ആന്‍ഡ്രോയ്ഡ് വണ്‍; ചെലവു കുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ഗൂഗിള്‍!!!

Posted By:

ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായി ചേര്‍ന്ന് കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണുകള്‍ വിതരണം ചെയ്യാന്‍ ഗൂഗിളിന്റെ പദ്ധതി. ആന്‍ഡ്രോയ്ഡ് വണ്‍ എന്ന പ്രൊജക്റ്റിന്റെ ഭാഗമായാണ് ഇത്. ഗൂഗിളിന്റെ നെക്‌സസ് ഡിവൈസുകളുടെ മാതൃകയില്‍ ആയിരിക്കും സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുക.

ഇന്ത്യയിലാണ് പദ്ധതി ആദ്യം തുടങ്ങുക. മറ്റു രാജ്യങ്ങളിലേക്ക് പിന്നീട് വ്യാപിപ്പിക്കും. നിലവില്‍ മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് എന്നീ ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായാണ് ഗൂഗിള്‍ കൈകോര്‍ത്തിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് വണ്‍; ചെലവു കുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ഗൂഗിള്‍!!!

ആറായിരം രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വില. ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ഗൂഗിള്‍തന്നെയാണ് ലഭ്യമാക്കുക. ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം മാത്രം കരാറിലേര്‍പ്പെട്ട കമ്പനികള്‍ നിര്‍വഹിക്കും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ആന്‍ഡ്രോയ്ഡിന്റെ ചുമതല വഹിക്കുന്ന സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍പിച്ചയാണ് ആന്‍ഡ്രോയ്ഡ് വണ്‍ പദ്ധിയെ കുറിച്ച് വിശദീകരിച്ചത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot