ഗൂഗിൾ പിക്‌സൽ 5 സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ചു: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

ഗൂഗിൾ പിക്‌സൽ 4 എ, പിക്‌സൽ 5 സ്മാർട്ട്‌ഫോണുകൾ പ്രഖ്യാപിച്ചു. ഗൂഗിൾ പിക്സൽ 4 എയുടെ വില 349 ഡോളറാണ്, ഇത് ഇന്ത്യയിൽ ഏകദേശം 26,100 രൂപയാണ്. 5 ജി മോഡലിന് 499 ഡോളർ (ഏകദേശം 37,500 രൂപ) വിലയും വരുന്നു. ഗൂഗിൾ ഈ സ്മാർട്ട്ഫോണിന്റെ 5 ജി പതിപ്പും പിക്‌സൽ 5 ഷിപ്പിംഗ് ഉടൻതന്നെ ആരംഭിക്കും. നിങ്ങൾക്ക് ഗൂഗിൾ പിക്‌സൽ 4 എ വാങ്ങുവാൻ താൽപര്യമുണ്ടെങ്കിൽ എല്ലാ വിശദാംശങ്ങളും ഇവിടെ പരിശോധിക്കാവുന്നതാണ്. ഈ സ്മാർട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും, കമ്പനിയുടെ ടീസർ അനുസരിച്ച് ഈ സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തുമെന്ന് റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു.

 

ഗൂഗിൾ പിക്‌സൽ 5

പിക്‌സൽ 5 ന്റെ സവിശേഷതകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റിന് 5 ജി പിന്തുണ ലഭിക്കും. യുഎസ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളിൽ ഈ സ്മാർട്ഫോൺ ലഭിക്കും. ഗൂഗിൾ പിക്‌സൽ 4 എ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചെങ്കിലും പിക്‌സൽ 5 ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഗൂഗിൾ പിക്‌സൽ 5 ലോഞ്ച്

വരാനിരിക്കുന്ന പിക്‌സൽ 5 ന്റെ ചിത്രങ്ങൾ ഗൂഗിൾ ദൃശ്യമാക്കി, ഇത് പിക്‌സൽ 4 എ (5 ജി) യേക്കാൾ വലിയ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നതാണ് കാണിക്കുന്നത്. ഫോണിന്റെ പിൻഭാഗത്ത് ഡ്യൂവൽ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു. ഗൂഗിൾ പിക്‌സൽ 4 ന്റെ പിൻ‌ഗാമി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് നൽകുന്നത്. അടുത്തിടെ അവതരിപ്പിച്ച വൺപ്ലസ് നോർഡിനും ഈ ചിപ്പ്സെറ്റ് കരുത്തേകുന്നു.

ഗൂഗിൾ പിക്‌സൽ 5 വില
 

ഗൂഗിൾ പിക്‌സൽ 5 പിൻഭാഗത്ത് ഡ്യൂവൽ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. അതിൽ രണ്ട് 16 മെഗാപിക്സൽ ക്യാമറ സെൻസറുകൾ ഉൾപ്പെടുന്നു. മുൻവശത്ത്, 13 മെഗാപിക്സൽ ക്യാമറ ലഭിച്ചേക്കും. ബാറ്ററിയെ സംബന്ധിച്ചിടത്തോളം, യുഎസ്ബി-ടൈപ്പ് സി ചാർജിംഗ് പോർട്ടിനൊപ്പം 3,500 എംഎഎച്ച് ബാറ്ററിയാണ് പിക്‌സൽ 5ൽ വരുവാൻ സാധ്യതയുള്ളത്. ഗൂഗിൾ പിക്‌സൽ 5 പിക്‌സൽ 4 എയേക്കാൾ വളരെയധികം വില വരുന്നതായി പറയുന്നു.

ഗൂഗിൾ പിക്‌സൽ 5 സ്മാർട്ട്ഫോൺ‌

പിക്‌സൽ 5 എയ്ക്ക് സമാനമായ ഒരു ആധുനിക പഞ്ച്-ഹോൾ ഡിസ്പ്ലേ ഈ പുതിയ പിക്‌സൽ ഫോണിലും വരുവാൻ സാധ്യതയുണ്ട്. കൂടുതൽ പ്രീമിയം സവിശേഷതകൾ, ഐപി വാട്ടർ റേറ്റിംഗ്, വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയുമായി ഇത് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ആൻഡ്രോയിഡ് 11 ഡവലപ്പർ പ്രിവ്യൂവിൽ അവതരിപ്പിച്ച റിവേഴ്സ് ബാറ്ററി ഷെയർ സവിശേഷതയാണ് ഇതിലുള്ളതെന്ന് പറയപ്പെടുന്നു. ആൻഡ്രോയിഡ് 11 ഉപയോഗിച്ചാണ് പിക്‌സൽ 5 അവതരിപ്പിക്കുക. ഗൂഗിൾ ഇതുവരെ പിക്‌സൽ 5 ന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് 499 ഡോളർ (ഏകദേശം 37,500 രൂപ) വിലയിൽ വരുമെന്ന് അഭ്യൂഹമുണ്ട്.

Best Mobiles in India

English summary
Google unexpectedly revealed smartphones for both the Pixel 4a and the Pixel 5. The Google Pixel 4a is priced at $349, which is about Rs 26,100 in India, and will cost $499 (about Rs 37,500) for the 5 G edition. Sometime this fall, the search giant will start shipping this phone's 5 G version, and the Pixel 5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X