ഡുവല്‍ ഡിസ്‌പ്ലേയുമായി ഒരു ഫോണ്‍....!

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍ ഇറക്കിയവരാണ് ജിയോണി എന്ന ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കള്‍. ഇപ്പോള്‍ ഇതാ ഒരു സ്മാര്‍ട്ട് ഫോണില്‍ രണ്ട് ഡിസ്‌പ്ലേയുമായി ജിയോണി എത്തുന്നു.

ജിയോണി ഡബ്ല്യൂ 900 എന്നാണ് ഫോണിന്റെ പേര്. ഇതില്‍ രണ്ട് ഡിസ്‌പ്ലേയും 1080 പിക്‌സലാണ്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ആണ് ഇതിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 172 ഗ്രാമാണ് ഇതിന്റെ ഭാരം.

ഡുവല്‍ ഡിസ്‌പ്ലേയുമായി ഒരു ഫോണ്‍....!

ക്വാഡ് കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രോസസ്സറാണ് ഇതിനുള്ളത്. 4ജിയിലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 13 എംപിയാണ് ക്യാമറ. 5 എംപിയുടേതാണ് മുന്‍ക്യാമറ.

2ജിബിയാണ് റാം ശേഷി. എന്നാല്‍ രണ്ട് ഡിസ്‌പ്ലേയും 2050 എംഎഎച്ച് ബാറ്ററിയില്‍ നിന്നാണ് ഊര്‍ജ്ജം വലിച്ചെടുക്കുന്നത്. വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ആദ്യഘട്ടത്തില്‍ ചൈനയില്‍ മാത്രമാണ് ഫോണ്‍ ലഭിക്കുക. ഫോണിനെക്കുറിച്ച് കൂടുതലറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

English summary
Gionee W900 is a flip phone carrying two 1080p displays.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot