നവംബര്‍ 26ന് ജിയോണി F6 എത്തുന്നു!

Written By:

നേരത്തെ പറഞ്ഞിരുന്നു ജിയോണി എട്ട്, ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കും എന്ന്. അതില്‍ ഒരു സ്മാര്‍ട്ട്‌ഫോണായ ജിയോണി എഫ്6 നവംബര്‍ 26ന് അവതരിപ്പിക്കും. കഴിഞ്ഞ മാസം അവസാനം ഈ ഫോണ്‍ എത്തുമെന്ന് TENAAയില്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു കൂടാതെ ജിയോണി F6 ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ സൈറ്റിലും കാണാം.

ഓപ്പോ എഫ് 5: 20എംപി ക്യാമറ, മത്സരിക്കാന്‍ ഈ കിടിലന്‍ സെല്‍ഫി ഫോണുകള്‍!

നവംബര്‍ 26ന് ജിയോണി F6 എത്തുന്നു!

എന്നാല്‍ ജിയോണി F6, F6L എന്നീ ഫോണുകള്‍ തമ്മില്‍ പ്രധാന വ്യത്യാസങ്ങള്‍ ഒന്നു തന്നെ ഇല്ല. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ജിയോണി F5 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണ് എഫ്6. ഫോണിനെ കുറിച്ച് ലിസ്റ്റ് ചെയ്ത ഡിസ്‌പ്ലേ സവിശേഷത ഇങ്ങനെയാണ്, ഫുള്‍ സ്‌ക്രീന്‍ ഡിസൈനില്‍ ഒരു മിനിമല്‍ ബിസിലെസ് ഡിസ്‌പ്ലേയാണ് കാണിക്കുന്നത്.

5.7 ഇഞ്ച് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ എച്ച്ഡി റിസൊല്യൂഷന്‍ എന്നിവായാണ് ജിയോണി എഫ്6നെ കുറിച്ച് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.കൂടാതെ 1.4 GHz പ്രോസസര്‍ ആണ് ജിയോണി F6ന് ശക്തി നല്‍കുന്നത്. എന്നാല്‍ ഫോണ്‍ ചിപ്‌സെറ്റിനെ കുറിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 3ജിബി/4ജിബി റാം ആയിരിക്കും ജിയോണി എഫ്6ന്. ഈ രണ്ടു വേരിയന്റുകള്‍ക്കും 32ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. 13എംപി പ്രധാന സെന്‍സറും 2എംപി സെക്കന്‍ഡറി സെന്‍സറുമാണ്. 8എംപി സെല്‍ഫി ക്യാമറയും ഉണ്ട്.

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഇൗൈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 2,970എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍. കറുപ്പ്, നീല, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.

English summary
The Gionee F6L had appeared on TENAA at the end of last month and now the F6 has been spotted on the Chinese certification site.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot