ജിയോണി മാക്സ് ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഒരു വർഷത്തിന് ശേഷം രാജ്യത്ത് മടങ്ങിയെത്തിയതിന്റെ ഒരു തെളിവയാണ് ജിയോണി തങ്ങളുടെ പുതിയ സ്മാർട്ഫോണായ ജിയോണി മാക്സ് അവതരിപ്പിച്ചത്. ജിയോണി മാക്സ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഒക്ടാകോർ പ്രോസസർ, ഡ്യുവൽ റിയർ ക്യാമറകൾ, എൻട്രി ലെവൽ വിലയിൽ വരുന്ന ഒരു വലിയ ബാറ്ററി എന്നിവയുമായാണ് ജിയോണി മാക്‌സ് അവതരിപ്പിച്ചത്. ഈ ഹാൻഡ്‌സെറ്റ് മൂന്ന് കളർ ഓപ്ഷനുകൾക്കൊപ്പം സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും വരുന്നു. താരതമ്യേന കട്ടിയുള്ള ബെസലുകളാണ് ജിയോണി മാക്‌സിന്റെ ഒരു സവിശേഷത, സെൽഫി ക്യാമറയ്‌ക്കായി മുൻവശത്ത് യു-ആകൃതിയിലുള്ള ഒരു ചെറിയ നോച്ചും വരുന്നു.

 

ഇന്ത്യയിലെ ജിയോണി മാക്സ് വില, ലഭ്യത

ഇന്ത്യയിലെ ജിയോണി മാക്സ് വില, ലഭ്യത

2 ജിബി റാമും 32 ജിബി സ്റ്റോറേജുമായി വരുന്ന ജിയോണി മാക്‌സിൻറെ വില 5,999 രൂപയാണ്. ബ്ലാക്ക്, റെഡ്, റോയൽ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വരുന്നത്. ഓഗസ്റ്റ് 31 മുതൽ ജിയോണി മാക്സ് ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. ഈ ബജറ്റ് സ്മാർട്ഫോൺ നിങ്ങൾക്ക് ഫ്ലിപ്കാർട്ട് വഴി സ്വന്തമാക്കാവുന്നതാണ്.

8,999 രൂപയ്ക്ക് റിയൽമി C12 സ്മാർട്ട്ഫോൺ സ്വന്തമാക്കാം; ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക്8,999 രൂപയ്ക്ക് റിയൽമി C12 സ്മാർട്ട്ഫോൺ സ്വന്തമാക്കാം; ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക്

ജിയോണി മാക്സ് സവിശേഷതകൾ
 

ജിയോണി മാക്സ് സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) ജിയോണി മാക്സ് ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്നു. 6.1 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡിസ്‌പ്ലേ, 2.5 ഡി വളഞ്ഞ ഗ്ലാസ് സ്‌ക്രീൻ പ്രൊട്ടക്ഷൻ എന്നിവ ഈ ഫോണിൽ വരുന്നു. 2 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ യൂണിസോക്ക് 9863 എ SoC ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. ഫോട്ടോകളും വീഡിയോകളും പകർത്തുവാൻ ജിയോണി മാക്‌സിന് പിന്നിൽ രണ്ട് ക്യാമറകളും മുൻവശത്തായി ഒരു ക്യാമറയും വരുന്നു. റിയർ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത്, നിങ്ങൾക്ക് 5 മെഗാപിക്സൽ സെൽഫി ഷൂട്ടർ ലഭിക്കും.

, ജിയോണി മാക്സ് ഫ്ലിപ്പ്കാർട്ടിൽ

മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) വികസിപ്പിക്കാവുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ജിയോണി മാക്‌സിനുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഇത് റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നു. ജിയോണി മാക്സിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ് ചെയ്യുന്നതിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ബോർഡിലെ സെൻസറുകളിൽ പ്രോക്‌സിമിറ്റി സെൻസറുകളും ജി സെൻസറും വരുന്നു. ജിയോണി മാക്സ് 148x70.9x10.75 എംഎം അളവുകളുള്ള ജിയോണി മാക്സിന് 185 ഗ്രാമാണ് ഭാരം വരുന്നത്.

ജിയോണി മാക്സ് ഹാൻഡ്സെറ്റ്

ഷവോമി, ഓപ്പോ, റിയൽമി, വിവോ തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ വരവിന് മുൻപ് ബജറ്റ് വില പട്ടികയിൽ വരുന്ന ഒരു പ്രധാന ബ്രാൻഡാണ് ജിയോണി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിപണിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു ജിയോണി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ജിയോണി എഫ്9 പ്ലസാണ് ജിയോണി അവസാനമായി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ. ബജറ്റ് സ്മാർട്ഫോൺ ശ്രേണിയിലേക്കുള്ള ജിയോണിയുടെ ഈ വരവ് ഭാവിയിൽ ഇനിയും പുതിയ സ്മാർട്ഫോണുകൾ അവതരിപ്പിക്കാനുള്ള ഒരു നീക്കമായി കരുതാം.

Best Mobiles in India

English summary
Gionee Max smartphone was launched in India, marking the brand's return to the country after roughly a year. The Gionee Max comes at an entry-level price with an octa-core processor, dual rear cameras and a large battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X