ജിയോണി എലൈഫ് S5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍; 5 ഫീച്ചറുകള്‍

Posted By:

ഇന്ത്യയില്‍ അതിവേഗം സ്വാധീനമുറപ്പിച്ച ചൈനീസ് കമ്പനിയാണ് ജിയോണി. കുറഞ്ഞ കാലത്തിനിടയ്ക്ക് ഏതാനും മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ ജിയോണി അവതരിപ്പിക്കുകയുണ്ടായി. ആഗോള കമ്പനികളേക്കാള്‍ ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയവയ്ക്കാണ് ജിയോണി വെല്ലുവിളി ഉയര്‍ത്തിയത്.

ഇപ്പോള്‍ കമ്പനിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ എലൈഫ് S5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തി. 21,999 രൂപയാണ് വില. ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണവുമായി വന്ന ഫോണിന് 5 ഇഞ്ച് ഫുള്‍ HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഉള്ളത്. വരവീഴാതിരിക്കാന്‍ സഹായിക്കുന്ന ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്.

1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ജിയോണി എലൈഫ് S5.5 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, A-GPS, യു.എസ്.ബി, OTG തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2300 mAh ആണ് ബാറ്ററി.

ഫോണിന്റെ 5 പ്രധാന ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കട്ടി തീരെ കുറവാണെന്നതാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 5.5 mm മാത്രമാണ് തിക്‌നസ്. ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദമാണ് എന്നതാണ് ഇതിന്റെ ഗുണം.

 

കാഴ്ചയില്‍ മനോഹരമായ രൂപമാണ് ജിയോണി എലൈഫ് S5.5 ന് ഉള്ളത്. എന്നാല്‍ കാണാന്‍ മാത്രമല്ല, ഉറപ്പിന്റെ കാര്യത്തിലും ഫോണ്‍ ഒട്ടും മോശമല്ല. സാധാരണ സ്മാര്‍ട്‌ഫോണുകളില്‍ നിന്നു വ്യത്യസ്തമായി ഫോണിന്റെ ബാക് പാനലിനലും ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുണ്ട്.

 

13 എം.പി. പ്രൈമറി ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 22,000 രൂപ പരിധിയില്‍ ഇത്രയും മികച്ച ക്യാമറയുള്ള ഫോണ്‍ അപൂര്‍വമാണ്. കൂടാതെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ പിന്‍വശത്തെ 13 എം.പി. ക്യാമറയ്ക്ക് കഴിയും.

 

ഗേമിംഗിന് ഏറ്റവും അനുയോജ്യമാണ് എലൈഫ് S5.5. ഫോണിലെ ഒക്റ്റകോര്‍ പ്രൊസസര്‍ മികച്ച വേഗത നല്‍കും. ഫോണ്‍ ഹാംഗ് ആവുകയുമില്ല.

 

ശരാശരി ഫോണുകളിലെല്ലാം ക്വാഡ് കോര്‍ പ്രൊസസര്‍ ആണെന്നിരിക്കേ ജിയോണി എലൈഫ് S5.5 -ല്‍ ഒക്റ്റ കോര്‍ പ്രൊസസറാണ് ഉള്ളത്. ഇത് ഫോണിന്റെ പെര്‍ഫോമന്‍സിനെ ഏറെ സഹായിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot