രണ്ടു ഡ്യവല്‍ സിം മൊബൈലുമായി ജി ഫൈവ്

Posted By: Super

രണ്ടു ഡ്യവല്‍ സിം മൊബൈലുമായി ജി ഫൈവ്

നോക്കിയ, സാംസംഗ്, എല്‍ജി തുടങ്ങിയ മൊബൈല്‍ ന്‍്രമ്മാണ കമ്പനികള്‍ എന്നും പരസ്പരം മല്‍സരിക്കുകയാണ് ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ തൃപ്തിപ്പെടുത്തുന്ന ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍. കാരണം ഓരോ ദിവസവും, എന്തിന് നിമിഷം പ്രതിതന്നെ പുതിയ പുതിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് മൊബൈല്‍ ഫോണ്‍വിപണിയില്‍.

ഈ മല്‍സരത്തിനു ചൂടു കൂട്ടാനെന്നോണം എത്തുന്നു, ജി ഫൈവിന്റെ പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍. ജി ഫൈവ് ജി99, ജി66i എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ തീര്‍ച്ചയായും മൊബൈല്‍ വിപണിയില്‍ ഒരു തരംഗം തന്നെ സൃഷ്ടിക്കും.

ജി99 ന് ടച്ച സ്‌ക്രീന്‍ ഉണ്ട്, അതോടൊപ്പം, ടൈപ്പും ചെയ്യാന്‍ പറ്റും. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കാം. 2.6 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയോടെ ബ്രൗണ്‍ നിറത്തിലാണ് ജി99ന്റെ വരവ്.

ഇവയിലെ ഫഌപ്പ് കവര്‍ ഇതിനെ കൂടുതല്‍ സ്റ്റൈലിഷ് ആക്കുന്നു. ഈ ഫഌപ്പ് കവറിലാണിതിന്റെ കീപാഡ്. രണ്ടാമതൊരു ബാറ്ററി കൂടി ഉപയോഗിക്കാനുള്ള സൗകര്യം നല്‍കുന്നു ഈ ഫഌപ്പ് കവര്‍ എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ഡ്യുവല്‍ ഡിജിറ്റല്‍ ക്യാമറകളോടു കൂടിയ ജി99 ഒരു ഡ്യുവല്‍ സിം മൊബൈല്‍ കൂടിയാണ്. ഇതിന്റെ സോഫ്റ്റ് വെയര്‍ ജാവയിലാണ്. ബ്ലൂടൂത്ത്, എഫ്എം റേഡിയോ എന്നീ സൗകര്യങ്ങളോടു കൂടിയ ഇതിന്റെ മെമ്മറി 4 ജിബിയാണ്. ശബ്ദത്തിന്റെ കാര്യത്തില്‍ വ്യക്തതയും, കൃത്യതയും പുലര്‍ത്തുന്ന ഇതിലെ ബാറ്ററി 800 mAh ആണ്.

എന്നാല്‍ ജി66i തികച്ചും ഒരു ടച്ച് സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റാണ്. ഇതിന്റെ QVGA 2.8 ഇഞ്ച് സ്‌ക്രീന്‍ ജി99നെക്കാളും എന്തുകൊണ്ടും മികച്ചതാണ്. വൈഫൈ, അനലോഗ് ടിവി, 1500 mAh ലയണ്‍ ബാറ്ററി, സ്റ്റീരിയോ ബ്ലൂടൂത്ത്, എഫ്എം റേഡിയോ, 3.5 ഓഡിയോ ജാക്ക്, തുടങ്ങിയ നിരവധി സൗകര്യങ്ങളോടു കൂടിയ ജി66i ഉം ഒരു ഡ്യുവല്‍ സിം മൊബൈലാണ്.

ഇതിന്റെ ഡ്യുവല്‍ ക്യാമറ വളരെ മികച്ചതാണ്. സെക്കന്ററി ക്യാമറ വീഡിയോ ചാറ്റ് സൗകര്യം പ്രദാനം ചെയ്യുന്നു.2 ജിബി മെമ്മറി കാര്‍ഡുള്ള ഇതിന്റെ മെമ്മറി 4 ജിബി വരെ ഉയര്‍ത്താവുന്നതാണ്.

2,800 രൂപയോളമാണ് ജി99ന്റെ വിലയെങ്കില്‍ ജി66iയുടേത് ഏതാണ്ട് 4000ത്തോലം വരും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot