വില കൂടുംമുമ്പ് വാങ്ങിയാലോ ഒരു ബജറ്റ് 5G ഫോൺ; ഒരു മാസം മുമ്പ് എത്തിയ ഈ റെഡ്മി ഫോൺ റെഡിയാണ്
2026 ആരംഭിച്ച ശേഷം സ്മാർട്ട്ഫോൺ വിപണിയിൽ കൂടുതലും ഉയർന്നുകേൾക്കുന്നത് വില വർധനയുടെ കാര്യമാണ്. 2026ൽ ഫോൺ വില കൂടും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നതാണ്, എങ്കിലും പലരും അത് കാര്യമാക്കിയില്ല, എന്നാൽ ഇപ്പോൾ പല മോഡലുകളും ലോഞ്ച് വിലയെക്കാൾ കൂടിയ വിലയിലാണ് വാങ്ങാൻ ലഭ്യമായിട്ടുള്ളത്. ചില മോഡലുകൾ ഇപ്പോഴും പഴയ വിലയിൽ ലഭ്യമാകുന്നുണ്ട്. എന്നാൽ അധികം വൈകാതെ അതിൽ പലതിനും വില കൂടും. ചിപ് ക്ഷാമത്തെ തുടർന്ന ചിപ്പുകളുടെ വിലയിൽ ഉണ്ടായ വർധനവും മറ്റ് പാർട്സുകളുടെ വിലകളിൽ വന്ന വർധനവും ആണ് ഇപ്പോഴത്തെ സ്മാർട്ട്ഫോൺ വില വർധനയുടെ മൂലകാരണം.
ഇപ്പോൾ പുറത്തിറങ്ങുന്ന പുതിയ മോഡലുകൾ പലതും വർധിച്ച വിലയിലാണ് എത്തുന്നത്. അതായത് മുൻ മോഡലുകൾ ലോഞ്ച് ചെയ്തതിനെക്കാൾ ഉയർന്ന വിലയിലാണ് പുതിയ ഫോണുകൾ എത്തുന്നത്. എന്നാൽ സ്മാർട്ട്ഫോൺ വില കൂടുതൽ ഉയരും മുമ്പ് ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ പല ഓപ്ഷനുകളും ഉണ്ട്.

റെഡ്മി കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി 15C ബജറ്റ് വിലയിൽ ഇപ്പോൾ വാങ്ങാൻ പരിഗണിക്കാവുന്ന ഒരു പുതിയ 5ജി ഫോൺ ആണ്. റെഡ്മി 15C 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 12,499 രൂപയും, 6GB + 128GB വേരിയന്റിന് 13,999 രൂപയും, 8GB + 128GB ടോപ് വേരിയന്റിന് 15,499 രൂപയുമാണ് ലോഞ്ച് വില.
ഇപ്പോൾ ആമസോണിലും ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലോഞ്ച് വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വില കൂടുംമുമ്പ് പുതിയൊരു ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്. കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ നിലവിൽ ഇതിന് ലഭ്യമല്ല. ഡസ്ക് പർപ്പിൾ, മൂൺലൈറ്റ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 8GB വരെ റാമിന് പുറമേ 8GB റാം എക്സ്പാൻഷൻ സൗകര്യവും റെഡ്മി 15സി 5ജി വാഗ്ദാനം ചെയ്യുന്നു.
120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ,, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് HBM, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) കൂടാതെ ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
ബജറ്റ് 5ജി ഫോൺ ആണെങ്കിലും 50MP മെയിൻ ക്യാമറ ( f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) റെഡ്മി 15സി 5ജിയിലുണ്ട്.

ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2 -ൽ ആണ് റെഡ്മി 15C 5ജിയുടെ പ്രവർത്തനം. ഇതിന് 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 33W ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








