂടെയും ലഭിക്കും.

എക്‌സ്‌ചേഞ്ചിലൂടെയും ലഭിക്കും.

വിവോ നെക്‌സിന് 39,990 രൂപയാണ് ആമസോണ്‍ റിപബ്ലിക് ദിന സെയിലില്‍ നിശ്ചയിച്ചിരിക്കുന്നത്. 5,000 രൂപ എക്‌സ്‌ചേഞ്ചിലൂടെയും ലഭിക്കും.

ഡിസ്‌കൗണ്ടിലൂടെ വാങ്ങാനുള്ള സൗകര്യമുണ്ട്.
 

ഡിസ്‌കൗണ്ടിലൂടെ വാങ്ങാനുള്ള സൗകര്യമുണ്ട്.

വിവോ വി11 പ്രോ ഫ്‌ളിപ്കാര്‍ട്ടിലൂടെയും ആമസോണിലൂടെയും ഡിസ്‌കൗണ്ടിലൂടെ വാങ്ങാനുള്ള സൗകര്യമുണ്ട്. 25,990 രൂപയാണ് ഡിസ്‌കൗണ്ട് പോയിട്ടുള്ള വില. പഴയ ഫോണിന് 3,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും പരമാവധി ലഭിക്കും.

ഈ മോഡലിനുണ്ട്.

ഈ മോഡലിനുണ്ട്.

വിവോ വൈ പ്രോയ്ക്ക് 19,990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 3,000 രൂപയുടെ അധിക ഓഫും കൂടാതെ നോ-കോസ്റ്റ് ഇ.എം.ഐ സംവിധാനവും ഈ മോഡലിനുണ്ട്.

എക്‌സ്‌ചേഞ്ച്

എക്‌സ്‌ചേഞ്ച്

വിവോ വൈ 95ന് 15,990 രൂപയാണ് ഓഫര്‍ വില. പഴയ ഫോണിന് 2,000 രുപവരെ എക്‌സ്‌ചേഞ്ച് വിലയും ലഭിക്കും.

ഓഫറോടെ ലഭ്യമാണ്

ഓഫറോടെ ലഭ്യമാണ്

വിവോ ഈയിടെ അവതരിപ്പിച്ച വിവോ വൈ91 മോഡലും റിപബ്ലിക് ദിന സെയിലില്‍ ഓഫറോടെ ലഭ്യമാണ്. 1,000 രൂപ പരെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കും. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഈ മോഡല്‍ ലഭ്യമാണ്.

 

 

എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭ്യമാണ്.

എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭ്യമാണ്.

വിവോ വൈ93 വിന്റെ 3 ജി.ബി റാം വേരിയന്റിന് 12,990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 4ജി.ബി റാം വേരിയന്റിന് 13,990 രൂപയുമുണ്ട്. രണ്ടു മോഡലിനും 2,000 രൂപയുടെ അഡീഷണല്‍ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭ്യമാണ്.

ഓഫര്‍ വില

ഓഫര്‍ വില

വിവോയുടെ ജനപ്രീയ മോഡലുകളിലൊന്നായ വിവോ വൈ81 ന്റെ 3ജി.ബി റാം വേരിയന്റിന് 10,990 രൂപയാണ് ഓഫര്‍ വില. എക്‌സ്ട്രാ ഡിസ്‌കൗണ്ടായി 2,000 രൂപവരെ എക്‌സ്‌ചേഞ്ചിലൂടെയും ലഭിക്കും.

കമ്പനി ചെയ്യുന്നത്.

കമ്പനി ചെയ്യുന്നത്.

''രാജ്യത്തിന്റെ 70ാം റിപബ്ലിക് ദിനം ഉപയോക്താക്കളുമായിച്ചേര്‍ന്ന് ആഘോഷിക്കാനാണ് വിവോയുടെ തീരുമാനം. ഇതിനായി വിവോയുടെ എക്കാലത്തെയും ജനപ്രീയ മോഡലുകളെ ആകര്‍ഷക ഓഫറിലൂടെ വിപണിയിലെത്തിക്കുകയാണ് കമ്പനി ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഈ ഓഫറിനെ ഇരുകൈ നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്'' - വിവോ മൊബൈല്‍സിന്റെ ഇന്ത്യന്‍ പ്രതിനിധി ജെറോം ചെന്‍ പറയുന്നു.

Best Mobiles in India

English summary
Get discounts on Vivo Nex, V11 Pro and other smartphones during Vivo Republic Day sale on Amazon and Flipkart

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X