ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ജിയോണി

Posted By:

ഏതാനും മാസം മുമ്പാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതക്കളായ ജിയോണി ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണവുമായി എലൈഫ് എസ് 5.5 പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയെഴുതാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ 5 mm തിക്‌നസ് ഉള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ജിയോണി. നേരത്തെ ഇറങ്ങിയ എലൈഫ് S 5.5 -ന് 5.5 mm ആയിരുന്നു തിക്‌നസ്.

ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ജിയോണി

ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയില്‍ 5mm തികനസ് ഉള്ള സ്മാര്‍ട്‌ഫോണ്‍ ജിയോണി ഫയല്‍ ചെയ്തിട്ടുണ്ട്. GN9005 എന്ന കോഡ്‌നേം ഉള്ള ഫോണാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 94.6 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.

4.8 ഇഞ്ച് സ്‌ക്രീന്‍, 720-1280 പിക്‌സല്‍ റെസല്യൂഷന്‍ ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 2050 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. 4 ജി സപ്പോര്‍ട്ടും ഉണ്ടായിരിക്കും.

English summary
Gionee to launch thinnest-ever smartphone, Gionee to Lunch Thinnest ever Smartphone in the world, Gionee's new Phone will be 5mm thick, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot