5000 എംഎഎച്ചിന്റെ ബാറ്ററി അതായത് 32 മണിക്കൂറിന്റെ ബാക്ക്അപ്പ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇതാ...!

ജിയോണി വീണ്ടും വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടത് അത്യാവശ്യമുളളവര്‍ക്കായി ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. ജിയോണിയില്‍ മാരത്തോണ്‍ എം 3-ല്‍ 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇത് ഒരു തവണ പൂര്‍ണ്ണ ചാര്‍ജ് ചെയ്താല്‍ 32.8 മണിക്കൂറിന്റെ സ്റ്റാന്‍ഡ്‌ബൈ ടൈമ്മും 51 മണിക്കൂറിന്റെ ടോക്ക് ടൈമ്മും നല്‍കുന്നു. ഇതുകൂടാതെ ഒട്ടിജി കേബിള്‍ പിന്തുണയും നല്‍കിയിരിക്കുന്നു, അതായത് ഫോണിനെ നിങ്ങള്‍ക്ക് പവര്‍ ബാങ്കായും ഉപയോഗിക്കാവുന്നതാണ്, ഇതുകൊണ്ട് എംപി 3 പ്ലയറും, ഡിജിറ്റല്‍ ക്യാമറയും, മറ്റ് ചെറിയ ഡിവൈസുകളും ചാര്‍ജ് ചെയ്യാവുന്നതാണ്.

എംഐ3-ല്‍ നല്‍കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍ എടുത്താല്‍ 5 ഇഞ്ചിന്റെ സ്‌ക്രീനില്‍ 1280 X 720 പിക്‌സല്‍ റെസലൂഷന്‍ പിന്തുണയാണുളളത്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന മാരത്തോണ്‍ എം 3-ല്‍ 1.3 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സറാണ് ഉളളത്. ക്യാമറയുടെ ക്ാര്യമെടുത്താല്‍ 8 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറ ലിഡ് ഫ്‌ളാഷോട് കൂടിയാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷത ഒട്ടിജി പിന്തുണയാണ്, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് മറ്റ് സ്മാര്‍ട്ട്‌ഫോണും വളരെ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 12,999 രൂപയാണ് ഇതിന്റെ ഇന്‍ഡ്യന്‍ വിപണിയിലെ വില.

വായിക്കുക: എക്‌സ്പീരിയ സീ3 കോമ്പാക്ട് മികച്ച മിനി ഫല്‍ഗ്ഷിപ്പ് ആകാനുളള 10 കാരണങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മാരത്തോണ്‍ എം3-ല്‍ 5 ഇഞ്ചിന്റെ വലിയ സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു, ഇത് 1280 X 720 പിക്‌സല്‍ പിന്തുണയാണ് നല്‍കുന്നത്. അതായത് നിങ്ങള്‍ വീഡിയോയോ, സിനിമകളോ കാണുന്ന സമയത്ത് ഇത് വലിയ വ്യൂ നല്‍കുന്നു.

2

മാരത്തോണ്‍ എംഐ 3-ല്‍ 1.3 ഗിഗാഹെര്‍ട്ട്‌സിന്റെ ക്വാഡ് കോര്‍ പ്രൊസസ്സറും 1 ജിബി റാമ്മും നല്‍കിയിരിക്കുന്നു. മള്‍ട്ടിടാസ്‌ക്കിംഗ് ഉപയോഗത്തില്‍ ഇത് കുറഞ്ഞ പവര്‍ മാത്രമാണ് വലിച്ചെടുക്കുക.

3

ഫോണില്‍ ഒട്ടിജി കേബിളിന്റെ പിന്തുണയുടെ മറ്റ് ചെറിയ ഡിവൈസുകളേയും, മറ്റൊരു സ്മാര്‍ട്ട്‌ഫോണിനേയും കണക്ട് ചെയ്യാവുന്നതാണ്.

4

ഫോണിന്റെ ഇന്റേണല്‍ മെമ്മറി 8 ജിബിയാണ്, ഇതിനെ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിന്റെ സഹായത്തോടെ 32 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot