ഗിസ്ബോട്ട് ഗിവ്എവെ: 'മോട്ടോ എക്സ് പ്ലേ' സൗജന്യമായി നേടൂ

Written By:

എല്ലാ ഗിസ്ബോട്ട് വായനക്കാര്‍ക്കും ഒരു സുവര്‍ണ്ണവസരം, പുതിയ ഗിവ്എവെയിലൂടെ ഗിസ്ബോട്ട് നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണാണ് സമ്മാനമായി നല്‍കുന്നത്. ഗിസ്ബോട്ടിന്‍റെ #GizbotGiveaway മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഒരു ഭാഗ്യശാലിക്ക് മോട്ടോ എക്സ് പ്ലേയാണ് സമ്മാനമായി ലഭിക്കുന്നത്. മോട്ടോറോള ഇന്ത്യയാണിത് സ്പോണ്‍സര്‍ ചെയ്യുന്നത്.

ഗിസ്ബോട്ട് ഗിവ്എവെ: 'മോട്ടോ എക്സ് പ്ലേ' സൗജന്യമായി നേടൂ

ഇനി വൈകേണ്ട, ഉടന്‍തന്നെ മത്സരത്തില്‍ പങ്കെടുക്കൂ.


എങ്ങനെ പങ്കെടുക്കാം?

സ്റ്റെപ്പ് 1: നിങ്ങളുടെ ഫേസ്ബുക്ക്/ഇമെയില്‍ ഐഡി വച്ച് ലോഗിന്‍ ചെയ്യുക.

സ്റ്റെപ്പ് 2: കൂടുതല്‍ പോയിന്‍റുകള്‍ കിട്ടാന്‍ റാഫിള്‍കോപ്റ്റര്‍ വിഡ്ജെറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങുക.

സ്റ്റെപ്പ് 3: ഗിസ്ബോട്ടിന്‍റെയും മോട്ടോറോള ഇന്ത്യയുടെയും പേജുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഫോളോ ചെയ്യുക.

സ്റ്റെപ്പ് 4: ഈ ഗിവ്എവെയുടെ ലിങ്ക് ഫേസ്ബുക്കിലും ട്വിറ്ററിലും ഇമെയിലിലൂടെയും മറ്റും ഷെയര്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ പോയിറ്റുകള്‍ കരസ്ഥമാക്കാവുന്നതാണ്.

മോട്ടോ എക്സ് പ്ലേയുടെ സവിശേഷതകള്‍

5.5ഇഞ്ച്‌ എഫ്-എച്ച്ഡി ഡിസ്പ്ലേയില്‍ 541പിക്സല്‍ ഡെന്‍സിറ്റിയുമായാണ് ഇതിലുള്ളത്. സ്നാപ്പ്ഡ്രാഗണ്‍615 ഒക്റ്റാകോര്‍ പ്രോസ്സസറിനൊപ്പം അഡ്രീനോ 405 ജിപിയുവും 2ജിബി റാമുമാണ് മോട്ടോ എക്സ്‌ പ്ലേയ്ക്ക് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് ലോലിപോപ്പാണ് ഓപ്പറേറ്റിങ് സിസ്റ്റം.

ഡ്യുവല്‍ എല്‍ഇഡി സി.സി.റ്റി ഫ്ലാഷ്, എഫ്/2.0 അപ്പര്‍ച്ചറൊക്കെയുള്ള 21മെഗാപിക്സല്‍ പിന്‍ക്യാമറയില്‍ ബര്‍സ്റ്റ് മോഡ്, നൈറ്റ് മോഡ്, ഫേസ് ഡിറ്റക്ഷന്‍(പി.ഡി.എ.എഫ്), ക്യുക്ക് ക്യാപ്ച്ചര്‍, എച്ച്ഡി.ആര്‍ വീഡിയോ സപ്പോര്‍ട്ടുമുണ്ട്. 5എംപി മുന്‍ക്യാമറയുമുണ്ട്.

16ജിബി/32ജിബി എന്നീ സ്റ്റോറേജ് മോഡലുകളാണ് വിപണിയിലുള്ളത്. വാട്ടര്‍ റിപ്പല്ലന്റ്റ് കോട്ടിംഗിന് പുറമേയിതില്‍ മോട്ടോ വോയിസ്, മോട്ടോ ഡിസ്പ്ലേ, മോട്ടോ അസിസ്റ്റ്, മോട്ടോ ആക്ഷന്‍സ് എന്നീ സവിശേഷതകളുമുണ്ട്. ഫ്ലിപ്പ്ക്കാര്‍ട്ടില്‍ 18,499രൂപയാണ് ഈ സ്മാര്‍ട്ട്ഫോണിന്‍റെ വില.

a Rafflecopter giveaway


ഗിസ്ബോട്ട് ഗിവ്എവെയുടെ നിയമങ്ങള്‍

വിജയി: ഈ മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് മോട്ടോ എക്സ് പ്ലേ സമ്മാനമായി ലഭിക്കും. വിജയിയെ പോയിന്‍റുകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. ഫേക്ക് ഐഡികള്‍ സ്വീകരിക്കുന്നതല്ല. കൂടാതെ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

തീര്‍ച്ചയായും ചെയ്യേണ്ടത്: നിങ്ങള്‍ ഗിസ്ബോട്ടിന്‍റെയും മോട്ടോറോള ഇന്ത്യയുടെയും പേജുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ലൈക്‌ ചെയ്യുന്നതിലൂടെ 10പോയിറ്റുകള്‍ ലഭിക്കുന്നതാണ്. #GizbotGiveaway എന്ന ഹാഷ്ടാഗ് ഉള്‍പെടുത്താന്‍ മറക്കാതിരിക്കുക.

മത്സരഫലം: വിജയിയെ ഇമെയിലൂടെയായിരിക്കും അറിയിക്കുക. 7 ദിവസത്തിനുള്ളില്‍ നിങ്ങള്‍ മറുപടി അയക്കാത്തപക്ഷം അടുത്ത വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും. പങ്കെടുക്കുന്ന അക്കൗണ്ടില്‍ നിങ്ങളുടെ ശരിയായ പേരും വിവരങ്ങളുമാണെന്ന് ഉറപ്പ് വരുത്തുക.

പ്രൊമോഷണല്‍ ഗിവ്എവെ‍: വാറണ്ടിയുടെയും കസ്റ്റമര്‍ സര്‍വീസുമായ് ഗിസ്ബോട്ടിനും മോട്ടോറോള ഇന്ത്യയ്ക്കും' ഒരു ബന്ധവുമില്ല. പ്രൊമോഷണല്‍ ഓഫറിന്‍റെ ഭാഗമായ് നടത്തുന്ന മത്സരമായതിനാല്‍ എക്സ്ചേഞ്ച് ലഭ്യമല്ല. മത്സരം 2015 ഡിസംബര്‍ 3വരെ മാത്രം.

English summary
Win a new smartphone simply by participating in Gizbot Giveaway. Read more in Malayalam Gizbot.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot