ജിയോണി എലൈഫ് E7, എലൈഫ് E7 മിനി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കുറഞ്ഞ കാലത്തിനിടെ തന്നെ ശക്തമായ സ്വാധീനമുണ്ടാക്കിയ കമ്പനിയാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ജിയോണി. എലൈഫ് E6 എന്ന ഫോണിലൂടെ നിലയുറപ്പിച്ച അവര്‍ പുതിയ രണ്ടു സ്മാര്‍ട്‌ഫോണുകളുമായി ക്രിസ്മസ്- പുതുവത്സര സീസണില്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.

 

ജിയോണി എലൈഫ് E7, എലൈഫ് E7 മിനി എന്നിവയാണ് കമ്പനി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 26,999 രൂപയാണ് എലൈഫ് E7-ന്റെ 16 ജി.ബി വേരിയന്റിന്റെ വില. 18,999 രൂപയോളമായിരിക്കും എലൈഫ് E7 മിനിയുടെ വില എന്നാണ് കരുതുന്നത്.

ജിയോണി എലൈഫ് E7

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ, സ്‌ക്രീനില്‍ വരവീഴാതിരിക്കാനുള്ള ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.2 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ എന്നിവയുള്ള ഫോണ്‍ 16 ജി.ബി./32 ജി.ബി. എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ലഭിക്കും. 32 ജി.ബി. വേരിയന്റില്‍ 3 ജി.ബി. റാമും 16 ജി.ബി. വേരിയന്റില്‍ 2 ജി.ബി. റാമുമാണുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

16 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 8 എം.പി. പ്രൈമറി ക്യാമറ എന്നിവയുള്ള എലൈഫ് E7 വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2500 mAh ആണ് ബാറ്ററി പവര്‍.

16 ജി.ബി. വേരിയന്റിന് 26,999 രുപയും 32 ജി.ബി. വേരിയന്റിന് 29,999 രൂപയുമാണ് വില. അടുത്ത വര്‍ഷം ആദ്യത്തോടെ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

ജിയോണി എലൈഫ് E7 മിനി

പേരുപോലെ എലൈഫ് E7-ന്റെ ചെറിയ പതിപ്പായ എലൈഫ് E7 മിനിക്ക് 720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് ഉള്ളത്. ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 1.7 GHz ഒക്റ്റ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, എഫ്.എം. എന്നി സപ്പോര്‍ട് ചെയ്യും.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഒ.എസ്. 13 എം.പി. പ്രൈമറി ക്യാമറ എന്നിവയുള്ള എലൈഫ് E7 മിനി അടുത്തവര്‍ഷം ആദ്യവാരം സ്‌റ്റോറുകളിലെത്തും.

രണ്ടു ഫോണുകളുടെയും കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ

{photo-feature}

ജിയോണി എലൈഫ് E7 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X