ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...

|

ദിവസങ്ങൾക്ക് മുമ്പാണ് ഐഫോൺ 14, ഐഫോൺ 14 പ്രോ സീരീസ് മോഡലുകൾ ആഗോള തലത്തിൽ ലോഞ്ച് ആയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഡിവൈസിന്റെ പ്രീ ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ നിന്നും അൺലോക്ക് ചെയ്ത ഐഫോണുകൾ ഇന്ത്യയിലേക്ക് ഇംപോർട്ട് ചെയ്യുന്ന ഒരു ട്രെൻഡ് പൊതുവേ കാണാറുണ്ട്. ഇന്ത്യയിൽ ലഭ്യമാകുന്ന ഐഫോണുകളെക്കാൾ കുറഞ്ഞ നിരക്കിൽ അൺലോക്ക് ചെയ്ത ഡിവൈസുകൾ സ്വന്തമാക്കാമെന്നാണ് പൊതുധാരണ.

ഐഫോൺ

ഐഫോൺ 14 മോഡലിന്റെ കാര്യം തന്നെ നോക്കാം. ഐഫോൺ 14ന് ഇന്ത്യയിൽ 79,900 രൂപ മുതലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്. അതേ സമയം അമേരിക്കൻ വിപണിയിൽ അൺലോക്ക് ചെയ്ത മോഡലിന് 829 ഡോളർ ആണ് എക്സ് ഷോറൂം വില. ഇത് കേൾക്കിമ്പോൾ യുഎസിൽ ഡിവൈസിന്റെ അടിസ്ഥാന വില 66,034 രൂപ ആണെന്ന് ചിലർക്കെങ്കിലും തോന്നാം.

അമേരിക്ക

എന്നാൽ അമേരിക്കയിലെ സ്റ്റേറ്റുകൾക്ക് അനുസരിച്ച് ഡിവൈസുകൾക്ക് വില വ്യത്യാസം വരാറുണ്ട്. ഇത് ശരാശരി 8 ശതമാനം വരെയായി ടാക്സിൽ പ്രതിഫലിക്കുകയും ചെയ്യും. ഇത് ഐഫോൺ 14 ന്റെ വിലയിൽ 5,000 രൂപയുടെ വർധനവ് ഉണ്ടാക്കുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ അൺലോക്ക് ചെയ്ത ഐഫോൺ 14 ന് അമേരിക്കൻ വിപണിയിൽ ഏകദേശം 900 ഡോളർ ( 71,690 രൂപ ) വില വരുന്നതായി കാണാം.

ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...

ഇന്ത്യ
 

ഇന്ത്യയിൽ ഐഫോൺ 14 വാങ്ങുന്നവർക്ക് വിവിധ റീസെല്ലേഴ്സ് 4,000 രൂപയോളം വരുന്ന വിവിധ ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്. ഈ ഓഫറുകൾ കൂടി പരിഗണിക്കുമ്പോൾ ഇന്ത്യയിൽ ഐഫോൺ 14 ഡിവൈസിന്റെ വില 75,000 രൂപ വരെയായി താഴുന്നു. അതായത് അമേരിക്കയിലും ഇന്ത്യയിലും ഐഫോൺ 14 സ്മാർട്ട്ഫോണിന്റെ വില തമ്മിൽ ഏതാനും ആയിരങ്ങളുടെ വ്യത്യാസം മാത്രമാണ് കാണാൻ കഴിയുന്നത്. ഇത്രയും ചെറിയ ലാഭത്തിന് വേണ്ടി അമേരിക്കയിൽ നിന്നും അൺലോക്ക് ചെയ്ത ഡിവൈസുകൾ ഇങ്ങോട്ട് കൊണ്ട് വരണമോയെന്ന് യൂസേഴ്സ് ചിന്തിക്കുക.

ഐഫോൺ 14 പ്രോ

അതേസമയം നിങ്ങൾ ഒരു ഐഫോൺ 4 പ്രോയാണ് ഇംപോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കഥ മൊത്തതിൽ മാറും. ഐഫോൺ 14 പ്രോയുടെ ബേസ് മോഡലിന് ഇന്ത്യയിൽ ഏകദേശം 1,29,900 രൂപയാണ് വിസ വരുന്നത്. ബാങ്കുകൾ നൽകുന്ന ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും മാറ്റി നിർത്തിയാലും ശരി 1,25,900 രൂപയോളം ഐഫോൺ 14 പ്രോയ്ക്ക് നൽകേണ്ടി വരുന്നു.

ഇത്ര ചീപ്പാണോ 5ജി ? പുത്തൻ അടിപൊളി 5ജി സ്മാർട്ട്ഫോണുകളുടെ വില ഇങ്ങനെ...ഇത്ര ചീപ്പാണോ 5ജി ? പുത്തൻ അടിപൊളി 5ജി സ്മാർട്ട്ഫോണുകളുടെ വില ഇങ്ങനെ...

അൺലോക്ക്

അതേ സമയം അമേരിക്കയിൽ അൺലോക്ക് ചെയ്ത ഐഫോൺ 14 പ്രോ സ്മാർട്ട്ഫോണിന് നികുതി സഹിതം 86,665 രൂപ മാത്രം നൽകിയാൽ മതിയാകും. അതായത് ഇന്ത്യയിലേക്കാളും 30,000 രൂപയോളം കുറവ്. ഇത് ലാഭകരമായ ഡീൽ ആണെന്ന് തന്നെ പറയാം. ഐഫോൺ 14 ബേസ് മോഡലിന്റെ കാര്യത്തിൽ ഇത് പറയാൻ കഴിയില്ലെന്നതാണ് വ്യത്യാസം.

സിം കാർഡ്

യുഎസിൽ നിന്നും ഐഫോൺ 14 പ്രോ ഡിവൈസുകൾ വരുത്തിക്കാൻ കാത്തിരിക്കുന്നവർ ഒരു കാര്യം അറിഞ്ഞിരിക്കണം. അമേരിക്കയിൽ പുറത്തിറങ്ങുന്ന ഐഫോൺ 14, 14 പ്രോ മോഡലുകളിൽ ഇ-സിം സപ്പോർട്ട് മാത്രമാണ് ലഭിക്കുന്നത്. അതേ സമയം ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡലുകളിൽ സിം കാർഡ് സ്ലോട്ടും ലഭിക്കും.

"ഗെയിം ഓഫ് ഐഫോൺസ്" ഐഫോൺ 14 പ്രോയോട് ഏറ്റുമുട്ടാൻ ഐഫോൺ 13 പ്രോയ്ക്ക് കഴിയുമോ?

പ്രധാന നെറ്റ്വർക്ക് സർവീസ്

രാജ്യത്തെ പ്രധാന നെറ്റ്വർക്ക് സർവീസ് പ്രൊവൈഡേഴ്സ് ആയ റിലയൻസ് ജിയോയും എയർടെലും ഇ സിം സർവീസ് നൽകുന്നുണ്ട്. അതേ സമയം തന്നെ ഇ സിം സെറ്റപ്പ് അത്യാവശ്യം ബുദ്ധിമുട്ടുമാണ്. ഇ സിം ഇൻസ്റ്റാളേഷൻ, സെറ്റപ്പ്, ഒരു ഡിവൈസിൽ നിന്നും മറ്റൊരു ഡിവൈസിലേക്ക് ഇ സിം ട്രാൻസ്ഫർ ചെയ്യുന്നത് എന്നിങ്ങനെ വലിയ മെനക്കേട് ഉണ്ടാക്കുന്ന ജോലിയാണ് ഇ സിം ഉപയോഗം.

14 പ്രോ മോഡലുകൾ

ഈ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇറക്കുമതി ചെയ്ത ഐഫോൺ 14, 14 പ്രോ മോഡലുകൾ ഇന്ത്യൻ വേരിയന്റുകളെ പോലെ തന്നെ അടിപൊളിയായി പ്രവർത്തിക്കുമെന്നതിൽ ത‍ർക്കമില്ല. ഐഫോൺ പ്രോ മോഡലുകളെക്കുറിച്ച് കൂടുതൽ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു, ഇനി സ്വന്തമാക്കാൻ തയാ​റെടുക്കൂ, പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ..കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു, ഇനി സ്വന്തമാക്കാൻ തയാ​റെടുക്കൂ, പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ..

Best Mobiles in India

English summary
The iPhone 14 and iPhone 14 Pro series models were launched globally a few days ago. Pre-booking of the device has also started in countries including India. There is a general trend of importing unlocked iPhones from America to India. It is generally accepted that you can get unlocked devices at cheaper prices than iPhones available in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X