ഗിസ്‌ബോട്ട് സമ്മാനം: 25 വണ്‍പ്ലസ് 2 ഇന്‍വൈറ്റ് കാര്‍ഡുകള്‍ നേടൂ..!

വണ്‍പ്ലസ് 2 ഇന്‍വൈറ്റ് കാര്‍ഡുകള്‍ കിട്ടാന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍? 25 ഇന്‍വൈറ്റ് കാര്‍ഡുകളാണ് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

റാഫെല്‍കോപ്റ്റര്‍ വഴി ഗിസ്‌ബോട്ട് ഗിവ്എവേ-യില്‍ പങ്കെടുക്കുക മാത്രമാണ് ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്.

വണ്‍പ്ലസ് വണ്ണില്‍ നിന്നുളള ഈ മനോഹരമായ ഫോണ്‍ സ്വന്തമാക്കാനുളള ഈ ഇന്‍വൈറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുന്നതിനായി താഴെ പറയുന്ന സ്റ്റൈപ്പുകള്‍ പിന്തുടരുക.

a Rafflecopter giveaway

എങ്ങനെയാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്?

സ്‌റ്റെപ് 1: നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ചോ, ഫേസ്ബുക്ക് ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക.
സ്‌റ്റെപ് 2: കൂടുതല്‍ സ്‌കോറുകള്‍ ലഭിക്കുന്നതിനായി മുകളില്‍ കൊടുത്തിരിക്കുന്ന റാഫല്‍കോപ്റ്റര്‍ വിഡ്ജറ്റിലെ എല്ലാ സ്‌റ്റെപുകളും പിന്തുടരുക.
സ്‌റ്റെപ് 3: ഗിസ്‌ബോട്ട്, വണ്‍പ്ലസ് ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പിന്തുടരുക.

സ്‌റ്റെപ് 4: 'ഈ മത്സരം' ട്വിറ്റര്‍, ഫേസ്ബുക്ക്, ഇമെയില്‍ എന്നിവയിലൂടെ ഷയര്‍ ചെയ്ത് ബോണസ് എന്‍ട്രികളും സ്‌കോറുകളും നേടുക.

വണ്‍പ്ലസ് 2-ന്റെ പ്രധാന സവിശേഷതകള്‍

വണ്‍പ്ലസ് 2 5.5ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ, അഡ്രിനൊ 330 ജിപിയു ഉളള സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍, എല്‍പിഡിഡിആര്‍4-ന്റെ 4ജിബി റാം, 13 എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, 3300എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍. ആമസോണില്‍ ഫോണ്‍ 24,999 രൂപയ്ക്ക് ലഭ്യമാണ്.


ഗിസ്‌ബോട്ട് ഗിവ്എവേ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍

വിജയികളെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ: മുകളില്‍ കൊടുത്തിരിക്കുന്ന റാഫിള്‍ കോപ്റ്റര്‍ വിഡ്ജറ്റ്‌സിന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ തെരഞ്ഞെടുക്കുന്നത്. വിജയിക്കുന്ന ഓരോ ആള്‍ക്കും ഓരോ ഇന്‍വൈറ്റ് കാര്‍ഡാണ് ലഭിക്കുക. ഇത്തരത്തില്‍ 25 വിജയികളാണ് ഉണ്ടാകുക. സോഷ്യല്‍ മീഡിയ പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ കൂടുതലായി നടത്തുന്നവര്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കുകയും വിജയിക്കാനുള്ള സാധ്യത കുടുതലുമാണ്. വ്യാജ ഇമെയില്‍ ഐഡികള്‍ പരിഗണിക്കില്ല. ശരിയായ ഇ മെയില്‍ വിലാസംതന്നെ നല്‍കണം.

അധിക പോയിന്റുകള്‍: ഗിസ്‌ബോട്ട്, വണ്‍പ്ലസ് എന്നിവയുടെ ഫേസ്ബുക്, ട്വിറ്റര്‍ പേജുകള്‍ ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം. ഇത് 10 അധിക പോയിന്റുകള്‍ നിങ്ങള്‍ക്ക് നല്‍കും. #GizbotGiveaway എന്നതാണ് ഹാഷ് ടാഗ്.

വിജയിച്ചാല്‍..: വിജയിക്കുന്ന ആളെ ഇ മെയില്‍ വഴിയാണ് അക്കാര്യം അറിയിക്കുന്നത്. മെയില്‍ ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്ത പക്ഷം മറ്റൊരു വിജയിയെ തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന ഇ മെയില്‍ അക്കൗണ്ടില്‍ നിങ്ങളുടെ പേര് നിര്‍ബന്ധമായും ഇണ്ടായിരിക്കണം.

അടുത്ത 7 ദിവസങ്ങള്‍ നിങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

സമ്മാനമായി ലഭിക്കുന്ന ഫോണിന്റെ എക്‌സ്‌ചേഞ്ച്, വാരന്റി, കസ്റ്റമര്‍ സര്‍വീസ് എന്നിവ സംബന്ധിച്ച് ഗിസ്‌ബോട്ടിനോ വണ്‍പ്ലസ് വണ്ണിനോ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

Read more about:
English summary
GizBot Giveaway: We’re Are Giving Away 25 OnePlus 2 Invite.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot