ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അടുത്തകാലത്തായി ചുവടുറപ്പിച്ച ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് ജിയോണി. എലൈഫ് സീരീസില്‍ പെട്ട E6, E7 സ്മാര്‍ട്‌ഫോണുകളാണ് കമ്പനിക്ക് ഇന്ത്യയില്‍ കൃത്യമായ ഇടം നേടിക്കൊടുത്തത്.
അതിനു പിന്നാലെ കഴിഞ്ഞ ഏപ്രിലില്‍ ജിയോണി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ലോഞ്ച്‌ചെയ്തു. ജിയോണി എലൈഫ് S5.5. 22,999 രൂപയാണ് ഫോണിന്റെ വില. 5.55 mm മാത്രം തിക്‌നസ് ഉള്ള ഫോണ്‍ ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണാണെന്ന അവകാശവാദവുമായാണ് കമ്പനി പുറത്തിറക്കിയത്.
തിക്‌നസ് മാത്രമല്ല, ഭാരവും തീരെ കുറവായ ഫോണ്‍ പക്ഷേ സാങ്കേതികമായി ഏറെ മികച്ചു നില്‍ക്കുന്നുമുണ്ട്. കറുപ്പ്, വെളുപ്പ്, നീല, പിങ്ക്, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാവുന്ന ഫോണ്‍ കഴിഞ്ഞ ഏതാനും ദിവസമായി ഞങ്ങള്‍ ഉപയോഗിച്ചു വരികയായിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെ കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തുകയാണ്. കൂടുതല്‍ അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഡിസൈന്‍
മുകളില്‍ പറഞ്ഞപോലെ സ്ലിം ഡിസൈന്‍ ആണ് എലൈഫ് S5.5-ന് ഉള്ളത്. കൈയില്‍ എടുത്താല്‍ ഭാരം തീരെ അറിയുകയുമില്ല. അതേസമയം വഴുതി വീഴാതിരിക്കാന്‍ പാകത്തില്‍ നല്ല ഗ്രിപ് ആണ് ബോഡിക്കുള്ളത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ ഉള്ളതിനാല്‍ വരവീഴുകയുമില്ല. അലുമിനിയത്തിലാണ് ബോഡി തീര്‍ത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഡിസ്‌പ്ലെ
1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ജിയോണി എലൈഫ് S5.5-ന് ഉള്ളത്. വ്യൂവിംഗ് ആംഗിളും കളറും ഏറെ മികച്ചതാണ്. സാംസങ്ങ് ഗാലക്‌സി എസ് 4 -നോടു കിടപിടിക്കുന്നതാണ് ഈ ഡിസ്‌പ്ലെ

ഹാര്ഡ്വെയര്
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍ ആണ് ഫോണില്‍ ഉള്ളത്. ഒപ്പം 2 ജി.ബി. റാമും. മികച്ച വേഗതയാണ് ഇത് നല്‍കുന്നത്. ഉയര്‍ന്ന സൈസുള്ള ഗെയിമുകള്‍ വരെ തടസമില്ലാതെ പ്ലേ ചെയ്യാന്‍ സാധിക്കും. 16 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി

ഓപ്പറേറ്റിംഗ് സിസ്റ്റവും യൂസര്‍ ഇന്റര്‍ഫേസും
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. നിലവിലെ സാഹചര്യത്തില്‍ ഇത് പഴയതായിതോന്നാമെങ്കിലും മികച്ച യൂസര്‍ ഇന്റര്‍ഫേസാണ് എലൈഫ് S5.5-ന്റേത്.

ക്യാമറ
LED ഫ് ളാഷോടു കൂടിയ 13 എം.പി പ്രൈമറി ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയും ഉണ്ട് ഫോണിന്. ഫ്രണ്ട് ക്യാമറയില്‍ 95 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ് ഉണ്ട്. മികച്ച സെല്‍ഫികള്‍ എടുക്കാന്‍ ഇത് സഹായിക്കും. കൂടാതെ മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങളാണ് രണ്ട് ക്യാമറകളും നല്‍കുന്നത്. റെസല്യൂഷന്‍ ചേഞ്ചര്‍, വൈറ്റ് ബാലന്‍സ് സെറ്റിംഗ്‌സ്, എക്‌സ്‌പോഷന്‍ കോംപന്‍സേഷന്‍ തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.

ബാറ്ററി
ഫോണ്‍ വളരെ കട്ടികുറഞ്ഞതാണെങ്കിലും 2300 mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഉള്ളത്. കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുമെങ്കിലും ഫോണ്‍ ചൂടാവുന്നുണ്ട് എന്നത് ന്യൂനതയാണ്.

സംഗ്രഹം
ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകളും ക്യാമറ ഫീച്ചറുകളും പരിശോധിച്ചാല്‍ 22,999 രൂപയ്ക്ക് ലഭിക്കാവുന്ന മികച്ച സ്മാര്‍ട്‌ഫോണാണെന്ന് നിസംശയം പറയാം. അതേസമയം ചെറിയ ന്യൂനതകള്‍ ഉണ്ട്താനും.
<center><iframe width="100%" height="360" src="//www.youtube.com/embed/S4X5cWjoPhY?feature=player_detailpage" frameborder="0" allowfullscreen></iframe></center>