ക്യാമറയില്‍ അത്ഭുതങ്ങളുമായി ജിയോണി എലൈഫ് E7 ലോഞ്ച് ചെയ്തു

Posted By:

ക്യാമറാ ഫോണുകളുടെ മത്സരത്തിന് പുതിയ വഴിത്തിരിവുമായി ജിയോണിയുടെ എലൈഫ് E7 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. 16 എം.പി. പ്രൈമറി ക്യാമറയും 8 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S800 ചിപ്‌സെറ്റുള്ള ഫോണിനുള്ളത്.

ഇത്തരത്തിലുള്ള ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണാണിതെന്ന് ജിയോണി പ്രസിഡന്റ് വില്ല്യം ലു പറഞ്ഞു. ഫോട്ടോയുടെ റെസല്യൂഷനോ ഇമേജ് ക്വാളിറ്റിയോ കുറയ്ക്കാതെ തന്നെ റേസര്‍ ഷാര്‍പ് ചിത്രങ്ങള്‍ എടുക്കാമെന്നതാണ് പിന്‍ വശത്തെ ക്യാമറയുടെ പ്രത്യേകത.

ഫോണിന്റെ മറ്റു സാങ്കേതികതകള്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ HD IPS ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയും വരവീഴുന്നതു തടയാനുള്ള ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്. 3 ജി, 4 ജി LTE എന്നിങ്ങനെ രണ്ട് വേര്‍ഷനുകളും ഫോണിനുണ്ട്. ക്വാള്‍കോം 2.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 MSM8974 പ്രൊസസറാണ് 3 ജി വേര്‍ഷനില്‍ ഉള്ളത്. 4 ജി LTE വേര്‍ഷനില്‍ 2.5 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ MSM8974AC പ്രൊസസറാണ്. രണ്ടു വേരിയന്റകളിലും ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. ആണ്.

ഇതിനുപുറമെ 2 ജി.ബി. റാമുള്ള 16 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റും 3 ജി.ബി. റാമുള്ള 32 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റും ഫോണിനുണ്ട്. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ LTE/3 ജി, വൈ-ഫൈ, വൈ-ഫൈ ഡയരക്റ്റ്, ബ്ലുടൂത്ത് 4.0, ജി.പി.എസ്., യു.എസ്.ബി., OTG, NFC എന്നിവ സപ്പോര്‍ട് ചെയ്യും. 2500 mAh ബില്‍റ്റ് ഇന്‍ ബാറ്ററിയാണുള്ളത്.

കറുപ്പ്, വെള്ള, നീല, പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 16 ജി.ബി. വേരിയന്റിന് ചൈനയില്‍ 2,699 യുവാന്‍ (27,665 രൂപ) ആണ് വില. 32 ജി.ബി. വേരിയന്റനാകട്ടെ 3199 ചൈനീസ് യുവാന്‍(32,790 രൂപ) വരും. ചൈനയില്‍ ഡിസംബര്‍ 12 മുതല്‍ വില്‍പന ആരംഭിക്കുന്ന ഫോണ്‍ ഇന്ത്യയുള്‍പ്പെടെ ആഗോള തലത്തില്‍ 2014-ലെ ലോഞ്ച് ചെയ്യു.

ജിയോണി എലൈഫ് E7-ന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമെന്നു നോക്കാം.

ക്യാമറയില്‍ അത്ഭുതങ്ങളുമായി ജിയോണി എലൈഫ് E7 ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot