ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 100 ദിവസത്തേക്ക് ഉപയോഗിക്കുവാൻ അവസരമൊരുക്കി സാംസങ്

|

2021 ൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മികച്ച ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളിൽ ചിലത് സാംസങ് നിർമ്മിക്കുന്നുണ്ട്. ഇതിൽ വരുന്ന ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് എന്നിവ വളരെ വേഗതയുള്ളതും മനോഹരവും മികച്ച ഫോൾഡബിൾ ഡിസ്‌പ്ലേ അനുഭവവും നൽകുന്നു. എന്നാൽ, ഇവ ഇപ്പോഴും അതിലോലമായ ഡിവൈസുകളാണ്. അതുകൊണ്ടുതന്നെ, നിങ്ങൾ ഇത് വില കൊടുത്ത് വാങ്ങുന്നതിന് മുമ്പ് സംശയങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. അതിനാൽ ഇപ്പോൾ 100 ദിവസത്തേക്ക് ഈ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് നോക്കുവാൻ സാംസങ് നിങ്ങൾക്ക് അവസരമൊരുക്കിയിരിക്കുകയാണ്.

ഗാലക്‌സി ഇസഡ് സീരീസ് ഫോണുകൾ‌
 

യു‌എസിലെ ഉപഭോക്താക്കൾ‌ക്ക് ഗാലക്‌സി ഇസഡ് സീരീസ് ഫോണുകൾ‌ക്കായി 100 ദിവസത്തെ റിട്ടേൺ പിരീഡ് സാംസങ് നൽകി. അതിനാൽ, ഉപയോക്താക്കൾക്ക് 100 ദിവസത്തേക്ക് ഗാലക്‌സി ഇസഡ് ഫോൾഡ് 2 അല്ലെങ്കിൽ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5 ജി ഉപയോഗിക്കാനും അത് വാങ്ങുവാൻ താൽപ്പര്യമുണ്ടോ എന്ന് തീരുമാനിക്കാനും കഴിയും. ഈ ഡിവൈസുകളുടെ മുഴുവൻ വിലയും ഒരാൾ നൽകേണ്ടതുണ്ട്. തിരികെ നൽകിയാൽ ഈ ഫോണിന് നൽകിയ മുഴുവൻ വിലയും തിരികെ നൽകുമെന്ന് സാംസങ് പറയുന്നു.

100 ദിവസത്തെ റിട്ടേൺ കാലയളവ്

നിർഭാഗ്യവശാൽ, 100 ദിവസത്തെ റിട്ടേൺ കാലയളവ് ഇപ്പോൾ യുഎസ് വിപണിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സാംസങ് ഇന്ത്യയ്ക്ക് അത്തരം റിട്ടേൺ പോളിസികൾ ഇന്ത്യയിൽ ബാധകമല്ല. റിട്ടേൺ പോളിസിക്ക് ബാധകമാകുന്നതിന് യുഎസിൽ നിന്ന് ഇത് ലഭിക്കുന്നവർ ഏപ്രിൽ ഒന്നിന് ശേഷം സാംസങ്ങിന്റെ വെബ്‌സൈറ്റിൽ നിന്ന് വാങ്ങാവുന്നതാണ്. ഇന്ത്യയിൽ, ഗാലക്‌സി ഇസഡ് ഉപകരണങ്ങളുടെ ഉപയോക്താക്കൾക്കായി സാംസങ് അത്തരം ഓഫറുകൾ നൽകുന്നില്ല.

ഗാലക്‌സി ഇസഡ് ഫോൾഡ് 2

എന്നിരുന്നാലും, സാംസങ്ങിന്റെ വെബ്‌സൈറ്റിലെ ഗാലക്‌സി ഇസഡ് ഫോൾഡ് 2 ൽ രസകരമായ ചില ഫിനാൻഷ്യൽ ഓപ്ഷനുകൾ ലഭ്യമാണ്. ഗാലക്സി ഇസഡ് ഫോൾഡ് 2 5 ജിയിൽ പ്രതിമാസം 8,226 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓഫറുകളും പ്രതിമാസം 7,060 രൂപയിൽ നിന്ന് സ്റ്റാൻഡേർഡ് ഇഎംഐ പ്ലാനുകളും ആരംഭിക്കുന്നു. സാംസങ് ഷോപ്പ് ആപ്പ് കൂപ്പണുകൾക്കൊപ്പം സാംസങ് 2,000 രൂപ വരെ കിഴിവ് നൽകുന്നുമുണ്ട്.

ഉപയോക്താക്കൾക്ക് ഗാലക്‌സി ഇസഡ് ഫോൾഡ് 2
 

ഗാലക്‌സി ഇസഡ് ഫോൾഡ് 2 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നാല് മാസത്തെ സൗജന്യ യൂട്യൂബ് പ്രീമിയം സേവനവും ലഭിക്കും. സാംസങ് ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ ഒരാൾക്ക് ഗാലക്‌സി ഇസെഡ് പ്രീമിയർ സേവനവും ലഭിക്കുന്നതാണ്. ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജിയിൽ 7.6 ഇഞ്ച് ഫോളബിൽ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയും 6.3 ഇഞ്ച് കവർ ഡിസ്‌പ്ലേയുമുണ്ട്. ഇത് സ്നാപ്ഡ്രാഗൺ 865 ചിപ്പിനെ ആശ്രയിക്കുകയും 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ടും ചെയ്യുന്നു.

ഗാലക്സി ഇസഡ് ഫ്ലിപ്പ് 2020

സിംഗിൾ 256 ജിബി വേരിയന്റിന് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 84,999 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ, നിങ്ങൾ ആമസോൺ പരിശോധിച്ചാൽ, കൂപ്പണുകളോ ബാങ്ക് ഓഫറുകളോ നൽകാതെ തന്നെ 65,873 രൂപ വരെ കുറഞ്ഞ വിലയ്ക്ക് ഗാലക്സി ഇസഡ് ഫ്ലിപ്പ് ലഭിക്കും. ഗാലക്സി ഇസഡ് ഫ്ലിപ്പ് 2020 ജനുവരിയിലാണ് അവതരിപ്പിച്ചത്. ഇത് സ്നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്സെറ്റിലാണ് പ്രവർത്തിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Some of the best folding smartphones you can purchase in 2021 are made by Samsung. The Galaxy Z Fold 2 5G and Galaxy Z Flip are easy, look good, and provide a great viewing experience for folding.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X