ജൂലൈ 15 മുതൽ ആരംഭിക്കുന്ന ഓപ്പൺ സെയിൽ നിന്നും 5,000 രൂപ ഡിസ്‌കൗണ്ടിൽ എംഐ 11 അൾട്രാ സ്വന്തമാക്കാം

|

ഇന്ത്യയിൽ വിപണിയിലെത്തിയതിന് ശേഷം ആദ്യമായാണ് ഷവോമി കഴിഞ്ഞയാഴ്ച്ച എംഐ 11 അൾട്ര (Xiaomi Mi 11 Ultra) ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കിയത്. ആ സമയത്ത് 1,999 രൂപ അടച്ചുള്ള രജിസ്ട്രേഷൻ നൽകിയാണ് ഉപയോക്താക്കൾക്ക് ഈ സെയിലിലേക്കുള്ള പ്രവേശനം കമ്പനി നിയന്ത്രിച്ചിരുന്നത്. ഷവോമി എത്രമാത്രം വിൽപ്പന നടത്തി എന്നുള്ളത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. പക്ഷേ, കമ്പനി അൾട്രയുടെ ഒരു ഓപ്പൺ സെയിൽ നടത്തുവാൻ പോവുകയാണ് എന്നുള്ളതാണ് പുതിയ വിവരം. എംഐ 11 അൾട്രാ ജൂലൈ 15 മുതൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഓപ്പൺ സെയിലിൽ ലഭ്യമാകും.

 

5,000 രൂപ ഡിസ്‌കൗണ്ടിൽ എംഐ 11 അൾട്രാ സ്വന്തമാക്കാം

ഷവോമി അതിൻറെ എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, ആമസോൺ.ഇൻ എന്നിവയിൽ വിൽപ്പനയ്‌ക്കെത്തും. എസ്‌ബി‌ഐ കാർഡ് ഉടമകൾക്ക് 5,000 രൂപ കിഴിവ് ഓഫർ ഷവോമി നൽകുന്നതാണ്. 12 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റിന് 69,999 രൂപയാണ് വില വരുന്നത്, ഇതിൽ മാറ്റമില്ല. സെറാമിക് ബ്ലാക്ക്, സെറാമിക് വൈറ്റ് എന്നീ നിറങ്ങൾ ഈ സ്മാർട്ഫോൺ നിങ്ങൾക്ക് വിപണിയിൽ നിന്നും വാങ്ങാവുന്നതാണ്. ഷവോമി ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ചിലവേറിയ സ്മാർട്ട്‌ഫോണാണ് എംഐ 11 അൾട്ര. 69,999 രൂപയുടെ വില വരുന്നതിന് കാരണമായി ഷവോമി പറയുന്നത് സ്മാർട്ട്‌ഫോണുകളുടെ വിപണിയിൽ ലഭ്യമായ ചില മികച്ച ഫീച്ചറുകളുമായി എംഐ 11 അൾട്രാ വരുന്നു എന്നുള്ളതാണ്.

ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ

കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് എംഐ 11 അൾട്രാ ലഭിക്കുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ 11 അൾട്രാ പ്രവർത്തിക്കുന്നത്. ക്വാഡ്-കർവ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി+ (3,200 × 1,440 പിക്‌സലുകൾ) ഇ4 അമോലെഡ് ഡിസ്‌പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 551 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ എന്നിവയുണ്ട്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 +, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. 1.1 ഇഞ്ച് (126x294 പിക്‌സൽ) അമോലെഡ് സെക്കൻഡറി ടച്ച് ഡിസ്‌പ്ലേയും ഈ സ്മാർട്ഫോണിനുണ്ട്.

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ ക്യാമറ ക്ലസ്റ്ററിൽ 50 മെഗാപിക്സൽ സാംസങ് ജിഎൻ 2 പ്രൈമറി വൈഡ് ആംഗിൾ സെൻസറും (എഫ് / 1.95 ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), രണ്ട് 48 മെഗാപിക്സൽ സോണി IMX586 അൾട്രാ-വൈഡ് ആംഗിൾ, ടെലി മാക്രോ ക്യാമറ സെൻസറുകളുമുണ്ട്. അൾട്രാ-വൈഡ് ആംഗിൾ ക്യാമറയിൽ എഫ് / 2.2 ലെൻസും 128 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി) ഉണ്ട്. ടെലി മാക്രോ ലെൻസ് 5x ഒപ്റ്റിക്കൽ, 120x ഡിജിറ്റൽ സൂം എന്നിവ ഈ ക്യാമറ സംവിധാനത്തിലുണ്ട്. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് എംഐ 11 അൾട്രായിൽ നൽകിയിട്ടുള്ളത്.

10W റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 അൾട്രായ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് അഡ്രിനോ 660 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. 67W വയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ എംഐ 11 അൾട്രയ്ക്ക്.

Best Mobiles in India

English summary
The corporation limited access to the sale at the time by requiring a special early registration fee of Rs 1,999. Although the exact number of Ultras sold is unknown, Xiaomi has made the device available for purchase.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X