ജിയോണി G പാഡ് G3 ലോഞ്ച് ചെയ്തു; വില 9999 രൂപ; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വാധീനമുറപ്പിച്ച ശെചനീസ് കമ്പനികളില്‍ ഒന്നാണ് ജിയോണി. ഇടത്തരം ശ്രേണിയില്‍ പെട്ട എലൈഫ് E6 എന്ന സ്മാര്‍ട്‌ഫോണുമായാണ് കമ്പനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലേക്ക് ഇറങ്ങിയത്.

ഇപ്പോള്‍ എലൈഫ് E6-നു പിന്നാലെ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ജിയോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. ജി പാഡ് G3. ഉയര്‍ന്ന ഫോണുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളുള്ള ബഡ്ജറ്റ് സ്മാര്‍ട്‌ഫോണിന് 9,999 രൂപയാണ് വില.

5.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണിന് 854-480 പിക്‌സല്‍ റെസല്യൂഷനാണ് ഉള്ളത്. 1.2 GHz ക്വാഡ്‌കോര്‍ മീഡിയടെക് MT6589 പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, 5 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 0.3 എം.പി. സെക്കന്‍ഡറി ക്യാമറ, ഡ്യുവല്‍ സിം, ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്. സപ്പോര്‍ട്‌ചെയ്യും.

ജിയോണി ജി പാഡ് G3 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

2,250 mAh ബാറ്ററി പവറുള്ള ജിപാഡ് G3 കറുപ്പ് വെളുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. ലെനോവൊ K900, ഹുവാവെ അസന്‍ഡ് മേറ്റ്, സാംസങ്ങ് ഗാലക്‌സി മെഗാ 5.8 എന്നിവയുമായാണ് ജി പാഡ് G3 -ക്ക് മത്സരിക്കേണ്ടി വരിക.

ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജിയോണി ജി പാഡ് G3 ലഭ്യമാകുന്ന മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ െകാടുക്കുന്നു.

ജിയോണി G പാഡ് G3 ലോഞ്ച് ചെയ്തു; വില 9999 രൂപ; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot