4,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി കെ 3 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഏറ്റവും പുതിയ സ്മാർട്ഫോണായ ജിയോണി കെ 3 പ്രോ ചൈനയിൽ അവതരിപ്പിച്ചു. ജിയോണിക്ക് 2018 ൽ വിപണിയിൽ ഇടിവ് സംഭവിച്ചെങ്കിലും പിന്നീട് കുറച്ച് പുതിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് വാച്ചുകളും അവതരിപ്പിച്ച് കഴിഞ്ഞ വർഷം വിപണിയിലേക്ക് മടങ്ങിയെത്തി. ഈ പുതിയ ജിയോണി കെ 3 പ്രോയുടെ ലോഞ്ച് സൂചിപ്പിക്കുന്നത് കമ്പനി ഇതുവരെ ബിസിനസ്സ് പൂർണ്ണമായും നിർത്തലാക്കുന്നില്ല എന്നാണ്. ഡേറ്റഡ് ആൻഡ്രോയിഡ് 9 പൈയിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിന് പുറകിലായി ഫിംഗർപ്രിൻറ് സ്കാനർ വരുന്നു. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ് ഇതിലുള്ളത്.

ജിയോണി കെ 3 പ്രോ: വില, വിൽപ്പന
ജിയോണി കെ 3 പ്രോയ്ക്ക് 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് സിഎൻവൈ 699 (ഏകദേശം 7,500 രൂപ), ചൈനയിലെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 799 (ഏകദേശം 8,600 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഈ ഫോൺ ഇതിനകം ജെഡി ഡോട്ട് കോം വഴി വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ഇത് ജേഡ് ഗ്രീൻ, പേൾ വൈറ്റ് എന്നി കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന്റെ അന്താരാഷ്ട്ര ലോഞ്ചിനെ കുറിച്ച് നിലവിൽ ഒരു വ്യക്തതയുമില്ല.

ജിയോണി കെ 3 പ്രോ: സവിശേഷതകൾ
ജിയോണി കെ 3 പ്രോ ഡ്യുവൽ സിം കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ആൻഡ്രോയിഡ് 9 പൈയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. 19: 9 ആസ്പെക്ടറ്റ് റേഷിയോ, 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 234 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവയുള്ള 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ 12 എൻഎം അടിസ്ഥാനമാക്കിയുള്ള 2 ജിഗാഹെർട്സ് മീഡിയടെക് ഹെലിയോ പി 60 (എംടി 6771) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ജിയോണി കെ 3 പ്രോയ്ക്ക് 16 മെഗാപിക്സൽ എഫ് / 2.0 പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മറ്റ് രണ്ട് ക്യാമറകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എഫ് / 2.0 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഫോണിലുണ്ട്. പിൻ പാനലിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

ഈ ഹാൻഡ്‌സെറ്റിന് 4,000 എംഎഎച്ച് ബാറ്ററി വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. ജിയോണി കെ 3 പ്രോയ്ക്ക് 205 ഗ്രാമാണ് ഭാരം വരുന്നത്.


Click it and Unblock the Notifications








