ജിയോണി എലൈഫ് S5.5; ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോണ്‍ ഇന്ത്യയിലും

Posted By:

അടുത്ത കാലത്തായി ഇന്ത്യയില്‍ കാലുറപ്പിച്ച ചൈനീസ് കമ്പനിയാണ് ജിയോണി. മുന്‍പ് പുറത്തിറങ്ങിയ, കമ്പനിയുടെ എലൈഫ് E6, എലൈഫ് E7 എന്നീ സ്മാര്‍ട്‌ഫോണുകള്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജിയോണി ഏറ്റവും പുതിയ ഫോണായ എലൈഫ് S5.5 -ഉം ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ ഫോണ്‍ എന്നതാണ് എലൈഫ് S5.5-ന്റെ പ്രത്യേകത. 5.5 mm ആണ് തിക്‌നസ്. ഗോവയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു ലോഞ്ചിംഗ്. 22,999 രൂപയാണ് ഫോണിന് വില. ഏപ്രില്‍ 27 മുതല്‍ എല്ലാ ഓണ്‍ലൈന്‍-റീടെയ്ല്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.

ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചാണ് ജിയോണി എലൈഫ് S5.5 ഔദ്യോഗികമായി അവതരിപ്പിച്ചത്. ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ പരിശോധിക്കാം.

5 ഇഞ്ച് ഫുള്‍ HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഗോറില ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പ. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 2300 mAh ബാറ്ററിയാണ് ഉള്ളത്.

3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, A-GPS, USBK OTG തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. ഇനി ഫോണിന്റെ ആറ് പ്രധാന സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഗ്ലാസും മെറ്റലും ഉപയോഗിച്ചാണ് ജിയോണി എലൈഫ് S5.5 നിര്‍മിച്ചിരിക്കുന്നത്. അതിമനോഹരമായ ഡിസൈന്‍ ആണ് ഫോണിന്റേത്. മാത്രമല്ല, അടുത്തിടെ ഇറങ്ങിയ സാംസങ്ങ് ഗാലക്‌സ S5-നേക്കാള്‍ 50 ശതമാനം കട്ടി കുറവാണ്.

 

 

#2

5 ഇഞ്ച് സൂപ്പര്‍ AMOLED ഫുള്‍ HD 1080 പിക്‌സല്‍ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. മികച്ച വ്യൂവിംഗ് ആംഗിള്‍ ആണ് പ്രധാന സവിശേഷത.

 

 

#3

മികച്ച വേഗത ഉറപ്പാക്കുന്ന പ്രൊസസറാണ് ജിയോണി എലൈഫ് S5.5 -ല്‍ ഉളളത്. 1.7 GHz ഒക്റ്റകോര്‍ മീഡിയടെക് പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാന്‍ കഴിയില്ല) എന്നിവയാണ് എലൈഫ് S5.5 -ന്റെ ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച പ്രത്യേകതകള്‍.

 

 

#4

ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ്, ഫേസ് ട്രാക്കിംഗ് എന്നിവയുള്ള 13 എം.പി. ക്യാമറയാണ് ഫോണിന്റെ പിന്‍വശത്ത് ഉള്ളത്. 5 എം.പി ഫ്രണ്ട് ക്യാമറയുമുണ്ട്.

 

#5

വിലതന്നെയാണ് ജിയോണി എലൈഫ് S5.5 സ്മാര്‍ട്‌ഫോണിന്റെ പ്രധാന പ്രത്യേകത. സാങ്കേതികപരമായി മികച്ചു നില്‍ക്കുന്ന ഫോണിന് 22,999 രൂപ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ജിയോണി എലൈഫ് S5.5 - മറ്റു മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് ശക്തമായ വെല്ലുവിളി ആയിരിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot