പിക്സൽ ഒൻപതിനും പത്തിനും ഡിസ്കൗണ്ട്; ഗൂഗിൾ ഇയർ എൻഡ് സെയിൽ ആരംഭിച്ചു
പുതിയ വർഷത്തിലേക്ക് കടക്കാൻ ഇനി ഏതാണ്ട് രണ്ടാഴ്ച കൂടിയേ അവശേഷിക്കുന്നുള്ളൂ. സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ച് 2026-ൽ ഒരുപാട് പുതിയ ടെക്നോളജികളുള്ള മോഡലുകൾ എത്തിയേക്കാം, എന്നാൽ ദുഃഖകരമായ കാര്യം എന്തെന്നാൽ ചിപ്പുകളുടെയും മറ്റും വിലവർധനവും ക്ഷാമവും കാരണം സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ 2026 മുതൽ വില കൂടും. ഇത് സാധാരണക്കാരുടെ ബജറ്റ് ഫോണുകളുടെ ഫീച്ചറുകളെ ഉൾപ്പെടെ ബാധിക്കും. എന്തായാലും പുതിയ വർഷം എത്തും മുമ്പേ തന്നെ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പലരും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. അത്തരം ആളുകൾക്കായി ഗൂഗിൾ ഇപ്പോൾ വമ്പൻ ഇയർ എൻഡ് ഓഫർ സെയിലുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഗൂഗിളിന്റെ എൻഡ് ഓഫർ ഇയർ സെയിൽ (Google End of Year Sale) പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു അവസരമാണ്. ഗൂഗിളിന്റെ കരുത്തൻ സ്മാർട്ട്ഫോണുകൾ മികച്ച ഡിസ്കൗണ്ട് സഹിതം ഈ ഓഫർ സെയിലിൽ വാങ്ങാൻ ലഭ്യമാകും. പുതിയ പിക്സൽ 10 സീരീസ് മോഡലുകൾക്കും മുൻ വർഷത്തെ പിക്സൽ 9 മോഡലിനും ഡിസ്കൗണ്ട് ലഭ്യമാണ്.

ഗൂഗിൾ എൻഡ് ഓഫ് ഇയർ ഓഫറിൽ വാങ്ങാൻ ഏറ്റവും വിലക്കുറവിൽ ലഭ്യമായിട്ടുള്ള മോഡലുകളിലൊന്ന് പിക്സൽ 9 ആണ്. കഴിഞ്ഞ വർഷം ഗൂഗിൾ അവതരിപ്പിച്ച പിക്സൽ 9 സീരീസിലെ ഈ സ്റ്റാന്റേർഡ് മോഡലിന് ലോഞ്ച് സമയത്ത് 79999 രൂപയായിരുന്നു വില. എന്നാൽ പുതിയ പിക്സൽ 10 എത്തിയതോടെ മുൻ മോഡൽ എന്ന നിലയിൽ വില കുറഞ്ഞു.
ഇപ്പോൾ പിക്സൽ 9 മോഡലിന് 21,600 രൂപ ഗൂഗിൾ സ്റ്റോർ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതായത് 58399 രൂപ വിലയിലാണ് പിക്സൽ 9 ഇപ്പോൾ ഗൂഗിൾ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 4000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭ്യമാണ്. അതിനാൽ 54399 രൂപ വിലയിൽ ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്.

അതേസമയം ഏറ്റവും പുതിയ മോഡൽ തന്നെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പിക്സൽ 10 ഡീൽ പരിഗണിക്കാം. 256ജിബി സ്റ്റോറേജുള്ള പിക്സൽ 10 മോഡൽ യഥാർഥ വിലയായ 79999 രൂപയ്ക്ക് തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 7000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാകും.
ഈ ക്യാഷ്ബാക്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 72,999 രൂപ വിലയിൽ ഏറ്റവും പുതിയ പിക്സൽ 10 സ്വന്തമാക്കാൻ സാധിക്കും. പിക്സൽ 9 സീരീസിൽപ്പെടുന്ന പിക്സൽ 9 പ്രോ ഫോൾഡിനും പിക്സൽ 9എയ്ക്കും ഇയർ എൻഡ് സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. കുറഞ്ഞ വിലയിൽ ഒരു പിക്സൽ ഫോൺ ആണ് തേടുന്നത് എങ്കിൽ പിക്സൽ 9എ പരിഗണിക്കാം.
49,999 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട പിക്സൽ 9എ ഇപ്പോൾ 44,999 രൂപയ്ക്ക് ലഭ്യമാണ്. അതേപോലെ ഒരു ടോപ് മോഡൽ സ്വന്തമാക്കാൻ ആലോചനയുണ്ട് എങ്കിൽ പിക്സൽ 9 പ്രോ ഫോൾഡ് ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് 1,72,999 രൂപ വിലയുണ്ടായിരുന്ന പിക്സൽ 9 പ്രോ ഇപ്പോൾ 1,62,999 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഗൂഗിൾ പിക്സൽ നിരയിലെ മറ്റ് മോഡലുകൾക്കും ഇയർ എൻഡ് സെയിലിനോട് അനുബന്ധിച്ച് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമായിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ബജറ്റ്, വേണ്ട ഫീച്ചറുകൾ എന്നിവ മുൻ നിർത്തി ഇഷ്ടമുള്ള മോഡൽ തെരഞ്ഞെടുക്കാവുന്നതാണ്. 2026 ജനുവരി 2 ന് രാത്രി 11:59 വരെയാണ് ഗൂഗിൾ ഇയർ എൻഡ് സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകുക.


Click it and Unblock the Notifications








