24679 രൂപയ്ക്ക് ജിയോണി എലൈഫ് E7; മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അടുത്തകാലത്തായി ചൈനീസ് കമ്പനികള്‍ ശക്തമായ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒപ്പൊ, ഹുവാവെ, ZTE, ലെനോവൊ എന്നിവയ്‌ക്കൊപ്പം എടുത്തു പറയേണ്ട ഒരു ബ്രാന്‍ഡ് ജിയോണിയാണ്. ഉയര്‍ന്നതും ഇടത്തരം ശ്രേണിയില്‍ പെട്ടതുമായ സ്മാര്‍ട്‌ഫോണുകളുമായി കമ്പനി മികച്ച അഭിപ്രാം ഇതിനോടകം നേടിക്കഴിഞ്ഞു.

ജിയോണി ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് എലൈഫ് സീരീസില്‍ പെട്ട E7 സ്മാര്‍ട്‌ഫോണാണ്. ഇതും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റില്ലാത്ത പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. 24,679 രൂപയ്ാണ് ഫോണിന്റെ വില. നിലവില്‍ ജിയോണി എലൈഫ് E7 ലഭ്യമായ മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുകയാണ്. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

1920-1080 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 5.5 ഇഞ്ച് ഫുള്‍ HD IPS ടച്ച് സ്‌ക്രീന്‍, ഗൊറില്ല ഗ്ലാ്‌സ 3 പ്രൊട്ടക്ഷന്‍, 2.2 Ghz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍ (3 ജി വേരിയന്റിന്), 2.5 Ghz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ (4 ജി വേരിയന്റ്), ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 16 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറ, 8 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 16 ജി.ബി., 32 ജി.ബി എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ പുറത്തിറങ്ങുന്നുണ്ട്.

16 ജി.ബി. വേരിയന്റില്‍ 2 ജി.ബി. റാമും 32 ജി.ബി വേരിയന്റില്‍ 3 ജി.ബി റാമുമാണുള്ളത്. LTE/3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി, OTG, NFC എന്നിവ സപ്പോര്‍ട് ചെയ്യും. 2500 mAh ആണ് ബാറ്ററി. കറുപ്പ്, വെള്ള, നീല, പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot