ജിസ്മാര്‍ട്ട് ജി1355, ജിഗാബൈറ്റിന്റെ ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണ്‍

Posted By:

ജിസ്മാര്‍ട്ട് ജി1355, ജിഗാബൈറ്റിന്റെ ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണ്‍

ജിഗാബൈറ്റിന്റെ പുതിയ ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് ആണ് ജിഗാബൈറ്റ് ജിസ്മാര്‍ട്ട് ജി1355.  4.3 ഇഞ്ച് ഡബ്ല്യുവിജിഎ സ്‌ക്രീനുള്ള ഈ ഫോണ്‍ ഒരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണ്.  800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, ക്വാല്‍കോം എംഎസ്എം7227ടി ചിപ്‌സെറ്റ് എന്നിവയുടെ സപ്പോര്‍ട്ടുള്ള ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് സംവിധാനങ്ങളുള്ള 5 മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഈ പുതിയ ജിഗാബൈറ്റ് മൊബൈലില്‍.  വൈഫൈ വഴി ഡാറ്റ ഷെയറിംഗ് നടത്താവുന്ന ഇതില്‍ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.

ഫീച്ചറുകള്‍:

 • 4.3 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 2592 x 1944 പിക്‌സല്‍ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ്

 • വീഡിയോ റെക്കോര്‍ഡിംഗ്

 • 1 ജിബി റോം

 • 512 എംബി റാം

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്‌യുപിഎ, എച്ച്എസ്ഡിപിഎ 3ജി കണക്റ്റിവിറ്റി

 • 802.11 b/g/n വയര്‍ലെസ് ലാന്‍

 • എ2ഡിപിയുള്ള ബ്ലൂടൂത്ത്

 • 2.0 മൈക്രോയുഎസ്ബി പോര്‍ട്ട്

 • എ-ജിപിഎസ് ഉള്ള ജിപിഎസ് സൗകര്യം

 • ജിഎസ്എം ഫോണ്‍

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ഗെയിമുകള്‍

 • എഫ്എം റേഡിയോ

 • 1,500 mAh ലിഥിയം അയണ്‍ ബാറ്ററി

 • 105 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 6 മണിക്കൂര്‍ ടോക്ക് ടൈം

 • 129.8 എംഎം നീലം, 69.8 എംഎം വീതി, 11.5 എംഎം കട്ടി

 • 168 ഗ്രാം ഭാരം

 • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • എച്ച്ടിഎംഎല്‍ ബ്രൗസര്‍
170 ഗ്രാം ഭാരം എന്നത് 4.3 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ഹാന്‍ഡ്‌സെറ്റുകളെ സംബന്ധിച്ചിടത്തോളം അല്പം കൂടുതല്‍ തന്നെയാണ്.  ഈ പുതിയ ജിഗാബൈറ്റ് ഫോണിന്റെ ഫീച്ചറുകള്‍ക്ക് ഇസഡ്ടിഇ സ്‌കെയ്റ്റുമായി സാമ്യമുള്ളതായി കാണാം.  ഓറഞ്ച് മോണ്ടി കാര്‍ലോ എന്നറിയപ്പെടുന്ന ഈ ഫോണും ഒരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണ്.

ഈ മാസം പുറത്തിറങ്ങും ജിസ്മാര്‍ട്ട് ജി1355 ഫോണ്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ മാസം അവസാനം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടും എന്നു കരുതപ്പെടുന്ന ഇതിന്റെ വിലയും മറ്റു കൂടുതല്‍ വിവരങ്ങളും അന്ന് അറിയാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot