വിന്‍ഡോസ് ഫോണ്‍ 8.1; തുടക്കക്കാര്‍ക്ക് ചില നിര്‍ദേശങ്ങള്‍

Posted By:

2010 മുതല്‍ ഇന്ത്യയില്‍ വിന്‍ഡോസ് ഫോണ്‍ ലഭ്യമാണ്. എന്നാല്‍ അടുത്തിടെയാണ് ഇതിന് കൂടുതല്‍ പ്രചാരം ലഭിച്ചത്. പ്രത്യേകിച്ച് മിതമായ വിലയില്‍ മികച്ച സാങ്കേതിക മേന്മയോടെ നോകിയ ചില വിന്‍ഡോസ് ഫോണുകള്‍ പുറത്തിറക്കിയതോടെ.

എന്നാല്‍ ഇപ്പോള്‍ വിനഡോസ് ഫോണ്‍ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ വിന്‍ഡോസ് ഫോണ്‍ കൂടുതല്‍ ജനപ്രിയമാവുകയാണ്. നിലവില്‍ മറ്റു വിന്‍ഡോസ് ഫോണുകളിലും വിന്‍ഡോസ് ഫോണ്‍ 8.1 അപ്‌ഡേറ്റ് ലഭ്യമാണ്.

എന്നാല്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുമ്പോള്‍ ഉപയോഗം സംബന്ധിച്ച് ചെറിയ രീതിയില്‍ പലര്‍ക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും. ഇത് പരിഹരിക്കുന്നതിനു സഹായിക്കുന്ന ചില പൊടിക്കൈകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്‌ഫോണുകളില്‍ സ്‌ക്രീന്‍ ഷോട് എടുക്കാന്‍ പവര്‍ ബട്ടനും വിന്‍ഡോസ് ബട്ടനും അമര്‍ത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ 8.1-ല്‍ പവര്‍ ബട്ടനും വേള്യം അപ് കീയുമാണ് സ്‌ക്രീന്‍ ഷോട് എടുക്കുന്നതിന് അമര്‍ത്തേണ്ടത്.

 

#2

ഫോണില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുമ്പോള്‍, സെല്ലുലാര്‍, വൈ-ഫൈ എന്നിവയിലൂടെ എത്രത്തോളം ഡാറ്റ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ ഡാറ്റാസെന്‍സ് എന്ന സംവിധാനം സഹായിക്കും.

 

#3

സ്‌ക്രീന്‍ മുകളില്‍ നിന്ന് താഴേക്ക് സൈ്വപ് ചെയ്താല്‍ വൈ-ഫൈ, ബ്ലൂടൂത്ത, എയര്‍പ്ലേന്‍ മോഡ് തുടങ്ങിയവ ആക്‌സസ് ചെയ്യാന്‍ കഴിയും. അതോടൊപ്പം നേരിട്ട് സെറ്റിംഗ്‌സിലേക്ക് പോകാനുള്ള സംവിധാനവും അതില്‍ ദൃശ്യമാവും.

 

#4

ഫോണിലെ മെമ്മറി നിയന്ത്രിക്കാനും അനാവശ്യമായി സ്‌പേസ് നഷ്ടമാകുന്നത് തടയാനും സഹായിക്കുന്ന സംവിധാനമാണ് സ്‌റ്റോറേജ് സെന്‍സ്.

 

#5

ലോക്കല്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കുമായി ഓട്ടോമാറ്റികലി കണക്റ്റഡ് ആവുന്ന സംവിധാനമാണ് വൈ-ഫൈ സെന്‍സ്. ഇതും വിനഡോസ് ഫോണ്‍ 8.1-ന്റെ പ്രത്യേകതയാണ്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot