ലോകത്തെ ഏറ്റവും മെലിഞ്ഞ ഫോണ്‍ ജിയോണി പുറത്തിറക്കി

Posted By:

ലോകത്തെ ഏറ്റവും മെലിഞ്ഞ ഫോണ്‍ എന്ന വിശേഷണവുമായി ജിയോണി എലൈഫ് S 5.5 പുറത്തിറങ്ങി. 5.5 mm ആണ് ഫോണിന്റെ തിക്‌നെസ്. 5.75 mm തികനസ് ഉണ്ടായിരുന്ന വിവോ എക്‌സ് 3-യെയാണ് ജിയോണി കടത്തിവെട്ടിയിരിക്കുന്നത്.

മെലിഞ്ഞത് എന്നതിനൊപ്പം ഉയര്‍ന്ന ബാറ്ററി ലൈഫ് ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 2300 mAh ബാറ്ററി ഒറ്റ ചാര്‍ജില്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ സഹായിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകത്തെ ഏറ്റവും മെലിഞ്ഞ ഫോണ്‍ ജിയോണി പുറത്തിറക്കി

ജിയോണി എലൈഫ് S5.5-ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള അമിഗൊ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

നിലവില്‍ ചൈനയില്‍ ലോഞ്ച് ചെയ്ത ഫോണ്‍ അടുത്തമാസത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് കരുതുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot