ആമസോണിൽ ഷവോമി എംഐ 11എക്‌സ് സ്മാർട്ഫോൺ ഇപ്പോൾ 2,000 രൂപ വിലക്കുറവിൽ

|

ഷവോമി എംഐ 11 എക്‌സ് സ്മാർട്ഫോൺ ഇന്ന് ആമസോണിൽ വൻവിലക്കിഴിവിൽ ലഭ്യമാണ്. ഇപ്പോൾ എംഐ 11 എക്‌സ് 2000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ഓഫറുമായി വിൽപ്പന നടത്തുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ഫോൺ വാങ്ങിയാൽ 2,000 രൂപ വിലക്കിഴിവ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള എംഐ 11 എക്‌സ് സ്മാർട്ഫോൺ 29,999 രൂപയ്ക്ക് റീട്ടെയിൽ വിലയിൽ ലഭ്യമാണ്. എസ്‌ബി‌ഐ ഓഫറുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് വെറും 27,999 രൂപയ്ക്ക് ഈ ഹാൻഡ്‌സെറ്റ് സ്വന്തമാക്കാവുന്നതാണ്. എംഐ 11 എക്‌സിന് ആമസോൺ മറ്റ് നിരവധി കിഴിവ് ഓഫറുകൾ നൽകുന്നു. ഒരു ഷവോമി സ്മാർട്ഫോണുമായി എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 16,400 രൂപ വരെ കിഴിവ്, തിരഞ്ഞെടുത്ത കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ, പ്രൈം ഉപഭോക്താക്കൾക്ക് 6 മാസത്തെ ഫ്രീ-സ്ക്രീൻ റീപ്ലേസ്മെന്റ്, പ്രൈം അംഗങ്ങൾക്കായി ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് 5 ശതമാനം ക്യാഷ്ബാക്കും നൽകുന്നു.

 

ആമസോണിൽ ഷവോമി എംഐ 11എക്‌സ് സ്മാർട്ഫോൺ ഇപ്പോൾ 2,000 രൂപ വിലക്കുറവിൽ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ 11 എക്‌സ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 1,300 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് തുടങ്ങിയ ഫീച്ചറുകൾ വരുന്നു. മാത്രമല്ല 20:9 ആസ്പെക്റ്റ് റേഷിയോയും 2.76 എംഎം ഹോൾ-പഞ്ച് ഡിസ്പ്ലേയുമുണ്ട്. ഇതിൽ ലോകത്തിലെ ഏറ്റവും ചെറിയ ഹോൾ-പഞ്ച് ഡിസ്പ്ലേയാണ് വരുന്നതെന്ന് ഷാവോമി പറയുന്നു. 8 ജിബി വരെ എൽപിഡിഡിആർ 5 റാമിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസ്സറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

എൽജി ഗ്രാം 17 (2021) ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7 ലാപ്ടോപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുംഎൽജി ഗ്രാം 17 (2021) ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7 ലാപ്ടോപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

ആമസോണിൽ ഷവോമി എംഐ 11എക്‌സ് സ്മാർട്ഫോൺ ഇപ്പോൾ 2,000 രൂപ വിലക്കുറവിൽ
 

48 മെഗാപിക്സൽ സോണി ഐഎംഎക്സ് 582 പ്രൈമറി സെൻസറും, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും ഉൾപ്പെടുന്നതാണ് ട്രിപ്പിൾ ക്യാമറ സംവിധാനം. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

 ആമസോൺ സ്പേസ് ഇന്റർനെറ്റ് പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ആമസോൺ സ്പേസ് ഇന്റർനെറ്റ് പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ആമസോണിൽ ഷവോമി എംഐ 11എക്‌സ് സ്മാർട്ഫോൺ ഇപ്പോൾ 2,000 രൂപ വിലക്കുറവിൽ

256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജാണ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന എംഐ 11X-ൽ 4,520 എംഎഎച്ച് ബാറ്ററിയാണുള്ളത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

 ടോക്കിയോ ഒളിമ്പിക്സിൽ നൽകുന്ന മെഡലുകൾ നിർമ്മിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്യ്ത വസ്തുക്കളിൽ നിന്നും ടോക്കിയോ ഒളിമ്പിക്സിൽ നൽകുന്ന മെഡലുകൾ നിർമ്മിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്യ്ത വസ്തുക്കളിൽ നിന്നും

Most Read Articles
Best Mobiles in India

English summary
Mi 11X is priced at Rs 29,999 and comes with 6GB of RAM and 128GB of internal storage. Buyers will be able to get the phone at a significantly reduced price of Rs 27,999 after using the SBI incentives. Other discounts for the Xiaomi Mi 11X can be found on Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X